ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ദിലീപ് നൽകിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തന്‍റെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലയുടെ ശാഖ ഉദ്ഘാടനത്തിന് ഈമാസം 29 ന് ദുബായില്‍ പോകാൻ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഒരാഴ്ചത്തെ ഇളവാണ് ദിലീപ് തേടിയിട്ടുള്ളത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കെട്ടിവച്ച പാസ്പോര്‍ട്ട് വിട്ടു നല്‍കണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നു. അതേസമയം ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുക. കേസിലെ ഏഴാം പ്രതി ചാര്‍ളി മാപ്പുസാക്ഷിയാവാന്‍ വിസമ്മതിച്ചത് ദിലീപിന്‍റെ സ്വാധീനം മൂലമെന്നാണ് പൊലീസ് ആരോപിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ റിമാന്‍റിൽ ആലുവ സബ്ജയിലില്‍ കഴിയുകായിരുന്ന ദിലീപിന് കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനവുദിച്ചത്. ജാമ്യം നൽകിയതോടെ താരത്തിന്റെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ പറയുമ്പോൾ ഹാജരാകണമെന്നതും തെളിവ് നമശിപ്പിക്കരുതെന്നതും ഉപാധികളിൽ ഉൾപ്പെടും.

നടി ആക്രമണ കേസില്‍ ദിലീപിനെ രക്ഷിക്കാന്‍ കൂറുമാറി മഞ്ജു വാര്യര്‍  രണ്ട് ദിവസത്തേക്കായി ദിലീപിന് പറക്കാം ദോഹയിലേക്ക്; കോടതി അനുമതി നല്‍കി ആ കുട്ടി നിലവിളിച്ചുകൊണ്ട് വീട്ടില്‍ വന്ന് പറഞ്ഞ കാര്യങ്ങളെ എനിക്കറിയാവൂ; ദിലീപാണ് ചെയ്തതെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല: ലാല്‍ ദിലിപീന് ഹൈക്കോടതിയില്‍ തിരിച്ചടി; നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി തള്ളി… നടി ആക്രമിക്കപ്പെട്ട കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കരുത്; ഏതൊക്കെ രേഖകള്‍ വേണമെന്ന് അക്കമിട്ട് വ്യക്തമാക്കാന്‍ ദിലീപിനോട് ഹൈക്കോടതി; വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി
Latest
Widgets Magazine