മൗനമായി ദിലീപ്; നിഴൽപോലെ പിന്‍തുടര്‍ന്ന് പോലീസ്

ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കേസിൽ ജാ​മ്യം ല​ഭി​ച്ചു പു​റ​ത്തി​റ​ങ്ങി​യ ന​ട​ൻ ദി​ലീ​പ് പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ൽ. ദി​ലീ​പി​ന്‍റെ ഒ​രോ നീ​ക്ക​ങ്ങ​ളും സ​സൂ​ക്ഷ്മം വീ​ക്ഷി​ക്കു​ന്ന പോ​ലീ​സ് ന​ട​ന്‍റെ ഫോ​ണ്‍ കോ​ളു​ക​ൾ അ​ട​ക്ക​മു​ള്ള​വ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണു വി​വരം. പോ​ലീ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു നി​രീ​ക്ഷ​ണ​ങ്ങ​ൾ. ദി​ലീ​പി​ന് പു​റ​മെ സു​ഹൃ​ത്തു​ക്ക​ൾ, ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രു​ടെ നീ​ക്ക​ങ്ങ​ളും പോ​ലീ​സ് സ​സൂ​ക്ഷ്മം വി​ല​യി​രു​ത്തു​ന്നു​ണ്ട്. ഇ​വ​ർ മു​ഖാ​ന്തി​ര​മോ നേ​രി​ട്ടോ ദി​ലീ​പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യാ​ൽ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. എ​ന്നാ​ൽ, ഇ​തു​വ​രെ ദി​ലീ​പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ത്ത​ര​ത്തി​ൽ നീ​ക്ക​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് പോലീസ് നൽകുന്ന വിവരം. ദി​ലീ​പി​ന്‍റെ നീ​ക്ക​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​യി മ​ഫ്തി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ഴ​ലു​പോ​ലെ പി​ന്നാ​ലെ​യു​ണ്ട്. ഇക്കാര്യം പക്ഷേ, പോലീസ് പുറത്തുവിട്ടിട്ടില്ല. അ​തേ​സ​മ​യം ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ വ​ഴി​പാ​ട് ന​ട​ത്തി​യും കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം​ ചെ​ല​ഴി​ച്ചും ദി​ലീ​പ് സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ര​ണ്ടു​നാ​ൾ പി​ന്നി​ട്ടു. ഉ​പാ​ധി​ക​ളോ​ടെ ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച അ​ന്നു​രാ​ത്രി​ത​ന്നെ അ​ഭി​ഭാ​ഷ​ക​നാ​യ രാ​മ​ൻ​പി​ള്ള​യെ ദി​ലീ​പ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ന​ന്ദി അ​റി​യി​ക്കു​ന്ന​തി​ലു​പ​രി ജാ​മ്യ​വ്യ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​റി​യാ​നും കേ​സി​നെ ബാ​ധി​ക്കാ​ത്ത​വി​ധം മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നു​മു​ള്ള ഉ​പ​ദേ​ശം നേ​ടാ​ൻ ​കൂ​ടി​യാ​യി​രു​ന്നു ഭാ​ര്യ കാ​വ്യ​ക്കൊ​പ്പ​മു​ള്ള ദി​ലീ​പി​ന്‍റെ സ​ന്ദ​ർ​ശ​നം. ക​ഴി​ഞ്ഞ​ ദി​വ​സം തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്കി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സം​ഘ​ട​ന തി​രി​കെ ന​ൽ​കി​യെ​ങ്കി​ലും ദി​ലീ​പ് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ആ​ര​വ​ങ്ങ​ളി​ൽ ​നി​ന്നും അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​മാ​റാ​നാ​ണ് ത​ൽ​ക്കാ​ലം ന​ട​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണു വി​വ​രം. ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ ര​ണ്ടു ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ഒ​ടു​വി​ൽ താ​ൻ അ​ഭി​ന​യി​ച്ച് റി​ലീ​സാ​യ രാ​മ​ലീ​ല തി​യേ​റ്റ​റി​ൽ പോ​യി കാ​ണാ​നും ദി​ലീ​പ് തി​ടു​ക്കം​ കൂ​ട്ടി​യി​ല്ല.

Top