ദിലീപ് മതംമാറുന്നു: ബൈബിൾ പഠിച്ച് വിശ്വാസത്തിന്റെ പാതയിലേയ്ക്ക്; ജയിലിൽ നിന്നിറങ്ങിയാൽ ക്രൈസ്തവ വിശ്വാസിയാവും

സ്വന്തം ലേഖകൻ

കൊച്ചി: ജയിലിൽ നിന്നു പുറത്തിറങ്ങിയാൽ ദിലീപ് ക്രൈസ്തവ വിശ്വാസത്തിന്റെ പാത സ്വീകരിക്കുമെന്നു റിപ്പോർട്ടുകൾ. ജയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ ബൈബിളിലൂടെ ദൈവത്തെ അടുത്തറിഞ്ഞ ദിലീപ് കൂടുതൽ പഠനത്തിനായി ക്രൈസ്തവ വിശ്വാസത്തിന്റെ പാത സ്വീകരിക്കുമെന്നാണ് ഇപ്പോൾ കൃത്യമായ സൂചന ലഭിച്ചിരിക്കുന്നത്. ജയിലിൽ ദിലീപിനെ സ്ന്ദർശിച്ചിരുന്ന വൈദികരിൽ നിന്നും കൗൺസിലർമാരിൽ നിന്നുമാണ് ദിലീപ് മതം മാറ്റാനുള്ള തീരുമാനത്തെപ്പറ്റി കൃത്യമായ വിവരം ലഭിച്ചിരിക്കുന്നത്.
ദിലീപ് ജയിലിലായ ശേഷം വായിച്ചതിലേറെയും ബൈബിളും ബൈബിളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുമായിരുന്നു. ഇതേ തുടർന്നു ദിലീപ് കൃത്യമായി പള്ളിയിൽ എത്തുന്ന വൈദികരുമായി ദിലീപ് അടുപ്പം സ്ഥാപിച്ചിരുന്നു. ഇവരുമായി കൂടുതൽ അടുത്തതോടെയാണ് ദിലീപ് ക്രൈസ്തവ വിശ്വാസത്തിന്റെ പാത സ്വീകരിക്കാൻ തീരുമാനി്്്്ച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ദിലീപ് നിലവിൽ ജയിലിൽ കഴിഞ്ഞപ്പോഴെല്ലാം ആശ്രയമായതും ആശ്വാസമേകിയതും ക്രൈസ്തവ വിശ്വാസവും വൈദികരുടെ പ്രഘോഷണവുമാണെന്നാണ് റിപ്പോർട്ടുകൾ. തനിക്ക് മാനിസികമായി ആശ്വാസം നൽകിയ സഭയുടെ പ്രവർത്തനങ്ങളിൽ ദിലീപ് ഏറെ സന്തുഷ്ടനാണെന്നും റിപ്പോർട്ടുകളുണ്ട്. ഇതേ തുടർന്നാണ് സഭാ പ്രവർത്തനങ്ങളിൽ ഏറെ സന്തുഷ്ടനാണെന്നും, സഭയുടെ ഭാഗമായി പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്നുമുള്ള സൂചനകൾ വ്യക്തമാക്കിയിരിക്കുന്നത്.
സ്വത്തുംപണവും ഏറെ സമ്പാദിച്ചെങ്കിലും ദൈവീകമായ കാര്യങ്ങളിൽ അനുഗ്രഹം കുറവായതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കു കാരണമായതെന്നാണ് ദിലീപ് ഇപ്പോൾ വിശ്വസിക്കുന്നത് അതുകൊണ്ടു തന്നെ ദൈവത്തെ അടുത്തറിയാൻ ക്രൈസ്തവ സഭാവിശ്വാസികളുമായി അടുപ്പം സ്ഥാപിക്കുന്നതിനാണ് ദിലീപിന്റെ ചിന്ത. വർത്തിക്കാനിൽ പോയി പോപ്പിനെ സന്ദർശിക്കണമെന്ന ആഗ്രഹവും ദിലീപ് വൈദികരുമായി പങ്കുവച്ചിട്ടുണ്ട്

Latest
Widgets Magazine