നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഒന്നാം പ്രതി? ഞെട്ടിപ്പിക്കുന്ന നീക്കവുമായി അന്വേഷണ സംഘം?

നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമ താരം ദിലീപ് ഒന്നാം പ്രതി ആയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനല്‍ ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. കേസില്‍ നേരത്തെ 11-ാം പ്രതി ആയിരുന്നു ദിലീപ്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് രണ്ടാം പ്രതിയാകും എന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത് തന്നെ ആണ്. കൃത്യത്തില്‍ പങ്കെടുത്തതിന് തുല്യമാണ് ഗൂഢാലോചന എന്ന് പരിഗണിക്കുമ്പോള്‍ ദിലീപിന്റെ കാര്യത്തിലും അത് സാധ്യമാകാനിടയുണ്ട്. എന്നാല്‍ അടുത്ത ദിവസം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തുകയുള്ളു എന്നാണ് സൂചന. കേസില്‍ ഇതുവരെ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ആയിരുന്നു ഒന്നാം പ്രതി. ആദ്യ കുറ്റപത്രത്തിലും സുനില്‍ കുമാര്‍ തന്നെ ആയിരുന്നു ഒന്നാം പ്രതി. എന്നാല്‍ ഗൂഢാലോചന കേസില്‍ കുറ്റപത്രം തയ്യാറാക്കുമ്പോള്‍ ദിലീപ് തന്നെ ആയിരിക്കും ഒന്നാം പ്രതി എന്ന രീതിയില്‍ ആണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അങ്ങനെയെങ്കില്‍ ദിലീപ് കൂടുതല്‍ കുടുക്കിലാകും എന്നും ഉറപ്പാണ്. ആക്രമിക്കപ്പെട്ട നടിയോട് പള്‍സര്‍ സുനിക്ക് മുന്‍വൈരാഗ്യം ഒന്നും ഇല്ല. അതുകൊണ്ട് തന്നെ ദിലീപിനെ ഒന്നാം പ്രതിയാക്കാവുന്നത് എന്ന രീതിയില്‍ ആണ് നിയമോപദേശം ലഭിച്ചിരിക്കുന്നത് എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. നടിയെ ക്രൂരമായി പീഡിപ്പിച്ചതിന് തുല്യമാണ് അതിന്റെ ഗൂഢാലോചനയില്ഡ പങ്കെടുത്തത് എന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. കേസില്‍ ഇപ്പോള്‍ 11 പ്രതികളുണ്ട് എന്നാണ് സൂചന. പുതുക്കിയ കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതിയാവുകയാണെങ്കില്‍ പള്‍സര്‍ സുനി രണ്ടാം പ്രതിയാകും.

കേസില്‍ ഒരു പ്രതി മാപ്പുസാക്ഷി ആയിട്ടുണ്ടായിരുന്നു. കേസില്‍ ഏഴാം പ്രതി ആയിരുന്ന ചാര്‍ലി ആയിരുന്നു ദിലീപിനെതിരെ മൊഴി കൊടുത്തത്. ഇതും ഏറെ നിര്‍ണായകമാണ്. എന്തായാലും പഴുതടച്ച കുറ്റപത്രം ആയിരിക്കും അന്വേഷണ സംഘം തയ്യാറാക്കുക എന്ന് ഉറപ്പാണ്. കുറ്റപത്രത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അത് അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ക്കായിരിക്കും വഴിവയ്ക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top