ദിലീപിന് വേണ്ടി സംവിധായകന്‍ ശബ്ദമുയര്‍ത്തി; പ്രതിഫലമായി ഡേറ്റ് കിട്ടി

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയുടെ അംഗത്വം ഉപേക്ഷിച്ചത്. നടിമാരെ പിന്തുണച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.

ദിലീപിനെതിരെ പ്രഥമദൃഷ്ടിയാല്‍ തെളിവുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. എങ്കിലും നിരവധി താരങ്ങളാണ് ദിലീപിനെ പിന്തുണയ്ക്കുന്നത്. ജയിലില്‍ കഴിയുമ്പോള്‍ തന്നെ തന്റെ നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ വന്‍ പ്രചരണമാണ് നടത്തിയത്. ദിലീപ് അനുകൂലികളെ കൂട്ടുപിടിച്ചാണ് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചത്. അനുകൂലിക്കുന്നവര്‍ക്ക് അതിന്റെ ഫലവും കിട്ടിയുട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചലച്ചിത്ര സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയുടെ യോഗത്തിനിടെ ദിലീപിനെ അനുകൂലിച്ച് രാഷ്ട്രീയ ചലച്ചിത്ര പ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു.കേരളം ഇന്നോളം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ദുര്‍ബലമായ കുറ്റപത്രമാണിത്’ എന്നാണ് സംവിധായകന്‍ പറഞ്ഞത്. അതിന് ഫലവും കിട്ടി. സംവിധായകന്‍ കൂടിയായ നേതാവിന് ദിലീപിന്റെ ഡേറ്റ് കിട്ടി.

അഡ്വ. ബി.എ. ആളൂര്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതിനുപിന്നില്‍ ദിലീപാണെന്ന് നേരത്തേതന്നെ ആരോപണമുയര്‍ന്നതാണ്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അന്വേഷണസംഘവും പറഞ്ഞിരുന്നു. കേസന്വേഷണസംഘത്തിലെ പ്രമുഖനായിരുന്ന റൂറല്‍ എസ്.പി. എ.വി. ജോര്‍ജിന് വരാപ്പുഴ സംഭവത്തെത്തുടര്‍ന്ന് സ്ഥാനചലനമുണ്ടായതും ദിലീപിന് അനുകൂല ഘടകമായി. തന്നെ കുടുക്കാന്‍ ഒരു നടന്‍ ശ്രമിക്കുന്നുണ്ടെന്ന് എവി ജോര്‍ജ് പറഞ്ഞിരുന്നു.

നേരത്തേ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്ക്, ദിലീപ് ജയില്‍മോചിതനായി എത്തിയപ്പോള്‍ പ്രസിഡന്റ് സ്ഥാനം തിരിച്ചുനല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. പക്ഷേ, നാടകീയമായി തനിക്ക് ആ സ്ഥാനം വേണ്ടെന്ന് ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു.

Latest
Widgets Magazine