ദിലിപിനൊപ്പം പോലീസും ദുബായിലേയ്ക്ക്; നടന്റെ വിദേശ യാത്രയില്‍ സംശയം

കൊച്ചി: കോടതി അനുമതിയോട ദുബായ് സന്ദര്‍ശിക്കുന്ന ദിലീപിന്റെ നീക്കങ്ങള്‍ സംശയത്തോടെ വീക്ഷിച്ച് പോലീസ്. എറണാകുളം സെന്‍ഷന്‍സ് കോടതിയുടെ അനുമതിയോട് കൂടിയാണ് ഈ മാസം 21 വരെ വിദേശത്ത് തങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെയും കോടതി അനുമതിയോടെ ദിലീപ് വിദേശ യാത്രകള്‍ ചെയ്തിരുന്നു. നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍ണ്ണായകമായ തെളിവായ വീഡിയോ ഇതുവരെ കണ്ടെത്താത്ത സാഹചര്യത്തില്‍ ദിലീപിന്റെ വിദേശയാത്രകള്‍ ദുരൂഹതയോടെയാണ് പോലീസ് നിരീക്ഷിക്കുന്നത്.അത് കൊണ്ട് തന്നെ ദിലീപിനൊപ്പം കേരള പോലീസും ദുബായിലേയ്ക്ക് പറക്കും.

കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടത്താന്‍ സൂചനയുണ്ടെന്ന് രഹസ്യന്വേഷണ റിപ്പോര്‍ട്ടും പോലീസ് ജാഗ്രതയോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ തവണത്തെ വിദേശയാത്രയില്‍ കേരള പോലീസിന്റെ ചാരക്കണുകള്‍ ദിലിപിനൊപ്പം ഉണ്ടായെങ്കിലും അത്തരമൊരു നീക്കം ദിലീപ് നടത്തിയില്ലെന്നാണ് സൂചന. വിചാരതുടങ്ങാനിരിക്കെ വനിതാ ജഡ്ജിക്കുവേണ്ടി അന്വേഷണം ആരംഭിച്ച സഹചര്യത്തിലാണ് ദിലീപ് നാടുവിടുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി ദുബായിലും നവംബര്‍ 15 മുതല്‍ ജനുവരി അഞ്ചുവരെ സിനിമാ ചിത്രീകരണത്തിനായി ബാങ്കോക്കിലും ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെ ജര്‍മനിയിലും പോയിരുന്നു. കോടതിയുടെ അനുമതിയോടെയായിരുന്നു യാത്ര. ഇതില്‍ നവംബറിലെ യാത്രയില്‍ പൊലീസും അതീവ രഹസ്യമായി ദുബായിലെത്തിയിരുന്നു. തെളിവ് നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ചര്‍ച്ചകള്‍ക്കാണ് ദിലീപ് ദുബായിലെത്തുന്നതെന്നാണ് പൊലീസിന് സംശയം. അതുകൊണ്ടാണ് പൊലീസ് നിരീക്ഷണത്തിന് എത്തിയത്. എന്നാല്‍ ആദ്യ യാത്രയില്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് അസ്വാഭാവികമായതൊന്നും നടന്നില്ല. സിനിമാ ഷൂട്ടിങ് പ്രതീക്ഷിച്ചതയാണ്. എന്നാല്‍ ഇത്തവണത്തേതും തീര്‍ത്തും ദുരൂഹമാണെന്ന് പൊലീസ് വിലയിരുത്തുന്നു.

കേസിലെ പ്രതിയായ ദിലീപിന് വിദേശത്തു പോകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ ദോഹയിലെ പ്രവര്‍ത്തനത്തിനായി നാളെ മുതല്‍ 21 വരെ ദോഹ, ദുബായ് എന്നിവിടങ്ങളില്‍ പോകാനാണ് അനുമതി. വിദേശത്തു നടത്തേണ്ട കാര്യങ്ങള്‍ വിശദമാക്കാത്തതിനാല്‍ പ്രോസിക്യൂഷന്‍ ഹര്‍ജിയെ എതിര്‍ത്തെങ്കിലും കേസ് പരിഗണിച്ച കോടതി ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു. എല്ലാം രഹസ്യമാക്കിയുള്ള ദിലീപിന്റെ യാത്രയാണ് പൊലീസിനെ കുഴക്കുന്നത്. ഈ സാഹചര്യത്തിലാണ് ദുബായില്‍ ദിലീപിനെ നിരീക്ഷിക്കാന്‍ പൊലീസും രഹസ്യമായി പോകുന്നത്.

തിരിച്ചെത്തിയാലുടന്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുക, ദോഹയിലും ദുബായിയിലും ലഭ്യമാകുന്ന അഡ്രസും ഫോണ്‍ നമ്പറും ഹാജരാക്കുക, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത് എന്നീ വ്യവസ്ഥകളിലാണ് അനുമതി നല്‍കിയത്.അതിനിടെ ‘ദേ പുട്ട്’ റസ്റ്റോറന്റ് ശൃംഖലയുടെ പ്രചാരണത്തിനായാണ് ദിലീപ് ദുബായിലേക്ക് പോകുന്നതെന്നാണ് സൂചന. യുവനടിയെ ആക്രമിച്ച കേസിന്റെ വിചാരണ സംബന്ധിച്ചു ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം വരാനിരിക്കേയാണു യാത്ര. തീര്‍ത്തും അപ്രതീക്ഷിതമായാണ് ദിലീപ് വിദേശയാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചത്.

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് നടി നല്‍കിയ അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിചാരണ എറണാകുളം ജില്ലയ്ക്ക് പുറത്തേക്കു മാറ്റുന്നതിനെതിരേ മുഖ്യ പ്രതി സുനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ വിദേശയാത്ര സദുദ്ദേശ്യപരമല്ലെന്നു പൊലീസ് സംശയിക്കുന്നത്. ട പള്‍സര്‍ സുനി നല്‍കിയ ഹര്‍ജിയും ദിലീപിന് അനുകൂലമാണെന്നാണു വിലയിരുത്തല്‍. തൃശൂര്‍, എറണാകുളം ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ വിവരം ഹൈക്കോടതി തേടിയിരുന്നു. മൂന്നു പേരുകള്‍ പരിഗണിച്ച കോടതി പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ വിവരവും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് തൃശൂര്‍ ജില്ലയിലേക്ക് മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചേക്കും. കേസിലെ പ്രതികളെല്ലാം വിയ്യൂര്‍ ജയിലിലാണെന്നതാണു കാരണം.

Latest