നടിയെ ആക്രമിച്ച് പീഡിപ്പിച്ച സംഭവത്തിൽ ദിലിപിന് കട്ട സപ്പോർട്ടുമായി സിനിമാ ലോകം. നടിക്കുള്ള പിന്തുണ കുറഞ്ഞു.’ പിന്തുണ പരസ്യപ്പെടുത്താൻ പ്രേരിപ്പിക്കുന്നതിന് പിന്നിൽ ദിലിപ് ?

കൊച്ചി: കൊച്ചിയിൽ സിനിമാ താരം കാറിൽ പീഡിപ്പിക്കപ്പെട്ട സംഭവം വീണ്ടും സജിവമായതിന്റെ കാരണങ്ങളാണ് ഇപ്പോൾ ‘ ചർച്ച.നടി പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് അമ്മയും സിനിമാപ്രവർത്തകരും ശക്തമായി രംഗത്തെത്തിയിരുന്നു. നടിക്കു നേരെയുണ്ടായ പീഡനത്തിന്റെ ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നടിക്ക് നീതി ലഭ്യമാക്കണമെന്നുമായിരുന്നു ആവശ്യം. ഇപ്പോൾ നടിക്ക് പിന്തുണയുമായി അരും പരസ്യമായി രംഗത്തില്ല.എന്നാൽ ആരോപണ വിധേയനായ ദിലിപിന് ശക്തമായ പിന്തുണയുമായി ഓരോ ദിവസവും സിനിമാ താരങ്ങളും സംവിധായകരുമെത്തുന്നുണ്ട്.
ഏറ്റവുമൊടുവിൽ സംവിധായകൻ ലാൽ ജോസാണ് ദിലീപിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചത്. ദിലീപ് അങ്ങനെ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സിനിമാപ്രവർത്തകരുടെ പിന്തുണ ദിലീപിനുണ്ടെന്നും ലാൽ പ്രഖ്യാപിച്ചു.ganeesh-dileep

കഴിഞ്ഞ ദിവസം സലിം കുമാറും സിനിമാ നാദിർഷയും മറ്റ് സിനിമ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. തനിക്ക് അനുകൂലമായ നിലപാട് പരസ്യപ്പെടുത്തി രംഗത്തു വരാൻ ദിലീപ് തന്നെയാണ് സിനിമാപ്രവർത്തകരെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. വരും ദിവസങ്ങളിൽ സിനിമ രംഗത്തെ പ്രമുഖരും ദിലിപിന് പിന്തുണയുമായെത്താനാണ് സാധ്യത. അതു വഴി ദിലീപിന് പൊതുസമൂഹത്തിൽ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാമെന്നാണ് കണക്കുകൂട്ടൽ. ചാനൽ രംഗത്തും സ്വാധിനം ചെലുത്തി തനിക്ക് അനുകൂലമായ റിപ്പോർട്ടുകൾ വരുത്താൻ ദിലീപ് ശ്രമിക്കുന്നതായി ആരോപണമുണ്ട്. കേസ് അന്വേഷണം പൂർത്തികരിപ്പിച്ച് തനിക്ക് ഇതിൽ പങ്കില്ലെന്ന് പോലീസിനെ കൊണ്ട് തന്നെ പറയിപ്പിക്കാനാണ് ദിലീപ് ലക്ഷ്യമിടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top