ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി

ദിലീപിന് വിദേശത്തേക്ക് പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. ദുബായി കരാമയില്‍ തുടങ്ങുന്ന ‘ദേ പുട്ട്’ എന്ന ഹോട്ടലിന്റെ ഉദ്ഘാടനത്തിന് പോകാനാണ് കോടതി അനുമതി നല്‍കിയത്. കര്‍ശന ജ്യമ്യവ്യവസ്ഥ പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നാല് ദിവസത്തേ യാത്രയ്ക്കാണ് കോടതി അനുമതി നല്‍കിയത്. ആറ് ദിസനത്തിനുള്ളില്‍ പോയിവരണമെന്നും കോടതി ആവശ്യപ്പെട്ടു. എവിടെപോകുന്നു, എന്താണ് സന്ദര്‍ശന പരിപാടികള്‍, ആരെ കാണുന്നു എന്നു തുടങ്ങി സന്ദര്‍ശനത്തിന്റെ മുഴുവന്‍ വിവരങ്ങളും മജിസ്‌ട്രേറ്റിന് നല്‍കണമെന്നും കോടതി ദിലീപിനോട് ആവശ്യപ്പെട്ടു. ഈ മാസം 29 ന് ദുബായില്‍ പോകാന്‍ അനുവദിക്കണമെന്നാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം. ഒരാഴ്ചത്തെ ഇളവാണ് ദിലീപ് തേടിയിട്ടുള്ളത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കെട്ടിവച്ച പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ദിലീപിന് വിദേശ യാത്രയ്ക്ക് അനുമതി നല്‍കിയാല്‍ നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് പോലീസ് ശക്തമായി വാദിച്ചെങ്കിലും കോടതി വിദേശയാത്ര അനുവദിക്കുകയായിരുന്നു. കേസിലെ ഏഴാം പ്രതി ചാര്‍ളി മാപ്പു സാക്ഷിയാവാന്‍ വിസമ്മതിച്ചത് ദിലീപിന്റെ സ്വാധീനം മൂലമെന്നാണ് പൊലീസ് ആരോപണം. ദിലീപ് ജാമ്യത്തിലിറങ്ങിയ സമയത്ത് തന്നെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നെന്നാണ് പൊലീസ് പറയുന്നത്.

Top