ദി​ലീ​പ് ഗു​രു​വാ​യൂ​ർ ക്ഷേ​ത്രദ​ർ​ശ​നം ന​ട​ത്തി; കദളിപഴം, വെണ്ണ, പഞ്ചസാര തുലഭാരം; പ്രാര്‍ഥനയോടെ ഏറെ നേരം

ന​ട​ൻ ദി​ലീ​പ് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി.​വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ഉ​ഷ പൂ​ജ ക​ഴി​ഞ്ഞ് ന​ട​തു​റ​ന്ന സ​മ​യ​ത്താ​യി​രു​ന്നു ദ​ർ​ശ​നം.​ സോ​പാ​ന​ത്തി​നു​മു​ന്നി​ൽ ചെ​റി​യ ഓ​ട്ടു​രു​ളി​യി​ൽ നി​റ​ച്ച നെ​യ്യും,ക​ദ​ളി​കു​ല​യും സ​മ​ർ​പ്പി​ച്ച​തി​ന്ശേ​ഷം ഏ​റെ​നേ​രം പ്രാ​ർ​ഥ​ന​യോ​ടെ നി​ന്നു.​ക്ഷേ​ത്രം മേ​ൽ​ശാ​ന്തി കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യി​ൽ നി​ന്ന് പ്ര​സാ​ദം സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ക​ദ​ളി​പ​ഴം, വെ​ണ്ണ, പ​ഞ്ച​സാ​ര എ​ന്നി​വ​കൊ​ണ്ട് തു​ലാ​ഭാ​ര​വും ന​ട​ത്തി. 75 കി​ലോ ദ്ര​വ്യ​ങ്ങ​ളാ​ണ് ഇ​തി​നാ​യി വേ​ണ്ടി വ​ന്ന​ത്. തു​ലാ​ഭാ​ര തു​ക​യാ​യ 26,655 രൂ​പ ദേ​വ​സ്വ​ത്തി​ല​ട​ച്ചു. ഉ​പ​ദേ​വ​ത​ക​ളേ​യും തൊ​ഴു​ത് ക്ഷേ​ത്ര​ത്തി​ന് പു​റ​ത്ത് ക​ട​ന്ന് പ​ഴ​യ ദേ​വ​സ്വം ഓ​ഫീ​സ് വ​ള​പ്പി​ലെ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലും തൊ​ഴു​ത​ശേ​ഷ​മാ​ണ് ഗു​രു​വാ​യൂ​രി​ൽ നി​ന്ന് മ​ട​ങ്ങി​യ​ത്. നി​ർ​മ്മാ​താ​വ് പ്രേ​മ​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.​ദി​ലീ​പ് ഇ​ട​ക്കി​ടെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ന​ടി​യു​ടെ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.

Top