ദിലീപിന് ജയിലില്‍ സര്‍വ്വസ്വാതന്ത്ര്യവും പ്രത്യേക പരിഗണനയും; പകല്‍ സമയത്ത് സെല്ലിനുള്ളില്‍ ഉണ്ടാകാറില്ലെന്നും സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

കൊച്ചി: ആലുവ സബ്ജയിലില്‍ കഴിയുന്ന നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന് സര്‍വ്വസ്വാതന്ത്ര്യവും ലഭിക്കുന്നുണ്ടെന്നും തടവുകാരനെന്ന പരിഗണനയല്ല അദ്ദേഹത്തിനെന്നും സഹതടവുകാരന്‍. ദിലീപിന് ജയിലില്‍ യഥാര്‍ത്ഥത്തില്‍ സുഖവാസമാണെന്നും സഹതടവുകാരന്‍ സനൂപ് വെൡപ്പെടുത്തുന്നു.പകല്‍ മുഴുവന്‍ ദിലീപ് ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയിലായിരിക്കുമെന്നും പ്രത്യേക ഭക്ഷണമാണ് ദിലീപിന് ജയിലിനുളളില്‍ ലഭിക്കുന്നതെന്നും സഹതടവുകാരന്‍ വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആലുവ സ്വദേശിയായ സനൂപ് എന്ന സഹതടവുകാരന്റേതാണ് വെളിപ്പെടുത്തല്‍.

കഴിഞ്ഞ ബുധനാഴ്ചയാണ് പത്തുവര്‍ഷം മുമ്പുളള കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ സനൂപ് ആലുവ സബ്ജയിലില്‍ എത്തിയത്. ദിലീപിന് തൊട്ടടുത്തുളള സെല്ലിലായിരുന്നു താനെന്നാണ് സനൂപ് പറയുന്നത്. പകല്‍സമയത്ത് ദിലീപ് ജയിലിനുളളില്‍ ഇല്ല. ജയില്‍ അധികൃതരുടെ മുറിയിലായിരിക്കും ദിലീപ് എപ്പോഴും. എല്ലാവരെയും സെല്ലിലേക്ക് കയറ്റി കഴിയുമ്പോഴാണ് ദിലീപിനെ പുറത്തേക്ക് വിടുന്നത്. രണ്ടും മൂന്നും മണിക്കൂര്‍ കഴിഞ്ഞാണ് ദിലീപ് എത്തുന്നതും. പുറത്ത് ജയില്‍ അധികൃതരുടെ ബാത്ത് റൂം, പ്രത്യേകം ഭക്ഷണം, ഫുള്‍ സ്വാതന്ത്ര്യമാണ് ജയിലിനുളളില്‍ ദിലീപിന് ലഭിക്കുന്നതെന്ന് സനൂപ് പറയുന്നു.

ജയില്‍ അധികൃതരുടെ മുറിയില്‍ എത്തിച്ചാണ് ദിലീപിനുളള പ്രത്യേക ഭക്ഷണം നല്‍കുന്നത്. രാത്രിയില്‍ മാത്രമാണ് ദിലീപ് സെല്ലിനുളളില്‍ കിടക്കാനായി എത്തുന്നത്. സഹതടവുകാര്‍ക്ക് ഇതെല്ലാം അറിയാം. മര്‍ദ്ദനം ഭയന്നാണ് ആരുമൊന്നും പറയാത്തത്. ജയിലിനുളളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും സനൂപ് വ്യക്തമാക്കുന്നു.ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ച് ജയില്‍വകുപ്പ് അന്വേഷണവും ആരംഭിച്ചിരുന്നു. നടന് ജയിലില്‍ പ്രത്യകേ പരിഗണ നല്‍കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ജയില്‍ ഡിജിപി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍.

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ എന്താണ് വൈകിയതെന്ന് ദിലീപിനോട് ഹൈക്കോടതി; സിബിഐ അന്വേഷണത്തില്‍ നിലപാട് അറിയിക്കാന്‍ സിബിഐക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ നോട്ടീസ് ദിലീപിന് നല്‍കിയില്ല: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനിക്ക് കാണാന്‍ കോടതി അനുമതി ഒരു തെളിവുമില്ലാതെ ദിലീപിന്‍െ്‌റ പുട്ടുകട അടിച്ചു തകര്‍ത്തവരെന്തേ മൊയ്തീനോട് ആവേശം കാണിക്കുന്നില്ല? ദിലീപുമായി മോഹൻലാൽ കൊമ്പുകോർത്തിരുന്നു.കാരണമെന്ത് മഞ്ജുവാര്യരും ബി.സന്ധ്യയും ശ്രീകുമാര്‍ മേനോനും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല, എല്ലാം തന്റെ ഭാവനയില്‍ വിരിഞ്ഞ തന്ത്രങ്ങളെന്ന് ഹര്‍ജി തയ്യാറാക്കിയ അഭിഭാഷകന്‍ വി.കെ ജഫ്ഹര്‍
Latest
Widgets Magazine