കാവ്യയുമായുള്ള വിവാഹം ദുര്‍നിമിത്തങ്ങള്‍ക്ക് കാരണമാകുന്നു ; കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ദിലീപിനോട് ജ്യോത്സ്യന്‍ നിര്‍ദേശിക്കുന്നത് വിവാഹമോചനം;സിനിമാ മംഗളത്തിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: കടുത്ത ഈശ്വരവിശ്വാസിയായ ദിലീപ് കാവ്യയെ ഉപേക്ഷിക്കാൻ സാധ്യത .കാവ്യയുമായുള്ള വിവാഹം ദുര്‍നിമിത്തങ്ങള്‍ക്ക് കാരണമാകുമെന്ന് ജ്യോത്സ്യന്‍ ഉപദേശിച്ചിരുന്നു അത് ശരിയായായി .ഇനിയും ജീവിതത്തിൽ കടുത്ത ദുര്നിമിത്തങ്ങൾ ഉണ്ടാകും .പരിഹാരം ദിലീപിനോട് ജ്യോത്സ്യന്‍ നിര്‍ദേശിക്കുന്നത് വിവാഹമോചനം എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . ജയില്‍ വാസത്തിന് ശേഷം വീട്ടിലെത്തിയ ദിലീപും സമയദോഷത്തെ തന്നെയാണ് പഴിച്ചത്. ജയിലില്‍ നിന്നെത്തിയതിന് ശേഷം ജ്യോത്സനെ കണ്ടെന്നാണ് വിവരം.

കാവ്യയുമായുള്ള വിവാഹത്തിന്റെ കാര്യത്തിലും ജ്യോത്സന്റെ അഭിപ്രായം ദിലീപ് തേടിയിരുന്നു. ഇരുവരുമായി അടുപ്പമുള്ള ജ്യോത്സ്യന്‍ ആദ്യം വിവാഹത്തിന് അനുകൂലിച്ചിരുന്നില്ല. ചില ദുര്‍നിമിത്തങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇരുവരും അത് അവഗണിച്ചു എന്നാണ് പറയപ്പെടുന്നത്. വിവാഹ ശേഷം ഉണ്ടായ സംഭവ വികാസങ്ങള്‍ ജ്യോത്സന്റെ വാക്കുകള്‍ എത്രത്തോളം സത്യമാണെന്ന് വിശ്വസിച്ചേ മതിയാകൂ. സിനിമാ മംഗളത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.kavya-dileep -JAIL

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദോഷത്തിന് പരിഹാരം തേടിയപ്പോള്‍ ഏറെ വേദനിപ്പിക്കുന്ന മറുപടിയാണ് ഉണ്ടായതെന്നും പറയുന്നു. ഇരുവരുടേയും വിവാഹ ജീവിതത്തില്‍ ഒരു മോചനം അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചാല്‍ അത് ദിലീപിന് കേസിന് ഗുണം ചെയ്യുമെന്ന് ജ്യോത്സ്യന്‍ ഉപദേശിച്ചുവെന്നാണ് പറയുന്നത്. കേസില്‍ ദിലീപ് രക്ഷപ്പെട്ടുവരുമ്പോള്‍ വീണ്ടും ഇരുവര്‍ക്കും വിവാഹിതരായി ഒരുമിച്ച് ജീവിക്കാമെന്നും ജ്യോത്സ്യന്‍ പറഞ്ഞതായി സിനിമാ മംഗളം വിശദീകരിക്കുന്നു. ഇതോടെ പുതിയ വിവാദങ്ങളും ചര്‍ച്ചകളും തുടങ്ങുകയാണ്.ദിലീപിന്റെ മൂന്നാം ഭാര്യയാണ് കാവ്യയെന്നാണ് പ്രചരണങ്ങള്‍. ആദ്യ ബന്ധുവിനേയും പിന്നീട് മഞ്ജു വാര്യരേയും വിവാഹം ചെയ്തു. ഇതെല്ലാം ചര്‍ച്ചകളും വിവാദങ്ങളുമായി നിറയുമ്പോഴാണ് ജ്യോത്സ്യന്റെ പുതിയ പ്രവചനം. പുതിയ തലത്തിലെ ചര്‍ച്ചകള്‍ക്ക് കാര്യങ്ങളെത്തിക്കുന്നവയാണ് ഇത്. നടന്‍ ദിലീപിന്റെ ജാതകവശാല്‍ കണ്ടകശനി തുടങ്ങാന്‍ ഇരിക്കുന്നതേയുള്ളൂ എന്നാണ് പ്രവചനം. ഗ്രഹനില പ്രകാരം ഒക്ടോബര്‍ 26 മുതല്‍ ദിലീപിനും കാവ്യമാധവനും കണ്ടകശനി ആരംഭിക്കുമെന്നും സൂചനയുണ്ട്.

ധനുരാശിയുടെ പതിനൊന്നാം ഭാവത്തില്‍ വ്യാഴം വന്ന് നില്‍ക്കുന്നതിനാല്‍ മൂന്നാം തിയതി ദിലീപിന് അനുകൂലമായിരുന്നുവെന്നും ജ്യോതിഷി വ്യക്തമാക്കിയിരുന്നു. അന്ന് ദിലീപിന് ജാമ്യം ലഭിക്കുമെന്ന് പ്രവചിച്ചതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കണ്ടകശനി ആരംഭിച്ചാല്‍ കഠിനമായ ദിവസങ്ങളാകും ദിലീപിന്റേയും കാവ്യമാധവന്റേയും ജീവിതത്തില്‍ ഉണ്ടാകുകയെന്നും ജ്യോതിഷി പ്രവചിക്കുന്നു. ദേവിയുടെ അനുഗ്രഹമുള്ള കുടുംബമാണ് ദിലീപിന്റേത്. സിനിമാരംഗത്തു നിന്നും വ്യക്തിജീവിതത്തിലും ലഭിച്ച വാക് ശാപവും ശത്രുദോഷവും കഠിനമായി ആ കുടുംബത്തെ പിന്തുടരുന്നുണ്ടെന്നും പ്രവചനമുണ്ട്. ധനുരാശിയില്‍ പൂരാടം നക്ഷത്രത്തില്‍ ജനിച്ച ദിലീപിന് ഇപ്പോള്‍ രാഹു ദശയുടെ അവസാന കാലമാണ്. അതായത്, ഏഴര ശനിയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ഇപ്പോള്‍. ഒക്ടോബര്‍ 25 വരെ ഏഴര ശനിയും 26 മുതല്‍ (തുലാം 9 ന് ലഘ്നത്തിലേക്ക് ശനി മാറും) കണ്ടകശനിയും ആരംഭിക്കും. അതാണ് ജാമ്യം ലഭിക്കാന്‍ ഒരു കാരണമായതും.

മിഥുന രാശിയില്‍ തിരുവാതിര നക്ഷത്രത്തിലാണ് കാവ്യമാധവന്റെ ജനനം. തുലാം 9 ന് തന്നെയാണ് കാവ്യയുടെ ജാതകത്തിലും കണ്ടകശനി ആരംഭിക്കുന്നത്. സമാനമായ ജാതകനിലയാണ് ഇരുവര്‍ക്കുമുള്ളതെന്നതും ശ്രദ്ധേയമാണ്. മാര്‍ച്ച് മാസത്തിന് ശേഷമുള്ള രണ്ട് വര്‍ഷം കാരാഗൃഹ വാസം അടക്കം അനുഭവിക്കാന്‍ ദിലീപിന്റെ ജാതകവശാല്‍ യോഗമുണ്ട്. കാവ്യയ്ക്കും സമാനമായ യോഗമാണ് ഈ കാലങ്ങളില്‍ ഉണ്ടാവുക. താമസിക്കുന്ന വീടിന് വാസ്തു സംബന്ധമായ ദോഷങ്ങളുണ്ട്. പ്ലാനില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വാസ്തു ദോഷം മാറ്റിയെടുക്കാം.അച്ഛന്റെ തറവാടുമായി ബന്ധപ്പെട്ട ദോഷങ്ങളും ദിലീപിനെ വേട്ടയാടുന്നു. ഇത് ദിലീപുമായി സംബന്ധിക്കുന്ന എല്ലാവരേയും ഈ ദോഷങ്ങള്‍ ബാധിക്കുന്നു. കാവ്യ മാധവനും സമാനമായ വാക് ശാപ ദോഷങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പ്രവചനങ്ങളും ചര്‍ച്ചയാകുന്നത്.

Top