സെന്‍കുമാറിനെ ഉടന്‍ പുനര്‍ നിയമനം നടത്തും ?….

ദിലീപും കാവ്യയും അമേരിക്കയിലേക്ക്

കൊച്ചി :നവദമ്പതികളായ ദിലീപും കാവ്യയും അമേരിക്കയിലേക്ക്പോകുന്നു. ഹണിമൂണ്‍ ആഘോഷിക്കാനുന്നുമല്ല. ദിലീപ് തന്റെ പേരില്‍ നടത്തുന്ന അമേരിക്കന്‍ ഷോയ്ക്ക് വേണ്ടിയാണ് ഇരുവരും പറക്കുന്നത്.

മകള്‍ മീനാക്ഷിയുടെ സൗകര്യം കൂടി കണക്കിലെടുത്താണ് യാത്ര. ദിലീപ് ഷോ 2017 എന്ന് പേരിട്ടിരിക്കുന്ന ഷോ നാദിര്‍ഷയാണ് സംവിധാനം ചെയ്യുന്നത്. ഷോയുടെ റിഹേഴ്‌സല്‍ കൊച്ചിയില്‍ ഇടയ്ക്കിടെ നടക്കുന്നുണ്ട്. ഇപ്പോള്‍ താരങ്ങള്‍ക്ക് വലിയ തിരക്കില്ലാത്തതിനാലാണ് റിഹേഴ്‌സല്‍ നടത്താനാകുന്നത്.

വരുന്ന ഏപ്രില്‍ 28 മുതല്‍ മേയ് 28 വരെ ഒരു മാസമാണ് പരിപാടി. അമേരിക്കയിലെ വിവിധ വേദികളില്‍ പരിപാടികള്‍ അരങ്ങേറും. ഏപ്രിലില്‍ മീനാക്ഷിക്ക് വേനലവധിയാണ്. അത് കൂടി കണക്കിലെടുത്താണ് പരിപാടി തയ്യാറാക്കിയത്.dileep-kavya

നടി നമിതാപ്രമോദ്, റിമിടോമി, ധര്‍മജന്‍, രമേഷ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരും മറ്റ് താരങ്ങളും പരിപാടിയില്‍ പങ്കെടുക്കും. അമേരിക്കന്‍ മലയാളിയും ദിലീപിന്റെ സുഹൃത്തുമായ വ്യവസായിയാണ് പരിപാടിയുടെ സംഘാടകന്‍. നാദിര്‍ഷ ഇടയ്ക്കിടെ വിദേശ പരിപാടികള്‍ നടത്താറുണ്ട്. ആ അനുഭവ പരിചയം വച്ചാണ് ദിലീപ് സുഹൃത്തായ നാദിര്‍ഷയെ സംവിധായകനാക്കിയത്.

വിവാഹശേഷം ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കാവ്യയെത്തി;വീഡിയോ കാണാം ദിലീപ് നഴ്‌സുമാരെ അധിക്ഷേപിച്ചോ ?മാപ്പുപറയുമോ ? മറുപടിയുമായി നടന്റെ വാര്‍ത്താ സമ്മേളനം; ദിലീപിനെതിരെ നിയമ നടപടിയും എന്‍െറ വളര്‍ച്ചയില്‍ അസൂയ !ഗൂഡാലോചയും ക്വട്ടേഷനും നടന്നത് തനിക്കെതിരെ:ഇമേജ് തകര്‍ക്കാനും കരിയര്‍ ഇല്ലാതാക്കാനും ശ്രമിക്കുന്നു -ദിലീപ് മഞ്ജുവാര്യരെ ദിലീപ് ഇപ്പോഴും പീഡിപ്പിക്കുന്നു; ദിലീപ് സൈലന്റ് പ്രതികാരി ; ചിരിച്ചുകൊണ്ട് കഴുത്തറുക്കും; മറുപടിയുമായി പല്ലിശേരി കാവ്യയുമായുള്ള കാല്യണത്തിനു പിന്നിലെ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് ദിലീപ് .. മനസില്ലാ മനസോടെയാണ് കാവ്യയെ കല്യാണം ആലോചിച്ച് ചെന്നപ്പോള്‍ അമ്മ സമ്മതിച്ചില്ല,കാവ്യയുടെ വീട്ടുകാര്‍ സമ്മതം മൂളിയത്
Latest