കാവ്യയുടെ അറസ്റ്റ് ഭയന്ന് അഴിക്കുള്ളിൽ ദീലീപ്..കണ്ണുകളിൽ ഭയവിഹ്വലതയും വിറയാർന്ന ശബ്ദവും ജനപ്രിയ താരം ദുർബലനായി.ആത്മബലം നൽകാൻ സൈക്കോളജിസ്റ്റ് ജയിലിലേക്ക്

കൊച്ചി:കാവ്യയുടെ അറസ്റ്റ് ഭയന്ന് അഴിക്കുള്ളിൽ ദീലീപ്..ദുർബലനായി ജനപ്രിയ താരം..ദിലീപിന് ആത്മബലം നൽകാൻ സൈക്കോളജിസ്റ്റ് ജയിലിലേക്ക്. കാവ്യമാധവനെ ചോദ്യം ചെയ്ത വിവരം ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞാണ് ദിലീപ് അറിഞ്ഞത്. ഇന്നലെ രാത്രി തന്നെ ദിലീപിന്റെ സെല്ലിൽ എത്തി രാത്രി ഡ്യൂട്ടിയിലുണ്ടായരുന്ന ചില ഉദ്യോഗസ്ഥർ വിവിരം ധരിപ്പിക്കുകയായരുന്നു. പിന്നീട് ടിവി യിൽ വന്ന ഫ്‌ളാഷുകളും ഓൺലൈൻ മീഡിയയിൽ വന്ന ഇതു സംബന്ധിച്ച വാർത്തകളും അപ്പപ്പോൾ ദിലീപിന്റെ ചെവിയിൽ എത്തി. ഇതോടെ ആത്മധൈര്യം ചോർന്നു പോയി. ഇതിനിടിയലാണ് കാവ്യയെ ചോദ്യം ചെയ്ത വിവരം അറിയുന്നത്.ഇതോടെ ദീലീപ് ആകെ തകർന്നുവെന്നാണ് ദിലീപിന്റെ സെല്ലിന്റെ ഡ്യൂട്ടിയിലുള്ള ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്. വിവരങ്ങൾ കൈമാറവെ ഭയപ്പാടോടെ ദിലീപ് ചോദിച്ചു പോലും കാവ്യയെ അറസ്‌ററു ചെയ്യുമോ ? ആ കണ്ണുകളിൽ ഭയവിഹ്വലതയും വിറയാർന്ന ശബ്ദവും കണ്ട് ജയിൽ ഉദ്യോഗസ്ഥൻ ആശ്വസിപ്പിച്ചുവെങ്കിലും ദിലീപ് മനക്കരുത്ത് ചോർന്ന മട്ടാണ്. സാധാരണ കൊതുക് ശല്യം കാരണം ശരിയായ ഉറക്കം കിട്ടാറില്ലങ്കിലും പുലർച്ചെ ഒന്ന് ഉറങ്ങുകയാണ് പതിവ്. കാവ്യയെ ചോദ്യം ചെയ്ത വാർത്ത അറിഞ്ഞ ശേഷം ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണ് ദിലീപ്. ഭക്ഷണവും വേണ്ട രീതിയിൽ കഴിക്കുന്നില്ല. അടയന്തിരമായി തന്റെ അഭിഭാഷകനെ കാണണമെന്ന് ദിലീപ് ആവിശ്യപ്പെട്ടിട്ടുണ്ട്.

കാവ്യമാധവന്റെ കാര്യത്തിൽ മുൻകൂർ ജാമ്യം ലഭ്യമാവുമെങ്കിൽ അതിന്റ സാധ്യത തേടണമെന്നാണ് ദിലീപിന്റെ പക്ഷം. ലക്ഷ്യയിൽ സുനി എത്തിയതുമായി കണക്ടു ചെയ്തു കാവ്യയേയും പൊലീസ് ജയിലലടയക്കുമെന്ന വല്ലാത്ത ആശങ്ക ദിലീപിനെ വേട്ടയാടുന്നുണ്ട്. ജയിൽ വാർഡന്മാർ ദിലീപിന്റെ അവസ്ഥ ഇന്ന് ജയിൽ സൂപ്രണ്ട് ബാബുരാജിനെ ധരിപ്പിച്ചു. തുടർന്ന മധ്യ മേഖല ഡി ഐ ജി സാം തങ്കയ്യൻ ദിലീപിനെ കൗൺസിലിംഗിന് വിധേയനാക്കാൻ സൂപ്രണ്ടിന് ഫോണിലൂടെ നിർദ്ദേശം നൽകി കഴിഞ്ഞു. ജയിലിൽ ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കൽ കൗൺസിലിംഗിന് ആൾ എത്താറുണ്ട്. കൗൺസിലിങ് ആവിശ്യമുള്ള തടവുകാർക്ക് അത് നൽകാറുമുണ്ട്.dileep_mom_2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ദീലീപിന്റെ അവസ്ഥ ബോധ്യപ്പെട്ട് വെള്ളിയാഴ്ച കൗൺസിംലിംഗിന് വിധേയനാക്കാനാണ് തീരുമാനം. ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആയിരിക്കും കൗൺസിലിങ് നടക്കുക. സഹതടവുകാരോടു മിണ്ടിയും സിനിമാക്കഥകൾ പറഞ്ഞു ആക്ടീവാകുകകയായിരുന്നു താരം. ഈ കേസിൽ താൻ നിരപരാധിയാണന്നാണ് ദിലീപ് സഹതടവുകാരോട് പറഞ്ഞിരിക്കുന്നത്. അങ്ങനെ ജയിലിലെ സാഹചര്യവുമായി നടൻ എല്ലാ അർത്ഥത്തിലും ഇണങ്ങിച്ചേർന്നു വരികയായരുന്നു.ഇതിനിടയിലാണ് കാവ്യയെ ചോദ്യം ചെയ്തതറിഞ്ഞത്.സുപ്രീം കോടതിയിലെ അഭിഭാഷകരും ചില സിനിമ പ്രവർത്തകരും ഒക്കെ ദിലീപിനെ കാണാൻ എത്തുന്നുണ്ട്. ഇതിൽ ദിലീപ് കാണാൻ താൽപര്യപ്പെടുന്നവരെ മാത്രമാണ് സൂപ്രണ്ടിന്റെ റൂമിലേക്ക് കടത്തി വിടുന്നത്. അമ്മയോടും മകളോടും ഭാര്യ കാവ്യയോടും ജയിലിൽ കാണാൻ വരരുതെന്ന് ദിലീപ് പ്രത്യേകം നിദ്ദേശിച്ചിട്ടുണ്ട്. ഇവരെ മൂന്ന് പേരെയും അനുവാദമുള്ളപ്പോഴൊക്കെ ദിലീപ് ഫോണിൽ വിളിക്കുന്നുണ്ട്.കൊച്ചിയിൽ നടിയാക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ദിലീപിന്റെ റിമാൻഡ് കാലാവതി അടുത്തമാസം എട്ടുവരെ നീട്ടിയിരുന്നു. ദിലീപ് ജയിലിലായിട്ട് ആഴ്ചകൾ കഴിഞ്ഞിരിക്കുകയാണ്. ആദ്യമൊക്കെ എതിർപ്പുകൾ പ്രകടിപ്പിച്ചു എങ്കിലും ഇപ്പോൾ കാര്യമായ എതിർപ്പുകൾ ഒന്നും ദിലീപ് പ്രകടിപ്പിക്കറില്ല. ആരോടും പ്രത്യേകിച്ച് ഒന്നും സംസാരിക്കാത്ത ദിലീപിന് സഹതടവുകാരോട് പരിഭവവും ഇല്ല. കാണാൻ വരുന്ന കുടുംബക്കാരെ കണ്ട് സംസാരിക്കും അതും 30 മിനിറ്റിൽ കൂടുന്നില്ല. ഇന്നലെ അമ്മയും മകൾ മീനാക്ഷിയും വിളിച്ചപ്പോൾ അച്ഛൻ ജയിലിൽ കിടക്കുന്നത് കാര്യമാക്കേണ്ട മോള് നല്ലതു പോലെ പഠിക്കണം എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത് എന്ന് പറയുന്നു.ജയിലിൽ കഴിയുന്ന ദിലീപിനെ കാണാൻ സഹോദരനടക്കമുള്ളവർ എത്തിരുന്നു. എന്നാൽ ഭാര്യ കാവ്യയും മകൾ മീനാക്ഷിയും എത്തിരുന്നില്ല. ദിലീപിനെ കാണാൻ കാവ്യ തയാറാകുന്നില്ല എന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് മാധ്യമങ്ങളെ ഭയന്നിട്ടാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Top