പരസ്പരം ആശ്വസിപ്പിക്കാനാകാതെ ഇരുവരും തേങ്ങി കരഞ്ഞു..ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ്ജയിലില്‍! അനുവദിച്ചത് അരമണിക്കൂറെങ്കിലും ജയലില്‍ ചെലവഴിച്ചത് പത്ത് മിനിറ്റ്

കൊച്ചി :പോലീസുകാരുടെ ഉള്‍പ്പെടെ കണ്ണ് നനയിച്ച രംഗമായിരുന്നു ആ അമ്മയുടെ വേദനയിൽ പൊട്ടിക്കാരച്ചിൽ .ദിലീപിനെ കാണാൻ എത്തിയ സരോജം സൂപ്രണ്ടിന്റെ റൂമില്‍ കാത്തിരുന്നു. സരോജത്തിന് മിനിട്ടുകള്‍ക്കുള്ളില്‍ മകനെ അടുത്ത് കാണാനായി. ഇരുന്ന കസേരയില്‍ നിന്ന് എണീറ്റ് പൊട്ടിക്കരഞ്ഞു കൊണ്ടു വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മറന്ന് ആ അമ്മ മകന്‍ ദിലീപിനെ കെട്ടിപിടിച്ചു.തന്റെ മാറില്‍ മുഖം ചേര്‍ത്ത് അമ്മ പൊട്ടിക്കരയുന്നത് കണ്ട് ദിലീപും കരഞ്ഞു. ഇത് കണ്ട് അനുജന്‍ അനൂപിന്റെ കണ്ണുകള്‍ നിറഞ്ഞു. അര മണിക്കൂര്‍ വരെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നുവെങ്കിലും വെറു പത്ത് മിനിട്ട് മാത്രമാണ് അമ്മയും മകനും തമ്മില്‍ കണ്ടത്. കരഞ്ഞതല്ലാതെ പരസ്പരം അവര്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍ ആ കണ്ണുനീരില്‍ എല്ലാം ഉണ്ടായിരുന്നു. മകനെ കണ്ടിറങ്ങവെ സരോജം ജയില്‍ ഉദ്യോഗസ്ഥരോടു മകന്‍ നിരപരാധിയാണന്നും അവനെ കുറ്റവാളിയായി കാണരുതെന്നും അഭ്യര്‍ത്ഥിച്ചു. അമ്മയെ കൊണ്ടു വന്നതിലെ ദേഷ്യം അനുജന്‍ അനൂപിനോടു ദിലീപ് മറച്ചു വെച്ചില്ല. ഒരു കാരണവശാലും മകള്‍ മീനാക്ഷിയേയും കാവ്യയേയും കൊണ്ടു വരരുതെന്നും ദിലീപ് കര്‍ശനമായി തന്നെ പറഞ്ഞു, അവര്‍ കൂടി വന്നാല്‍ താന്‍ തളര്‍ന്നു പോകുമെന്നും ജയിലുമായി പൊരുത്തപ്പെട്ടു വരികയാണന്നും ദിലീപ് അനുജനെ അറിയിച്ചു. എന്നാല്‍ അമ്മയുടെ ശാഠ്യത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നുവെന്ന സത്യം അനൂപ് ദിലീപിനെ ബോധ്യപ്പെടുത്തി.

ജയിലിലായ ദിലീപ് തന്റെ വീട്ടുകാരോട് ഒരാഗ്രഹം മാത്രമാണ് പ്രകടിപ്പിച്ചിരുന്നത്. ദയവു ചെയ്ത് കാവ്യയോ അമ്മയോ മകളോ തന്നെ കാണാന്‍ വരരുതെന്ന് ഫോണിലൂടെ അവരോട് അപേക്ഷിച്ചിരുന്നു. ഇക്കാര്യം അനുജനായ അനൂപിനോടും പറഞ്ഞിരുന്നു. എന്നാല്‍ അമ്മയ്ക്ക് ദിലീപിനെ കാണാതിരിക്കാന്‍ കഴിഞ്ഞില്ല. വളരെ നിര്‍ബന്ധപൂര്‍വ്വം അനുപിനോടൊപ്പം ജയിലിലെത്തി ദിലീപിനെ കാണുകയായിരുന്നു. അപ്രതിക്ഷിതമായുള്ള അമ്മയുടെ വരവ് ദിലീപിനെ ഞെട്ടിച്ചു. തുടര്‍ന്ന് ആ ഞെട്ടല്‍ മാറിയപ്പോഴേക്കും അത് സങ്കടത്തില്‍ കലാശിച്ചു.dileep mother

പരസ്പരം ആശ്വസിപ്പിക്കാനാകാതെ ഇരുവരും തേങ്ങി കരഞ്ഞു. ഇതുകണ്ട അനൂപിനും സങ്കടം സഹിക്കാനായില്ല. ഇതിനു സാക്ഷ്യം വഹിച്ച പോലീസുകാകുടേയും കണ്ണുകള്‍ നനഞ്ഞു. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പം ഉച്ചകഴിഞ്ഞ് 3.25 ഓടെയാണ് ഇവര്‍ സബ് ജയിലില്‍ എത്തിയത്. ദിലീപ് അറസ്റ്റിലായി ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് താരത്തിന്റെ അമ്മ സബ് ജയിലില്‍ എത്തിയിരിക്കുന്നത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജും സബ് ജയിലില്‍ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിച്ചില്ല. ഇതിനു മുമ്പ് സഹോദരന്‍ അനൂപ് അല്ലാതെ മറ്റ് അടുത്ത ബന്ധുക്കളൊന്നും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നില്ല. അമ്മയോടും മകള്‍ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും തന്നെ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദ്ദേശിച്ചതായാണ് വിവരം.dileep_mom_1
എന്നാല്‍ ദിലീപിന്റെ ജയില്‍ വാസം നീളുന്ന സാഹചര്യത്തില്‍ അമ്മ മകനെ കാണാന്‍ എത്തുകയായിരുന്നു. ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലാകുന്നത്. ഇതിനു ശേഷം ദിലീപിനെ മൂന്നു തവണ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും രണ്ടു തവണയും കോടതി ഹര്‍ജി തള്ളുകയായിരുന്നു.ഇതേത്തുടര്‍ന്ന് ദിലീപിനായി കേസ് വാദിച്ചിരുന്ന അഡ്വ. രാംകുമാറിനെ മാറ്റി രാമന്‍പിള്ള അസോസിയേറ്റ്‌സിനെ കേസേല്‍പിച്ചു. രാമന്‍പിള്ള അസോസിയേറ്റ്‌സ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോടതി ഹര്‍ജി പരിഗണിക്കാനിരിക്കൊണ് അമ്മയുടെ സന്ദര്‍ശനം. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു.

റിമാന്‍ഡു തടവുകാരനായി ആലുവ സബ് ജയിലില്‍ കഴിയുന്ന മകനെ സരോജം കണ്ടിട്ട് ഒരു മാസത്തോളമായി. കേസും ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചുമെല്ലാം അമ്മ അറിയുന്നുണ്ടായിരുന്നു. എന്നാല്‍, തെറ്റേത് ശരിയേത് എന്ന വേവലാതി നോക്കാതെ മകന്‍ തെറ്റുകാരനല്ലെന്ന് വിശ്വസിച്ച് വീട്ടില്‍ പ്രാര്‍ത്ഥനുകളുമായി കഴിച്ചു കൂട്ടിയ അമ്മ സരോജം ഇന്ന് ഉച്ചയോടെയാണ് ആലുവ സബ് ജയിലില്‍ എത്തി മകനെ കണ്ടത്. കേസില്‍ ജാമ്യം കിട്ടാതെ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് നടന്‍ മകനെ കാണാനുള്ള താല്‍പ്പര്യം അവര്‍ പ്രകടിപ്പിച്ചത്.

Latest
Widgets Magazine