ദിലീപിനായി രാമൻ പിള്ളയുടെ ഇമാജിനറി വാദം പൊളിക്കും !…ദിലീപിന്റെ വാദങ്ങൾ ഖണ്ഡിച്ച് പൊലീസ്

കൊച്ചി :അഴകൊഴമ്പൻ വാദവുമായി ഹൈക്കോടതിയിൽ എത്തുന്ന ദിലീപിനെ പൊളിച്ചടുക്കാൻ പോലീസ് സംഘം ഒരുങ്ങിക്കഴിഞ്ഞു . കോടതിയിൽ സ്റ്റാൻഡ് ചെയ്യില്ലാത്ത വാദമുഖങ്ങൾ വെറും വ്യക്തി വിരോധം പോലെ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതിലൂടെ തന്ന ജാമ്യ ഹർജി പോളിയും എന്നുറപ്പാണ് .അതേസമയം
ദിലീപ് ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കോടതിയിൽ തന്നെ മറുപടി നൽകുമെന്ന് ഡിജിപി: ലോക്നാഥ് ബെഹ്റ നേരത്തെ പറഞ്ഞിരുന്നു. പൾസർ സുനി കത്തയച്ചതു സംബന്ധിച്ച് ദിലീപ് പരാതി നൽകിയിരുന്നുവെന്ന കാര്യം ഡിജിപി സ്ഥിരീകരിച്ചു. ഇത് എപ്പോഴാണെന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് സ്വീകരിച്ചതെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. ഇക്കാര്യങ്ങളെല്ലാം കോടതിയിൽ വ്യക്തമാക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണം നടത്താൻ സാധിക്കില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കി.നടിയെ ഉപദ്രവിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ഉന്നയിച്ച ആക്ഷേപങ്ങൾ ഖണ്ഡിച്ച് പൊലീസ്. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് വാട്സാപ്പിലൂടെ നൽകിയ വിവരം പരാതിയായി കണക്കാക്കാനാകില്ല. പരാതി ലഭിച്ചത് ഏപ്രിൽ 22 നാണ്. മാർച്ച് 28നാണ് പൾസർ സുനി ദിലീപിനെ ഫോണിൽ വിളിച്ചത്. പരാതി നൽകാൻ വൈകിയതിന്റെ കാരണം പരിശോധിച്ചിരുന്നു. വിശദമായ സത്യവാങ്മൂലം കോടതിയിൽ നൽകുമെന്നും പൊലീസ് വ്യക്തമാക്കി. 18നാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.

കേസുമായി ബന്ധപ്പെട്ടു സിനിമാ മേഖലയിലെ ചിലർ തനിക്കെതിരെ നീങ്ങുന്നുണ്ടെന്നും അവർ ഒന്നാംപ്രതി സുനിൽകുമാറിനെ (പൾസർ സുനി) സമീപിച്ചുവെന്നും അറിയിച്ചു വിഷ്ണു എന്നയാൾ തന്റെ സുഹൃത്ത് നാദിർഷായ്ക്ക് 2017 ഏപ്രിൽ 10നു ഫോൺ ചെയ്ത കാര്യം അന്നു തന്നെ ഡിജിപി ലോക്നാഥ് ബഹ്റയെ അറിയിച്ചതാണെന്നാണു ദിലീപ് ഹർജിയിൽ പറയുന്നത്.പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും സ്വാധീനിക്കാൻ കഴിയുന്ന സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ചെറിയൊരു വിഭാഗത്തിന്റെ വൻ ഗൂഢാലോചനയാണു തന്നെ കുടുക്കിയതെന്നും ദുഷ്ടലാക്കോടെ വ്യാജകഥകൾ പ്രചരിപ്പിക്കുകയാണെന്നും ജാമ്യാഹർജിയിൽ ദിലീപ് പറയുന്നു. ശബ്ദരേഖയും കോൾ വന്ന ഫോൺ നമ്പറും നൽകി. സുനിലിനെ തനിക്കറിയില്ല, ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒന്നര കോടി രൂപയ്ക്കു താൻ ക്വട്ടേഷൻ നൽകിയെന്നു സുനിൽ പറയുന്നതു സാങ്കൽപികമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആദ്യം പരസ്യമായി പറ‍ഞ്ഞ നടിക്ക് കേസ് അന്വേഷിക്കുന്ന എഡിജിപിയുമായി അടുപ്പമുണ്ട്. തന്നെ കുടുക്കാൻ ലക്ഷ്യമിടുന്ന ചില പൊലീസുദ്യോഗസ്ഥരുടെയും മാധ്യമ പ്രചാരണത്തിന്റെയും ഇരയാണു താൻ. ചോദ്യം ചെയ്യൽ ഗിന്നസ് ബുക്കിൽ ഇടം പിടിക്കാനാവരുതെന്നതുൾപ്പെടെ അന്വേഷണത്തെക്കുറിച്ചു മുൻ ഡിജിപി പറഞ്ഞ അഭിപ്രായങ്ങൾ പ്രസക്തമാണെന്നും പൊലീസിനെ വെട്ടിലാക്കുന്ന രീതിയിൽ ദിലീപ് ജാമ്യാഹർജിയിൽ ആരോപിച്ചിരുന്നു.

Latest
Widgets Magazine