ആന്‍ഡി വോണിനൊപ്പം പുതിയ ലുക്കില്‍ ദിലീപ്; ചിത്രം വൈറല്‍

ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിന്റെ അവസാനഘട്ട ചിത്രീകരണം കൊച്ചിയില്‍ നടക്കുകയാണ്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. താടിവെച്ച ദിലീപിനെയാണ് കമ്മാരസംഭവത്തിന്റെ പോസ്റ്ററില്‍ കണ്ടത്. ഇപ്പോള്‍ മറ്റൊരു ലുക്കിലുള്ള താരത്തിന്റെ ചിത്രം വൈറലാകുകയാണ്. ദിലീപിനൊപ്പം ബോളിവുഡ് ചിത്രങ്ങളിലും പ്രശസ്ത പരസ്യങ്ങളിലും അഭിനയിച്ച ജര്‍മന്‍കാരന്‍ ആന്‍ഡി വോണ്‍ ഇക്ക് എന്ന നടനും ഉണ്ട്. ചിത്രത്തില്‍ ആന്‍ഡിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.

Latest
Widgets Magazine