മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനാകുന്നു?: വിവരം പുറത്തു വിട്ട് ദിലീപ്

മമ്മൂട്ടിയെ നായകനാക്കി ദിലീപ് സംവിധാന രംഗത്തേയ്ക്ക് കടക്കുന്നെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്തകള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്തകള്‍ വന്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ഇത് സത്യമല്ലെന്ന് ദിലീപ് ഓണ്‍ലൈന്‍ അറിയിച്ചു.

‘ഒരു ഓണ്‍ലൈന്‍ മാധ്യമം ദിലീപേട്ടനെ സംവിധായകനാക്കിയതറിഞ്ഞു, സന്തോഷം. ദിലീപ് വാര്‍ത്തകള്‍ ഇല്ലാതെ മഞ്ഞക്ക് മുന്നോട്ട് പോകാന്‍ കഴിയാത്തതുകൊണ്ടാണെന്നാ ആദ്യം തോന്നിയത്, പക്ഷേ പിന്നീടാണറിഞ്ഞത് മഞ്ഞയുമായി ബന്ധമുള്ള ഒരു നിര്‍മാതാവിന്റെ സൈക്കളോജിക്കല്‍ നീക്കമാണെന്ന്.

ദിലീപേട്ടനുമായും, ഉദയേട്ടനുമായ് ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. വാര്‍ത്ത തെറ്റാണ്. ഇവരാരും അങ്ങനെയൊന്നും ചിന്തിച്ചിട്ടുപോലുമില്ലത്രെ. എല്ലാ ദിലീപ് ഫാന്‍സ് അംഗങ്ങളും ഇതൊരറിയിപ്പായ് എടുക്കുക,വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാവാതിരിക്കുക. കുറഞ്ഞ പക്ഷം വാര്‍ത്ത വരുന്നതെവിടെയാണെന്നെങ്കിലും നോക്കുക.’

രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കന്‍ ആണ് ദിലീപിന്റെ പുതിയ ചിത്രം. ദുബായിലാകും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

പള്‍സര്‍ സുനിയുടെ വക്കാലത്ത് ആളൂര്‍ ഒഴിയുന്നു: ദിലീപിന്റെ അഭിഭാഷകനുമായി രഹസ്യ ചര്‍ച്ച ദിലീപേട്ടനല്ല ഇതു ചെയ്തതെങ്കില്‍ ഇതൊക്കെ ഇവര്‍ തിരിച്ചെടുക്കുമോ?: വനിതാ സംഘടനയ്‌ക്കെതിരെ ആഞ്ഞടിച്ച് അനുശ്രീ ദിലീപിന്‍െ്‌റ ശത്രുസംഹാര പൂജ ഫലിച്ചു: നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥന്‍ കൊലക്കെസില്‍ കുടുങ്ങി മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള ഗൂഢാലോചന കള്ളക്കഥ; തന്റെ ഭാവനയില്‍ വിരിഞ്ഞത് ദിലീപ് തെറ്റായി ഉപയോഗിച്ചു: വെളിപ്പെടുത്തലുമായി അഡ്വക്കേറ്റ് രംഗത്ത് നടി ആക്രമണക്കേസില്‍ ദിലീപിന്റെ പങ്കിന് തെളിവുമായി പ്രതി; ബന്ധു മുഖേനെയാണ് പ്രതി പോലീസിനെ വിവരങ്ങള്‍ അറിയിച്ചത്
Latest
Widgets Magazine