ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം; നിയമങ്ങള്‍ കാറ്റില്‍ പറന്നത് ജയില്‍ ഡിജിപിയുടെ ശുപാര്‍ശയില്‍

കൊച്ചി: ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനമെന്ന് ജയില്‍ രേഖകള്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നാണ് ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നത്. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം ഉള്ളത്. നടന്‍ സിദ്ദിഖില്‍ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നും സന്ദര്‍ശക രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍ ജയിലില്‍ എത്തിയതും കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ജയില്‍ ഡി.ജി.പിയുടെ ശുപാര്‍ശ പ്രകാരം ജയില്‍ സുപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്കെല്ലാം സന്ദര്‍ശന അനുമതി നല്‍കിയത്.

അവധി ദിവസങ്ങളില്‍ പോലും സന്ദര്‍ശനം അനുവദിച്ചതായും ജയില്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. നടന്‍ ജയറാമില്‍ നിന്ന് മതിയായ രേഖകള്‍ വാങ്ങാതെയാണ് ദിലീപിന് ഓണക്കോടി കൈമാറാന്‍ അനുമതി നല്‍കിയത്. ഒരു ദിവസം മാത്രം 13 പേര്‍ക്ക് വരെ സന്ദര്‍ശനം അനുവദിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള ഗൂഢാലോചന കള്ളക്കഥ; തന്റെ ഭാവനയില്‍ വിരിഞ്ഞത് ദിലീപ് തെറ്റായി ഉപയോഗിച്ചു: വെളിപ്പെടുത്തലുമായി അഡ്വക്കേറ്റ് രംഗത്ത് നടി ആക്രമണക്കേസില്‍ ദിലീപിന്റെ പങ്കിന് തെളിവുമായി പ്രതി; ബന്ധു മുഖേനെയാണ് പ്രതി പോലീസിനെ വിവരങ്ങള്‍ അറിയിച്ചത് നടിക്കെതിരെ ഉണ്ടായത് കൂട്ട മാനഭംഗം; പുറത്ത് വിടാനാകാത്ത ദൃശ്യങ്ങളാണ് ഉള്ളതെന്ന് പ്രോസിക്യൂഷന്‍ നടിയുടെ ദൃശ്യങ്ങള്‍ കോടതിയില്‍ വെച്ച് പരിശോധിച്ചതല്ലേ; പിന്നെ വീണ്ടും എന്തിനാണ്?; ദിലീപിനോട് ഹൈക്കോടതി നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നല്‍കാന്‍ കോടതി തയ്യാറാകുമോ
Latest
Widgets Magazine