പള്‍സര്‍ സുനിയുടെ മാതാപിതാക്കളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്ന അജ്ഞാതനാര്? നടിയെ പീഡിപ്പിക്കുന്ന നഗ്‌നദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത് എന്തിനുവേണ്ടി?

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയതില്‍ പ്രമുഖനടന് പങ്കുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര മുൻപ് വെളിപ്പെടുത്തിയിരുന്നു.ഇപ്പോൾ കൂടുതൽ വ്യക്തതയോടെ കാര്യങ്ങൾ തുറന്നു പറയുന്നു.പള്‍സര്‍ സുനിക്ക് പീഡനം മാത്രമായിരുന്നില്ല ലക്ഷ്യം എന്നും പീഡിപ്പിക്കുന്ന നഗ്‌നദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത് എന്തിനുവേണ്ടി ആയിരുന്നു എന്നും സംവിധായകൻ ബൈജു കൊട്ടാരക്കര ചോദിക്കുന്നു. മാക്ട ഫെഡറേഷന്‍ അന്നേ പറഞ്ഞിരുന്നു. നടിയെ പീഡിപ്പിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന്. നടിയെ പീഡിപ്പിച്ച കേസിലെ ക്രിമിനലിനുവേണ്ടി ഏഴോളം വക്കീലന്മാർ രംഗത്തെത്തുക, കേസെടുക്കാന്‍ തമ്മില്‍ മത്സരിക്കുക. സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യങ്ങളല്ലേ ഇതിലുള്ളൂ ബൈജു കൊട്ടാരക്കര പറയുന്നു. ഇവര്‍ക്ക് ഫീസുകൊടുക്കുന്ന, പള്‍സര്‍ സുനിയുടെ മാതാപിതാക്കളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്ന അജ്ഞാതനാര് എന്നും കണ്ടെത്തണം .

അന്നു ദിലീപ് പാലുകൊടുത്ത കൈക്കിട്ടു കൊത്തി..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2002 കാലഘട്ടത്തില്‍ ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമ പുറത്തുവരുന്നു. സിനിമ വിജയിച്ചില്ലെന്നു മാത്രമല്ല വലിയ നഷ്ടമാണ് പ്രൊഡ്യൂസര്‍മാര്‍ക്ക് വരുത്തിവച്ചത്. കിരീടം സിനിമയുടെ നിര്‍മ്മാതാവ് ദിനേഷ് പണിക്കരായിരുന്നു പ്രൊഡ്യൂസര്‍. ഈ സിനിമ ദിനേഷിനെ സാമ്പത്തികമായി തളര്‍ത്തി. സിനിമയ്ക്കുണ്ടായ ചിലവ് കൊടുത്തുതീര്‍ക്കാന്‍ പറ്റാത്ത അവസ്ഥ.നായകനായിരുന്ന ദിലീപിന് പ്രതിഫല ഇനത്തില്‍ ഒന്നേകാല്‍ ലക്ഷം ബാക്കി കൊടുക്കാനുണ്ടായിരുന്നു. ദിലീപ് തന്ത്രപരമായി ആലുവ കോടതിയില്‍ കേസു കൊടുത്തു. അറസ്റ്റ് വാറണ്ട് തരപ്പെടുത്തി. കോടതിയില്‍ നിന്നയച്ച ഒരു സമന്‍സ്‌പോലും ദിനേഷിനു കിട്ടിയിട്ടില്ലായിരുന്നു. തന്ത്രപരമായി ആലുവ പോലീസിനെ ഉപയോഗിച്ച് വെള്ളിയാഴ്ച രാത്രിയില്‍ ദിനേഷിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. പോലീസ് തിരുവനന്തപുരത്തുനിന്നും ദിനേഷുമായി പുറപ്പെട്ടത് ശനിയാഴ്ച രാവിലെ 9 മണിക്ക്.

രാത്രി ഏഴുമണിക്കാണ് ആലുവയിലെത്തിയത്. വഴിയില്‍ പരമാവധി താമസിപ്പിച്ചു. നേരത്തെയെത്തിയാല്‍ കോടതിയില്‍ നിന്നും ജാമ്യം കിട്ടുമല്ലോ പിറ്റേന്നു ഞായറും. രാത്രി ദിനേഷ് പണിക്കരുടെ അറസ്റ്റു രേഖപ്പെടുത്തി അകത്തിട്ടു. ദിനേഷിന്റെ ഭാര്യ സിബി മലയില്‍ ഉള്‍പ്പെടെ പല പ്രമുഖരെയും വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചു. ദിലീപിന്റെ ഇടപെടല്‍ ഭയന്ന് ആരും രംഗത്തെത്തിയില്ല. രാത്രി വൈകി ഞങ്ങള്‍ കുറച്ചുപേരവിടെയെത്തി. സബ്ജയിലില്‍നിന്ന് ഹോസ്പിറ്റലിലെത്തിച്ചു. ഒരു നായകനടന്‍ പ്രൊഡ്യൂസറിനോട് ഇങ്ങനെ ചെയ്യാമോ? കടുത്ത ക്രൂരതയല്ലേ എന്നും ബൈജു ചോദിക്കുന്നു.baiju kottarakara

സിനിമയില്‍ പിന്നീടെന്തൊക്കെയാ സംഭവിച്ചത്. വിനയനെയും എന്നെയുമൊക്കെ വിലക്കി. തിലകനെയും, ഭാവനയെയും വിലക്കി. പിന്നെ എത്രയോപേരെ ഒതുക്കി. ഇന്ന് ദിലീപിനുനേര്‍ക്ക് വിരല്‍ചൂണ്ടുന്നത് സ്വാഭാവികം മാത്രം. ഒരുപാട് സാഹചര്യ തെളിവുകള്‍ ദിലീപിനെതിരാണ്. പള്‍സര്‍ സുനിയെ കണ്ടിട്ടുപോലുമില്ല എന്ന് ദിലീപ് കള്ളം പറയുന്നു. ദിലീപ് അഭിനയിച്ച നിരവധി പടങ്ങളില്‍ പസള്‍സര്‍ സുനി ജോലി ചെയ്തിട്ടുണ്ട്. സൗണ്ട് തോമാ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെ പോലീസ് അന്വേഷിക്കണം. ദിലീപ് നിരപരാധിയാണെങ്കില്‍ അതും പോലീസ് തെളിയിക്കട്ടെ. മുഖ്യപ്രതി പറയുന്നു സൂത്രധാരകന്‍ ദിലീപാണെന്ന്. ഇന്നാട്ടില്‍ ഒരു സാധാരണക്കാരനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ പോലീസ് ഈ മൊഴി കണക്കിലെടുത്ത് അറസ്റ്റു ചെയ്യില്ലേ? ചോദ്യം ചെയ്യില്ലേ?അതിശക്തമായി ദിലീപിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര ദിലീപിനെ തുറന്നു കാണിക്കുന്നു.

ദിലീപിനെയും, സിനിമകളെയും തകര്‍ക്കാനാണ് ഇത്തരം നീക്കങ്ങളെന്ന് ദിലീപ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. സിനിമയെ തോല്‍പിക്കുന്നത് മെഗാസ്റ്റാറുകളും അവരുടെ ഫാന്‍സ് അസോസിയേഷനുകളും ചേര്‍ന്നാണ്. താരങ്ങള്‍ക്കു പ്രതിഫലമായിട്ടു കിട്ടുന്ന തുകയുടെ ഒരു പങ്ക് ഗുണ്ടകളെയും ക്രിമിനലുകളെയും തീറ്റിപ്പോറ്റാന്‍ ഇവര്‍ ഉപയോഗിക്കുന്നു.എന്ന് ബൈജു കൊട്ടാരക്കര വെളിപ്പെടുത്തിയതായി മലയാളിവർത്ത റിപ്പോർട്ട് ചെയ്യുന്നു. മാക്ട ആദ്യമേ പറഞ്ഞു. ഈ കേസില്‍ ഗൂഢാലോചനയുണ്ടെന്ന്. കേസിനെ തേച്ചുമാച്ചു കളയാന്‍ എത്ര വമ്പന്മാരിറങ്ങിയാലും സത്യം ഒരിക്കല്‍ തെളിയിക്കപ്പെടും. ഏന്തെങ്കിലും സംസാരിക്കുന്നവരെ ഒതുക്കാനും, വിലക്കാനും നടക്കുന്നവര്‍ അമ്മയെപ്പോലും മൂന്നു ഗ്രൂപ്പുകളാക്കിയില്ലേ. മമ്മൂട്ടിയും ദിലീപും ഒരു വശത്ത്. മോഹന്‍ലാലും പൃഥ്വിരാജും മറ്റൊരു ഗ്രൂപ്പ്. മഞജു വാര്യരുടെ നേതൃത്വത്തില്‍ മൂന്നാമതൊരു ഗ്രൂപ്പ്.dileep3

ഏപ്രില്‍ 20ന് ദിലീപ് കൊടുത്ത പരാതി പോലീസ് എന്തുകൊണ്ടന്വേഷിച്ചില്ല. പരാതിയില്‍ കഴമ്പില്ലെന്ന് പോലീസിനറിയാം. തന്റെ പരാതിയിലാണ് പോലീസ് കേസന്വേഷിക്കുന്നത് എന്ന് ദിലീപ് എന്തിനു കള്ളം പറഞ്ഞു? സത്യസന്ധമായ കാര്യങ്ങള്‍ പുറത്തുവരണം. അതു മാക്ട ഫെഡറേഷന്റെയും സിനിമയെ സ്‌നേഹിക്കുന്നവരുടെയും ആവശ്യമാണ്.

സിനിമാ മേഖലയില്‍ മയക്ക് മരുന്ന് വില്‍പന നടത്തിയിരുന്ന കൊടും ക്രിമിനയാണ് പള്‍സര്‍ സുനി. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ മറ്റൊരു പ്രമുഖ നടിയെ സമാനമായ രീതിയില്‍ ഉപദ്രവിച്ചിരുന്നു. നടിയെ ബലമായി വാഹനത്തില്‍ കയറ്റി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ആ സംഭവം പുറംലോകം അറിഞ്ഞില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ പാട്ടാണ്. എന്നിട്ടും ഇത്തരമൊരു ക്രിമിനിലിനെ സിനിമയില്‍ പിടിച്ചു നിര്‍ത്തിയത് ഇപ്പോള്‍ ആരോപണത്തില്‍ പെട്ട ഈ നടനാണത്രെ.

Top