ജയിലിലും ദിലീപിന് മേക്കപ്പ്മാനോ?

നടിയെ ആക്രമിച്ച കേസില്‍ അഴിയെണ്ണുന്ന ദിലീപിന് ജയിലില്‍ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പ്രത്യേക ഭക്ഷണവും ജോലിക്കാരനുമൊക്കെയായി താരം ജയിലില്‍ സുഖവാസത്തിലാണ് എന്നായിരുന്നു വാര്‍ത്തകള്‍. അക്കൂട്ടത്തിലാണ് ന്യായമായും ഒരു സംശയം ദിലീപ് പുറത്തെത്തിയപ്പോള്‍ ഉയര്‍ന്നത്. പ്രായം അന്‍പതിന് അടുത്തുള്ള ദിലീപിന്റെ മുടിയും താടിയുമൊക്കെ കറുത്ത് തന്നെ ഇരിക്കുന്നതിന്റെ പിന്നിലെന്താണ് ? ജയിലിനകത്ത് ആരാണ് ദിലീപിന്റെ മേക്കപ്പ്മാന്‍? നടന്‍ ദിലീപ് അഴിയെണ്ണുന്നത് സമരം നടത്തിയതിനോ ബസ്സിന് കല്ലെറിഞ്ഞതിനോ അല്ലെന്ന് ഓര്‍ക്കുക. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ റേപ്പ് ക്വട്ടേഷനില്‍ കുറ്റാരോപിതനായാണ് ദിലീപ് അകത്ത് കിടക്കുന്നത്. എന്നിട്ടും ദിലീപിന് വിഐപി പരിഗണന കിട്ടുന്നുവെങ്കില്‍ അത് അത്യന്തം അപകടകരമാണ് എന്ന വിലയിരുത്തലാണ് ഉയരുന്നത്. ജയിലില്‍ ദിലീപിന് നിയവിരുദ്ധ ആനുകൂല്യങ്ങള്‍ കിട്ടുന്നതിനെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി ആനി സ്വീറ്റിയാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. താടിയും മുടിയും കറുപ്പിക്കാന്‍ ജയിലിനകത്ത് ദിലീപിന് ആരാണ് ഡൈ അനുവദിക്കുന്നത് എന്ന് വ്യക്തമാക്കണം എന്നും ആവശ്യം ഉയരുന്നുത്. അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപ് പുറത്തിറങ്ങിയപ്പോഴാണ് കറുത്ത താടിയും മുടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ദിലീപിന് 50ന് അടുത്ത് പ്രായമുണ്ട്. സ്വാഭാവികമായും താടിയും മുടിയും നരയ്‌ക്കേണ്ടതാണ്. എന്നാല്‍ ദിലീപിന്റെ താടിയും മുടിയും നല്ല കറുത്തിരിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ദിലീപ് ജയിലിനകത്തും ഡൈ ചെയ്യുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു. സ്ത്രീ വിരുദ്ധ കുറ്റങ്ങള്‍ ചെയ്ത വ്യക്തിക്ക് പ്രത്യേക പരിഗണന ജയിലില്‍ കിട്ടുന്നില്ല എന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം എന്നാണ് ആനി സ്വീറ്റി ആവശ്യപ്പെടുന്നത്. ചട്ടം ലംഘിച്ച് സന്ദര്‍ശകര്‍ ജയിലിലേക്ക് എത്തുന്നതും ചോദ്യം ചെയ്യപ്പെടുന്നു. സന്ദർശകരെ അനുവദിക്കാത്ത ഞായറാഴ്ചകളിൽ പോലും ദിലീപിനെ കാണാൻ ആളുകളെത്തുന്നുണ്ട്. ദിലീപിന്റെ വിഐപി പരിഗണന സംബന്ധിച്ച വാർത്തകളെക്കുറിച്ച് ജയിൽ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ദിലീപിന് വിഐപി പരിഗണന നൽകിയതിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള വഴിവിട്ട ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

Latest
Widgets Magazine