ദിലീപിന്‍റെ പേരിലുള്ള ഭൂമിയുടെ കണക്കുകള്‍ മുഴുവന്‍ പുറത്ത് വന്നു; ‍കര്‍ശന നടപടിയുമായി സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനെതിരേ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ കടുത്ത നടപടികള്‍ വരുമെന്ന് ഉറപ്പായതായി വാര്‍ത്തകള്‍. ഭൂപരിഷ്‌കരണ നിയമം ദിലീപ് ലംഘിച്ചതായാണ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. ഭൂമി കൈയേറിയെന്ന ആരോപണത്തെ കുറിച്ചും സര്‍ക്കാര്‍ അന്വേഷിച്ചു വരികയാണ്.

ചാലക്കുടിയില്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് സ്ഥിതി ചെയ്യുന്നത് കൈയേറ്റ ഭൂമിയിലാണെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ വീണ്ടും സര്‍വേ നടത്തുകയാണ്. കൂടാതെ എറണാകുളത്തെ പറവൂരിലും ദിലീപ് കൈയേറിയെന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്തും സര്‍വ്വേ നടപടികള്‍ തുടരുകയാണ്. ഇതിനിടെയാണ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിനും താരത്തിനു നേരെ നടപടി വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൂപരിഷ്‌കരണ നിയമം ദിലീപ് ലംഘിച്ചുവെന്ന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ചൂണ്ടികാണിക്കുന്നത്.

ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. എന്നാല്‍ ദിലീപ് ഇതു ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
നിയമപ്രകാരം 15 ഏക്കര്‍ മാത്രമേ കൈവശം വയ്ക്കാവൂവെങ്കിലും 21 ഏക്കര്‍ സ്ഥലം ദിലീപിന്‍റെ പേരിലുണ്ടെന്ന് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ച് ജില്ലകളിലായിട്ടാണ് ദിലീപിന്‍റെ പേരില്‍ 21 ഏക്കര്‍ ഭൂമിയുള്ളത്. ജില്ലകളില്‍ 53 ഇടങ്ങളിലാണ് താരത്തിന് ഇത്രയുമധികം ഭൂമിയുള്ളതെന്നും തെളിഞ്ഞിട്ടുണ്ട്.

ലാന്‍ഡ് ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. അഞ്ച് ജില്ലാ കലക്ടര്‍മാരെ ഇതിനു ചുമതലപ്പെടുത്തുകയും ചെയ്തു.

ഭൂപരിഷ്‌കരണം നിയമം ദിലീപ് ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടി തന്നെ സര്‍ക്കാരിന്‍െ ഭാഗത്തു നിന്നുണ്ടാവും. നിയമം ലംഘിച്ച് കൈവശം വച്ച ആറ് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടു കെട്ടുകയും ചെയ്യും.

Top