ഒരു തെളിവുമില്ലാതെ ദിലീപിന്‍െ്‌റ പുട്ടുകട അടിച്ചു തകര്‍ത്തവരെന്തേ മൊയ്തീനോട് ആവേശം കാണിക്കുന്നില്ല?

മലപ്പുറം: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായി അറസ്്റ്റിലാകപ്പെട്ടപ്പോള്‍ തന്നെ ആവേശത്തോടെ പുട്ടുകട തല്ലിപ്പൊളിച്ച ഡിവൈഎഫ്ഐ എന്തുകൊണ്ടാണ് ഇത്രയും തെളിവുണ്ടായിട്ടും മൊയ്തീന്റെ സ്വര്‍ണക്കട തല്ലിപ്പൊളിക്കാത്തത് എന്ന ചോദ്യവുമായി ദിലീപിന്റെ ബന്ധുവും നടനുമായ അല്ലു അപ്പു. ഒരു മുത്തശ്ശിഗ്ഗദ എന്ന ചിത്രത്തിലൂടെ ബംഗാളി ബാബുവായി ശ്രദ്ധേയനായ അപ്പു ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ അളിയനാണ്.

എടപ്പാളിലെ തിയേറ്ററില്‍ പത്തു വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് പിടിയിലായ മൊയ്തീന്‍ സ്വര്‍ണവ്യാപാരിയാണ്. ഇയാള്‍ക്ക് മലപ്പുറത്ത് കടയുണ്ടെന്നാണ് പ്രചരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്പുവിന്റെ ചോദ്യം. ഫെയ്സ്ബുക്കിലാണ് അപ്പു ഇക്കാര്യം ഉന്നയിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളും, പോലീസുമായി മൊയ്തീന് അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങള്‍ വരുന്നതിനിടെ യുവാവിന്‍െ്‌റ ഫെയ്‌സ്ബുക്ക് ശ്രദ്ധിക്കപ്പെടുകയാണ്.

‘ദിലീപിന്റെ പുട്ട് കട തല്ലിപ്പൊളിച്ച പോലെ മൊയ്തീന്റെ സ്വര്‍ണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ ഡിവൈഎഫ്ഐ??? പേടിച്ചിട്ടായിരിക്കോ…? ഏയ്… സംഭവം അറിഞ്ഞില്ലായിരിക്കും… ഇനി ചിലപ്പൊ അങ്ങനെ ഒരു കട ഇല്ലായിരിക്കോ??… കഷ്ടം…’

നടി ആക്രമിക്കപ്പെട്ട കേസ് കൊടുംപിരി കൊണ്ടുനിന്ന കാലത്ത് കോഴിക്കോടുള്ള ദിലീപിന്റെ ദേ പുട്ട് റെസ്റ്റോറന്റിന് നേര്‍ക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ഇരയായ നടിയുടെ ആവശ്യം തള്ളി നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ എന്താണ് വൈകിയതെന്ന് ദിലീപിനോട് ഹൈക്കോടതി; സിബിഐ അന്വേഷണത്തില്‍ നിലപാട് അറിയിക്കാന്‍ സിബിഐക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ നോട്ടീസ് ദിലീപിന് നല്‍കിയില്ല: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനിക്ക് കാണാന്‍ കോടതി അനുമതി ദിലീപുമായി മോഹൻലാൽ കൊമ്പുകോർത്തിരുന്നു.കാരണമെന്ത് മഞ്ജുവാര്യരും ബി.സന്ധ്യയും ശ്രീകുമാര്‍ മേനോനും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല, എല്ലാം തന്റെ ഭാവനയില്‍ വിരിഞ്ഞ തന്ത്രങ്ങളെന്ന് ഹര്‍ജി തയ്യാറാക്കിയ അഭിഭാഷകന്‍ വി.കെ ജഫ്ഹര്‍
Latest
Widgets Magazine