വസ്ത്രങ്ങള്‍ വലിച്ചൂരി ബലാത്സംഗത്തിന് ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഗായത്രി   | Daily Indian Herald

കേരളം മുഴുവന്‍ റെഡ് അലര്‍ട്ട്…14 ജില്ലകളിലും അതീവ ജാഗ്രത നിര്‍ദ്ദേശം..

വസ്ത്രങ്ങള്‍ വലിച്ചൂരി ബലാത്സംഗത്തിന് ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഗായത്രി  

 

 

ബംഗളൂരു : ചലച്ചിത്ര മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച്       ( അവസരത്തിനായി കിടക്കപങ്കിടല്‍) ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി ഗായത്രി ഗുപ്ത. ഒരു നിര്‍മ്മാതാവില്‍ നിന്നുണ്ടായ ദുരനുഭവമാണ് ഗായത്രി പങ്കുവെച്ചത്. കുറച്ച് നാള്‍ മുന്‍പാണ് സംഭവം. ഒരു ചിത്രം തുടങ്ങാനിരിക്കുകയായിരുന്നു. ഒരു ദിവസം ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നെ വിളിച്ചു. വീട്ടിലേക്ക് പോകവേ കാര്‍ കേടായെന്നും വന്ന് പിക്ക് ചെയ്ത് വീട്ടിലെത്തിക്കാമോയെന്നും ചോദിച്ചു. താന്‍ ഉടന്‍ തന്നെ കാറുമായി ചെന്ന് അദ്ദേഹത്തെ വീട്ടിലെത്തിച്ചു. എന്നാല്‍ അകത്തുപ്രവേശിച്ചതും അയാള്‍ തന്നെ കയറിപ്പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചൂരി ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു. പല നടിമാരും തന്നോട് സഹകരിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് പലരും സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയതെന്നും അയാള്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ അയാളില്‍ നിന്ന് രക്ഷപ്പെട്ട് താന്‍ ഉടന്‍ അവിടം വിടുകയായിരുന്നു. തുടര്‍ന്ന് ആ സിനിമ ഉപേക്ഷിക്കുകയും ചെയ്തു.സമാന രീതിയില്‍ പല നിര്‍മ്മാതാക്കളും സംവിധായകരും, സിനിമയില്‍ അവസരം നല്‍കണമെങ്കില്‍ കൂടെ കിടക്കണമെന്ന് നിര്‍ബന്ധിച്ചിട്ടുണ്ട്. അവസരം നല്‍കിയാല്‍ തനിക്കെന്താണ് നേട്ടമെന്നാണ് ഒരിക്കല്‍ ഒരു നിര്‍മ്മാതാവ് ചോദിച്ചത്. കൂടെ കിടക്കണമെന്നതായിരുന്നു അയാളുടെ ആവശ്യം. അതുമാത്രമായിരുന്നില്ല സംവിധായകനോടും ക്യാമറാമാനോടും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. അയാളുടെ മുഖത്തടിച്ച് ചുട്ടമറുപടിയും നല്‍കിയാണ് അന്ന് മടങ്ങിയത്. കിടപ്പറ പങ്കിടാന്‍ ലക്ഷക്കണക്കിന് രൂപയാണ് പലരാലും വാഗ്ദാനം ചെയ്യപ്പെട്ടത്. എന്നാല്‍ ആത്മാഭിമാനം പണയപ്പെടുത്തി തനിക്ക് സിനിമയില്‍ ഒന്നും ആയിത്തീരേണ്ടതില്ലെന്നാണ് അവരോടൊക്കെ താന്‍ പറഞ്ഞത്. പക്ഷേ ആ ഘട്ടങ്ങളില്‍ ഒന്നും താനിത് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. സിനിമാഭിനയത്തില്‍ നിന്നും വീട്ടുകാര്‍ തന്നെ വിലക്കുമോയെന്ന് ഭയന്നാണ് ആരോടും ഇതൊന്നും പങ്കുവെയ്ക്കാതിരുന്നതെന്നും ഗായത്രി വെളിപ്പെടുത്തി. 11 വര്‍ഷമായി തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിയില്‍ ഗായത്രിയുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞയിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ഫിദായിലൂടെയാണ്‌ ശ്രദ്ധയാകര്‍ഷിച്ചത്.

ലൈം​ഗിക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് ജെ​നി​ഫ​ര്‍ ലോ​പ്പ​സ് വിമാനയാത്രക്കിടെ ലൈംഗികാതിക്രമം; യാത്രക്കിടയില്‍ ഇതൊക്കെ സ്വാഭാവികം മാത്രമല്ലേയെന്ന് എയര്‍ലൈന്‍സ് ജീവനക്കാര്‍ തെക്കേ ഇന്ത്യയിലെ ഒരു ഗവര്‍ണ്ണര്‍ ലൈഗീകപീഡനം നടത്താന്‍ ശ്രമിച്ചെന്ന് പരാതി; ഗൗരവമുള്ള വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് കേന്ദ്രം ലൈംഗികബന്ധത്തിന് സമ്മതിച്ചില്ല; വളാഞ്ചേരിയില്‍ തുള്ളല്‍ കലാകാരന് മര്‍ദ്ദനം വിദ്യാർത്ഥിനിയെ അദ്ധ്യാപകനായ വൈദികൻ കടന്നുപിടിച്ചു.പഠിപ്പുമുടക്കി വിദ്യാർത്ഥികൾ.വൈദികനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും നടപടി എടുക്കാതെ ഓർത്തഡോക്‌സ് സഭ
Latest
Widgets Magazine