ബലാൽസംഗ കേസിലെ പ്രതിയെ മാത്രം പിന്തുണക്കുന്ന ഇടത് നേതാവിനെതിരെ ജന രോഷം.സെബാസ്റ്റ്യന്‍ പോളിനെതിരെ സംവിധായകന്‍ വിനയന്റെ ഭാര്യ..

കൊച്ചി: കൊച്ചിയിൽ യുവനടി അതി ക്രൂരമായി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ സമയത്തും പിന്നീട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സമയത്തും പൂര്‍ണ പിന്തുണയുമായി എത്തിയ വ്യക്തിയായ ഇടത് സഹയാത്രികൻ  സെബാസ്റ്റ്യന്‍ പോളിന് എതിരെ ജന രോഷം ശക്തമാകുന്നു. ദിലീപിനെ സഹായിക്കുക എന്ന ഉദ്ദേശ്യം പ്രത്യക്ഷത്തില്‍ തനിക്കില്ലായിരുന്നെന്നും സംവിധായകന്‍ വിനയന്റെയും ദീദീ ദാമോദരന്റെയും പ്രസ്താവനകള്‍ ആണ് തന്നെ പ്രകോപിപ്പിച്ചതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഈ പ്രസ്താവനയില്‍ സെബാസ്റ്റ്യന്‍ പോളിന് മറുപടിയുമായി വിനയന്റെ ഭാര്യ നീനാ വിനയന്‍  ഇപ്പോൾ  രംഗത്ത്.

നീനാ വിനയന്റെ കുറിപ്പ് വായിക്കാം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബഹുമാന്യനായ അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോളിന് ഒരു തുറന്ന കത്ത്…

സര്‍..

എന്റെ പേര് നീനാ വിനയന്‍, സംവിധായകന്‍ വിനയന്റെ ഭാര്യയാണ്. ഇന്നലെ മനോരമചാനലിലെ ‘നേരെ ചൊവ്വേ’ യില്‍ താങ്കളുടെ അഭിമുഖം കണ്ടപ്പോഴാണ് ഇങ്ങനെയൊന്ന് പ്രതികരിക്കണമെന്നു തോന്നിയത്. ഓണ്‍ലൈന്‍ പത്രത്തില്‍ താങ്കളുടെ ഏറെ വിവാദമായ ആ പ്രസ്ഥാവന എഴുതാനുള്ള ഒരുകാരണം വിനയന്റെ വാക്കുകളാണന്ന് താങ്കള്‍ പറഞ്ഞു കണ്ടു. ‘സ്വന്തം മകനാണെങ്കില്‍ പോലും ജയിലില്‍ കിടന്നാല്‍ പോയി കാണില്ല’ എന്നു സംവിധായകന്‍ വിനയന്‍ പറഞ്ഞെന്നാണു താങ്കള്‍ ചൂണ്ടിക്കാട്ടിയത്.

അങ്ങനെയല്ല വിനയന്‍ പറഞ്ഞതും, മാധ്യമങ്ങളില്‍ വന്നതും ഒന്നങ്ങയെ ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ. ഇതു പോലൊരു മോശമായ കേസില്‍പെട്ട് സ്വന്തം മകനാണ് ജയിലില്‍ കിടക്കുന്നതെങ്കിലും പോയി കാണില്ല എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി വിനയന്‍ പറഞ്ഞത്.

സ്ത്രീത്വത്തെ ഏറ്റവും ക്രൂരമായും മ്ലേഛമായും അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യാന്‍ ഒരു ക്രിമിനലിനു ക്വട്ടേഷന്‍ കൊടുത്തു എന്ന കേട്ടു കേള്‍വി പോലുമില്ലാത്ത ആ കേസിന്റെ കാര്യം നിസ്സാരവല്‍ക്കരിച്ചുകൊണ്ടും, നമ്മുടെ നാട്ടില്‍ മറ്റു പെണ്‍കുട്ടികള്‍ ഒന്നും കാണിക്കാത്ത ധൈര്യത്തോടെ താന്‍ ഇത്ര മോശമായ രീതിയില്‍ അപമാനിക്കപ്പെട്ടു എന്ന് പരാതികൊടുക്കാന്‍ തയ്യാറായ പെണ്‍ക്കുട്ടിക്കനുകൂലമായി ഒരു വാക്കുപോലും പറയാതെയും തടവുകാരുടെ അവകാശത്തെപ്പറ്റി ഇന്നലെയും വാതോരാതെ സംസാരിച്ച ബഹുമാന്യനായ സെബാസ്റ്റ്യന്‍ പോളിനെപ്പറ്റി ഒരു മതിപ്പും ഇപ്പോള്‍ തോന്നുന്നില്ല എന്നു തുറന്നു പറഞ്ഞുകൊള്ളട്ടെ..

ഈ തടവുകാരോടൊക്കെ ഇത്തരം കേസുകളില്‍ ചെന്നു പെടാതിരിക്കാന്‍ ഒന്നു ശ്രദ്ധിക്കണം എന്നു പറയാന്‍ പോലും താങ്കള്‍ തയ്യാറായില്ല എന്നത് ഏറെ വിചിത്രമായി തോന്നുന്നു.

Top