ദിവ്യ എസ്. അയ്യർ സ്വകാര്യവ്യക്തിക്കു നൽകിയത് സർക്കാർ ഭൂമിതന്നെ.മുഖം നഷ്ടപ്പെട്ട് ശബരിനാഥനും

കൊച്ചി:തിരുവന്തപുരം സബ്കളക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെ എന്ന് റിപ്പോർട്ട് .പുറമ്പോക്കു ഭൂമിയാണു കൈമാറിയതെന്നു ജില്ലാ സർവേ സൂപ്രണ്ട് കണ്ടെത്തി. ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ദിവ്യ എസ്. അയ്യര്‍ സ്വകാര്യവ്യക്തിക്കു വിട്ടുകൊടുത്തു വിവാദമായിരുന്നു.വര്‍ക്കല ഭൂമിയിടപാടിന് പിന്നാലെ സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ പ്രതിക്കൂട്ടിലാക്കി വീണ്ടും ഭൂമി പതിച്ചുനല്‍കല്‍ ആരോപണം ഉയർന്നിരുന്നു .കാട്ടാക്കട മണ്ണൂര്‍ക്കര വില്ലേജിലെ പഞ്ചായത്ത് ചന്ത ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയതിന്റെ രേഖകള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടിരുന്നു . ഭര്‍ത്താവ് ശബരീനാഥ് എംഎല്‍എയുടെ മണ്ഡലത്തിലാണ് ഭൂമി കൈമാറ്റം നടന്നത്.ഇതോടെ അഴിമതി മുഖത്തിൽ യുവ എം എൽ എയും പങ്കാളിയായി

വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന‌പാതയോരത്തു സ്വകാര്യവ്യക്തി അനധികൃതമായി കൈവശംവച്ചിരുന്ന ഭൂമി കഴിഞ്ഞ ജൂലൈയില്‍ റവന്യുവകുപ്പ് ഏറ്റെടുത്തിരുന്നു. നടപടിക്കെതിരെ സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കലക്ടറോടു ഹൈക്കോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണു ഭൂമി സ്വകാര്യവ്യക്തിക്കു വിട്ടുനൽകി ദിവ്യ എസ്.അയ്യര്‍ ഉത്തരവിറക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല – പാരിപ്പള്ളി സംസ്ഥാനപാതയോരത്തെ സ്ഥലമാണു സ്വകാര്യവ്യക്തി പതിച്ചു നല്‍കിയത്. 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി വര്‍ക്കല തഹസില്‍ദാര്‍ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തിരുന്നു. ഇവിടെ അയിരൂര്‍ പൊലീസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കണമെന്നു തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യുവകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു.

ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്ന് സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടതിനുശേഷം തഹസില്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു.സ്വാശ്രയ കോളേജ് ബില്ലിൽ വി.ടി ബൽറാം ഒപ്പിടാതെ ബില്ലിനെ എതിർത്തതിനെതിരെ ശബരീനാഥൻ എം എൽ എ യും റോജി എം ജോണ് എം എൽ ഇ യും രംഗത്ത് വന്നിരുന്നു .പത്ത് ലൈക്ക് കിട്ടാനാണ് എന്ന ആരോപണം ഉന്നയിച്ചതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നിരുന്നു .ഈ യുവ എൽഎം എൽ എ മാർ അഴിമതിക്കാർക്ക് ഒപ്പം ആണെന്നും ആരോപണം ഉയർന്നിരുന്നു .

Top