ഇന്ത്യന്‍ ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കാന്‍ എടുക്കുന്നത് രണ്ട് മിനിട്ട്; രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നതിന് ശരാശരി രണ്ട് മിനിട്ട് സമയം മാത്രമേ എടുക്കുന്നുള്ളൂവെന്ന് പഠനം. പാകിസ്താനില്‍ രോഗികള്‍ക്കായി ഡോക്ടര്‍മാര്‍ ചെലവഴിച്ചത് വെറും 1.3 മിനുട്ടും മാത്രമാണെന്നും പഠനം വെളിവാക്കുന്നു. 2015-ല്‍ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ രോഗികളില്‍ ചെലവഴിച്ച പ്രഥമിക പരിശോധന സമയം ശരാശരി രണ്ട് മിനുട്ട് മാത്രമാണ്. പരിശോധനാ സമയങ്ങളെ കുറിച്ച് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ ബിഎംജെ ഓപ്പണ്‍ 15 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.

സ്വീഡന്‍, നോര്‍വ്വെ, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ശരാശരി പരിശോധനാ സമയം 20 മിനുട്ടില്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ പരിശോധനാ സമയം രോഗികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ജനറല്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ കുറവ് സ്ഥിതിഗതികള്‍ വഷളാക്കുന്നുവെന്നും പഠനം പറയുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വകാര്യ ആശുപത്രികളിലും സ്ഥിതി വ്യത്യസ്തമല്ല. പലപ്പോഴും ലക്ഷണങ്ങള്‍ മാത്രം കണക്കിലെടുത്ത് കൃത്യമായ പരിശോധന നല്‍കാതെയാണ് ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കുന്നതെന്നും പഠനം കുറ്റപ്പെടുത്തുന്നു. ബംഗ്ലാദേശില്‍ ഡോക്ടര്‍ രോഗിക്കായി ചിലവഴിക്കുന്ന ശരാശരി സമയം 48 സെക്കന്‍ഡാണെങ്കില്‍ സ്വീഡനിലത് 22.5 മിനുട്ടാണ്.

എന്നാല്‍, രാജ്യത്തെ മുഴുവന്‍ ഡോക്ടര്‍മാരുടെയും പരിശോധനാ സമയമല്ല പഠനത്തില്‍ വെളിവാകുന്നതെന്ന് ന്യൂഡല്‍ഹി ആകാശ് ഹെല്‍ത്ത് കെയറിലെ ഡോ. ആശിഷ് ചൗധരി അഭിപ്രായപ്പെട്ടു.
‘സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു ദിവസം കണക്കില്‍ കവിഞ്ഞ രോഗികളെ ഡോക്ടര്‍മാര്‍ക്ക് നോക്കേണ്ടി വരുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിനം രണ്ട് മണിക്കൂറിനുള്ളില്‍ 100 രോഗികളെ വരെ പരിശോധിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഡോക്ടര്‍മാര്‍’, ആശിഷ് ചൗധരി കുറ്റപ്പെടുത്തുന്നു

ലോക ജനസംഖയയുടെ പകുതിയിലധികം ജനങ്ങള്‍ വസിക്കുന്ന 15 രാജ്യങ്ങളില്‍ പരിശോധന സമയം അഞ്ച് മിനുട്ടില്‍ കൂടുതലെടുക്കുന്നില്ല. അഞ്ച് മിനുട്ടില്‍ കുറവ് പരിശോധനയ്ക്കെടുക്കുന്നത് ഗുണകരമാവില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു

അതേസമയം അഞ്ച് മിനുട്ടില്‍ കുറവ് സമയമെടുത്തും ഒരുമണിക്കൂറിലധികം സമയമെടുത്തും രോഗികളെ പരിശോധിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്ന് ചൗധരി പറയുന്നു. ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിലാണ് കുറഞ്ഞ പരിശോധന സമയം കാഴ്ച്ചവെക്കുന്നത്.

Top