ആറുകിലോയുള്ള ട്രേ നഴ്‌സിന്റെ ശരീരത്തില്‍ വച്ച് ഡോക്ടറുടെ ശിക്ഷ; കോട്ടയം മെഡിക്കല്‍ കോളെജില്‍ നഴ്‌സുമാര്‍ സമരത്തില്‍

രോഗിയുടെ ശരീരത്തില്‍ നഴ്‌സ് ട്രേവച്ചെന്ന് ആരോപിച്ച് ആറുകിലോയോളം വരുന്ന അതേ േ്രട നഴ്‌സിന്റൈ ശരീരത്തില്‍ വച്ച് ഡോക്ടറുടെ ശിക്ഷി. നഴ്‌സ് പരാതിപെട്ടതോടെ നഴ്‌സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോട്ടയം മെഡിക്കല്‍ കോളേജിലാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. സര്‍ജറി വിഭാഗം മേധാവിയായ ഡോക്ടര്‍ ജോണ്‍.എസ് കുര്യന്‍ നഴ്സിനെ മാനസികമായി പീഡിപ്പിച്ചുവെന്നും നടപടി വേണമെന്ന് ആവശ്യപ്പെട്ട് പണിമുടക്ക് നടത്താനാണ് തീരുമാനമെന്ന് നഴ്സുമാര്‍ അറിയിച്ചു.

സംഭവത്തിന് പിന്നാലെ മെഡിക്കല്‍ കോളേജിലെ 500ല്‍ അധികം നഴ്സുമാരാണ് സമരം നടത്തുന്നത്.ശസ്ത്രക്രിയ നടക്കുന്ന ടേബിളില്‍ ട്രേ വച്ചന്ന് പറഞ്ഞാണ് നഴ്സിന് നേരെ ഡോക്ടറുടെ മോശമായ പെരുമാറ്റമുണ്ടായത്. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്നും നഴ്സ് ട്രേ ബെഡിലാണ് വച്ചതെന്നും മറ്റ് നഴ്സുമാര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡോക്ടര്‍ റൗണ്ട്സ് നടത്തുന്നതിനിടെയാണ് സംഭവം. ശസ്ത്രക്രിയ ടേബിളിന് അടുത്ത് നില്‍ക്കവേ മറ്റൊരു രോഗി വന്നതിനാല്‍ നഴ്സിന് അങ്ങോട്ട് പോകേണ്ടി വന്നു. ഈ സമയം അവിടെയെത്തിയ ഡോക്ടര്‍ ആരാണ് ട്രേ ഇവിടെ വച്ചതെന്ന് ചോദിക്കുകയും സംഭവിച്ചതെന്തെന്ന് ഹെഡ് നഴ്സ് പറഞ്ഞപ്പോള്‍ വച്ചയാള്‍ തന്നെ വന്ന് എടുക്കട്ടെയെന്ന് പറയുകയുമായിരുന്നു. ഇതിന് പിന്നാലെ നഴസ് എത്തി മാപ്പ് പറഞ്ഞ് ട്രേ എടുത്ത് മാറ്റി

എന്നാല്‍ ഡോക്ടര്‍ നഴ്സിനെ ഒഴിഞ്ഞ് കിടന്ന ബെഡില്‍ കിടത്തുകയും ട്രേ എടുത്ത് അവരുടെ ശരീരത്തില്‍ വച്ചു. റൗണ്‍സ് കഴിയുന്നത് വരെ ഇത് തുടരുകയായിരുന്നുവെന്നും സമരം നടത്തുന്ന നഴ്സ്മാരില്‍ ഒരാള്‍ പറഞ്ഞു. ഒന്നര മണിക്കൂറോളം നഴ്സിനെ ബെഡില്‍ കിടത്തി മാനസ്സികമായി പീഡിപ്പിച്ച ഡോകറര്‍ക്കെതിരെ നടപടി വേണമെന്നാണ് നഴ്സമാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാലാണ് നഴ്സിനെതിരെ ഇത്തരമൊരു നടപടിയെടുത്തതെന്നാണ് ഡോക്ടറുടെ വിസദീകരണം.

നഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് ഡോക്ടര്‍

നഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് ഡോ. ജോണ്‍ എസ് കുര്യന്‍. ആറ് കിലോയുള്ള രണ്ട് ട്രേകളാണ് നഴ്സ് രോഗിയുടെ ദേഹത്ത് വച്ചത്. ഗൗരവം മനസിലാക്കി കൊടുക്കനാണ് മൂന്നു മിനിട്ട് നേരം നഴ്സിലെ കട്ടിലില്‍ കിടത്തി ട്രേ ശരീരത്ത് വച്ചത്. നഴ്സിനോട് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറെന്നും ഡോക്ടര്‍ അറിയിച്ചു.

Top