അച്ചാരം വാങ്ങി മരുന്ന് വില്‍പ്പനക്ക് കൂട്ട് നില്‍ക്കുന്ന കേരളത്തിലെ ആയിരത്തിലധികം ഡോക്ടര്‍മാരുടെ വിവരങ്ങള്‍പുറത്ത്. തൃശൂര്‍ മദര്‍ആശുപത്രിയിലെ ഡോക്ടര്‍ക്ക് നല്‍കിയത് ഒരു കോടി രൂപയുടെ പുതിയ ബെന്‍സ് കാര്‍. ഒളി കാമറയില്‍കുടുങ്ങിയത് കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാര്‍

മരുന്ന് കമ്പനികളുടെ നിയമ വിരുദ്ധത ,മറ്റ് തട്ടിപ്പുകൾ ഞങ്ങളെ അറിയിക്കുക :[email protected]

കൊച്ചി:മരുന്ന് കമ്പനികളുടെ കൊള്ളയ്ക്ക് കൂട്ട് നിന്ന് കേരളത്തിലെ ഡോക്ടര്‍മാര്‍കൊയ്യുന്നത് കോടികള്‍. കേരളത്തിലെ രോഗികളെ ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കുന്ന മരുന്നു കമ്പനികളും ഡോക്ടര്‍മാരും നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് ഞങ്ങള്‍നടത്തിയ അന്വേഷണത്തിലാണ് സമൂഹത്തിലെ ബഹുമാന്യരായ ഡോക്ടര്‍മാരുടെ മാന്യതയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്ന തരത്തിലുള്ള കോഴയുടെ കണക്കുകള്‍കണ്ടെത്തിയത്. നടപടികള്‍എടുക്കേണ്ട സര്‍ക്കാര്‍സംവിധാനങ്ങളെ നോക്കുകുത്തിയാക്കി കൊണ്ടാണ് സര്‍ക്കാര്‍ആശുപത്രികളിലേയും സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ മരുന്ന് കമ്പനിയില്‍നിന്ന് മത്സരിച്ച് പണം വാങ്ങുന്നത്.

ആയിരം രൂപയ്ക്കു മേലുള്ള സമ്മാനങ്ങള്‍ മരുന്ന് കമ്പനികളില്‍നിന്ന് കൈപ്പറ്റിയാല്‍ സര്‍ക്കാര്‍മേഖലയിലെയും സ്വകാര്യ മേഖലയിലേയും ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മെഡിക്കല്‍കൗണ്‍സില്‍ഓഫ് ഇന്ത്യയുടെ നിയമമുള്ളപ്പോഴാണ് സര്‍ക്കാര്‍- സ്വകാര്യ വ്യത്യാസമില്ലാതെ ഡോക്ടര്‍മാര്‍ പ്രതിമാസം ലക്ഷങ്ങള്‍ കോഴയായും കമ്മീഷനായും വിദേശ യാത്രയായും വാഹനമായുമൊക്കെ കൈപ്പറ്റുന്നത്. കൂടാതെ കുടുംബസമേതം വിദേശ യാത്ര ആസ്വാദിക്കാനുള്ള ചിവല് മുതല്‍ വീട്ടുപകരണങ്ങളും സ്വര്‍ണാഭരണങ്ങളും തുടങ്ങി പ്രതിമാസം ലക്ഷങ്ങളും ഇത്തരത്തില്‍ ഡോക്ടര്‍മാര്‍കൈപ്പറ്റുന്ന

DIH N

അവിഹിതമായി വാങ്ങുന്ന പണത്തിന്റെ തോത് അനുസരിച്ച് മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെയോ കുറ്റം ആവര്‍ത്തിച്ചാല്‍ സ്ഥിരമായോ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്റ്ററില്‍നിന്ന് ഡോക്ടര്‍മാരുടെ പേരുകള്‍നീക്കം ചെയ്യാം. ആ ഡോക്ടര്‍മാര്‍ക്ക് പിന്നീട് ഡോക്ടറായി പ്രാക്ടീസ് ചെയ്യാന്‍ സാധിക്കില്ല. സര്‍ക്കാര്‍ സര്‍വീസില്‍ഉള്ളവര്‍ക്കും സ്വകാര്യ സര്‍വീസില്‍ഉള്ളവര്‍ക്കും ഈ നിയമം ഒരു പോലെ ബാധകമാണ്.

 

തങ്ങള്‍ക്കാവശ്യമായ പണം ലഭ്യമായാല്‍ ഏതു കമ്പനിയുടെയും എത്ര നിലവാരം കുറഞ്ഞ മരുന്നുകളും വിറ്റഴിക്കാന്‍ കൂട്ട്‌നില്‍ക്കാന്‍ ഡോക്ടര്‍മാര്‍തയ്യാറാണ് എന്നതിന്റെ തെളിവുകളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇത്തരത്തില്‍ നമ്മുടെ കൊച്ചു കേരളത്തിലെ അതീവ ബഹുമാന്യരായ ഡോക്ടര്‍മാര്‍ഉള്‍പ്പെടെ ആയിരത്തിലധികം ഡോക്ടര്‍മാരുടെ പേര് വിവരങ്ങളാണ് തുടരന്വേഷണത്തില്‍ ഞങ്ങള്‍ക്ക് കണ്ടെത്താനായത്. ഇതില്‍പലരെയും വിശദീകരണത്തിന് വേണ്ടി സമീപിച്ചപ്പോള്‍ ഇതെല്ലാം നാട്ടു നടപ്പാണെന്നും തങ്ങളുടെ അവകാശമാനെന്നുമുള്ള രീതിയില്‍പ്രതികരിച്ച ഈ പകല്‍മാന്യന്‍മാര്‍പലരും ഞങ്ങളുടെ ഒളികാമറയില്‍കുടുങ്ങിയിട്ടുണ്ട്.

comment0684

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിവിഡസ് (Lividus) എന്ന മരുന്ന് കമ്പനി കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന കോഴയുടെ വിവരങ്ങളാണ് ഇപ്പോള്‍പുറത്തായിരിക്കുന്നത്. ഗുണ നിലവാര പരിശോധയില്‍ നിരന്തരം പരാജയപ്പെട്ട ഈ കമ്പനിക്കെതിരെ നിരവധി തവണ പരാതികള്‍ഉയര്‍ന്നിരുന്നെങ്കിലും പ്രതിവര്‍ഷം കോടികളുടെ മരുന്നുകള്‍ കേരളത്തില്‍വില്‍പ്പന നടത്തുന്നു. ഏറ്റവുമൊടുവില്‍കണ്ണൂരിലെ കാരുണ്യ മെഡിക്കല്‍സില്‍നിന്നാണ് ഈ കമ്പനിയുടെ മരുന്നിനെതിരെ പരാതിയുയര്‍ന്നത്. വിതരണം ചെയ്ത മരുന്നുകളില്‍ പൂപ്പല്‍കണ്ടെത്തിയെന്നായിരുന്നു പരാതി.

വന്‍സമ്മാനങ്ങള്‍നല്‍കി ഡോക്ടര്‍മാരെ തങ്ങളുടെ ചൊല്‍പ്പടിയില്‍നിര്‍ത്തിയാണ് ലിവിഡസ് മരുന്ന് കമ്പനി രോഗികളെ കൊല്ലാക്കൊല ചെയ്യുന്നത്. ഇതിനായി ഈ കമ്പനി നല്‍കുന്ന സമ്മാനങ്ങള്‍കേട്ടാല്‍ മലയാളി ഞെട്ടിത്തരിക്കും. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് തൃശൂരിലെ മുന്‍നിര ആശുപത്രികളില്‍ ഒന്നായ ഒളരിയിലെ മദര്‍ആശുപത്രിയിലെ ഡെയബറ്റിക് വിഭാഗം തലവന് നല്‍കിയ സമ്മാനം. ഒന്നേകാല്‍കോടിയോളം വിലവരുന്ന ബെന്‍സ് കാറാണ് ഡോക്ടര്‍സമീര്‍ബാബുവിന് ഈ കമ്പനി നല്‍കിയിരിക്കുന്നത്. അതും മുന്‍കൂറായി തന്നെ. 2017 ല്‍പോണ്ടിചേരിയില്‍ മരുന്ന് കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത ജി എല്‍എസ് ബെന്‍സ്‌കാര്‍ അന്നുമുതല്‍ ഉപയോഗിക്കുന്നത് ഈ ഡോക്ടറാണ്.
താരതമ്യേന കുറഞ്ഞ പ്രാക്ടീസ് മാത്രമുള്ള ഈ ഡോക്ടര്‍ക്ക് ഇത്രയും ആനുകൂല്യം നല്‍കാന്‍കാരണവുമുണ്ട്.

തൃശൂര്‍ജില്ലയില്‍ലിവിഡസ് മരുന്ന് കമ്പനിയുടെ ഏറ്റവും കൂടുതല്‍മരുന്നെഴുതുന്നത് ഈ യുവഡോക്ടറും പ്രശസ്തയായ ഗൈനക്കോളജിക്ക് സെപ്ഷലിസ്റ്റായ ഭാര്യയുമാണെന്നതാണ് ഞെട്ടിയ്ക്കുന്ന മറ്റൊരു വസ്തുത. കൂടാതെ കേച്ചേരി എന്ന സ്ഥലത്ത് ഓക്‌സിജന്‍ക്ലിനിക് എന്ന പേരില്‍ ഡോക്ടര്‍സമീര്‍ബാബുവും ഭാര്യയും കൂടി സ്വന്തമായും പ്രാക്ടീസ് നടത്തുന്നുണ്ട്. തൃശൂര്‍ജില്ലയില്‍തന്നെ പെരുമ്പിലാവ് എന്ന സ്ഥലത്തും ഡോക്ടര്‍സമീര്‍ബാബു ഓക്‌സിജന്‍ക്ലിനിക് എന്ന പേരില്‍പ്രാക്ടീസ് നടത്തുന്നു.
എറണാകുളത്തെ ട്രാവല്‍സ് ഏജന്‍സി വഴി ഈ ഡോക്ടറും കുടുംബവും നടത്തിയ വിദേശ യാത്രകള്‍ക്കും പണം മുടക്കിയത് ചൈന്നൈ ആസ്ഥാനമായ ഈ മരുന്ന് കമ്പനിയാണെന്നതിന്റെ തെളിവുകളും ഞങ്ങള്‍ക്ക് ലഭിച്ചു. വര്‍ഷത്തില്‍നിരവധി തവണ കുടുംബ സമേതവും അല്ലാതെയും ഈ ഡോക്ടര്‍വിദേശ യാത്രകള്‍നടത്തിയതിന്റെ തെളിവുകളും പുറത്തായവയില്‍ പെടുന്നു.

50592ce8-54c1-4b8e-bc4c-a0a55aacd4cd

ലിവിഡസ് മരുന്ന് കമ്പനി സമ്മാനമായി ഡോക്ടര്‍ക്ക് ബെന്‍സ്‌കാര്‍ നല്‍കിയെന്ന വിവരത്തെ കുറിച്ച് അന്വേഷണം നടത്തയിപ്പോള്‍ കാര്‍കൈവശം വച്ചിരിക്കുന്നത് ഡോക്ടറായിരുന്നു എന്നത് നേരിട്ട് കാണാന്‍സാധിച്ചു. വാഹനത്തിന്റെ ഉടമസ്ഥതെയെ കുറിച്ച് നേരിട്ട് അന്വേഷിച്ചപ്പോള്‍ഇത് തന്റെ കാറാണെന്നും ഡോക്ടര്‍അവകാശപ്പെട്ടു. എന്നാല്‍പോണ്ടിചേരിയിലെ വാഹന രജിസ്റ്റട്രേഷന്‍രേഖകള്‍ പരിശോധിച്ചതോടെ ലിവിഡസ് മരുന്ന് കമ്പനിയുടെ പേരിലാണ് നികുതി വെട്ടിച്ച് പോണ്ടിചേരിയില്‍ കാര്‍രജിസ്റ്റര്‍ചെയ്തിരിക്കുന്നതെന്ന് വ്യക്തമായി.

പ്രതിമാസം നിശ്ചിത ടാര്‍ജറ്റില്‍മരുന്ന് വില്‍പ്പനയ്ക്ക് സഹായിക്കുന്നതിന്റെ പ്രത്യുപകാരമായിട്ടാണ് കോടികള്‍വിലമതിക്കുന്ന കാറ് ഡോക്ടര്‍ക്ക് നല്‍കിയിരിക്കുന്നത്. ഈ ഡോക്ടര്‍ദമ്പതിമാര്‍ഇനി നിശ്ചിത വര്‍ഷം മരുന്ന് കമ്പനി നിര്‍ദ്ദേശിച്ച ടാര്‍ജറ്റ് പൂര്‍ത്തിയാക്കിയാല്‍കാറ് ഡോക്ടറുടെ മേല്‍വിലാസത്തിലേയ്ക്ക് പൂര്‍ണ്ണമായി മാറ്റി നല്‍കും.

എറണാകുളം ജില്ലാ ആശുപത്രിയിലെ കാര്‍ഡിയോളിക് വിഭാഗത്തിലെ ഒരു ഡോക്ടര്‍ക്ക് പ്രതിമാസം ഈ മരുന്ന് കമ്പനി നല്‍കുന്നത് ഒന്നര ലക്ഷം രൂപയാണ്. ആലപ്പുഴ മെഡിക്കല്‍കോളെജിലെ രണ്ട് സര്‍ക്കാര്‍ഡോക്ടര്‍മാരും പ്രതിമാസം വാങ്ങുന്നത് ഒന്നരലക്ഷത്തിലധികം രൂപയാണ്. ഒരു മരുന്ന് കമ്പനിയില്‍നിന്നും മാത്രമാണ് ഇവര്‍ഇത്രയധികം രൂപ മാസപ്പടിയായി വാങ്ങുന്നത്. പല ഡോക്ടര്‍മാരും അഞ്ചിലധികം കമ്പനികളുടെ മരുന്നുകള്‍രോഗികള്‍ക്കെഴുതുന്നുണ്ട്. കോഴ രേഖകളില്‍പല ഡോക്ടര്‍മാരുടേയും വ്യക്തിപരമായ ബാങ്ക് നമ്പര്‍ ഉള്‍പ്പെടെ തെളിവായി ഞങ്ങള്‍ക്ക് ലഭിച്ചു. കോഴ നല്‍കിയതിന്റെ രേഖകള്‍അനുസരിച്ച് ഞങ്ങള്‍നടത്തിയ അന്വേഷണത്തില്‍പല ഡോക്ടര്‍മാരും ഒളിക്യാമറയ്ക്ക് മുന്നില്‍പണം വാങ്ങുന്നത് സമ്മതിക്കേണ്ടിവന്നു. ഗുണനിലവാരമുള്ള മരുന്നുകളായത് കൊണ്ടാണ് ലിവിഡസിന്റെ മരുന്നുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതെന്നാണ് ഡോക്ടര്‍ സമിര്‍ബാബുവിന്റെ വിശദീകരണം.

CAR3

മരുന്ന് കമ്പനിയുടെ ജീവനക്കാരുടെ കുടുംബാങ്ങളുടെ പേരില്‍നിക്ഷേപിക്കുന്ന ലക്ഷങ്ങളാണ് പിന്നീട് ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത്. നിരവധി ജീവനക്കാര്‍ ഇത്തരത്തില്‍പണമിടപാട് നടത്തുന്നതിന്റെ രേഖകളും പുറത്തായവയില്‍ പെടുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ഡോക്ടര്‍മാര്‍ക്ക് കോഴ നല്‍കാന്‍കൊണ്ടുവന്ന പത്ത് ലക്ഷത്തിലധികം രൂപ എന്‍ഫോഴ്സ്മെന്റ് തിരുവനന്തപുരത്ത് പിടികൂടിയത്. നികുതി വെട്ടിച്ചും കള്ളപ്പണം വെളുപ്പിച്ചും ഡോക്ടര്‍മാര്‍ക്ക് ലക്ഷങ്ങള്‍വാരി വിതറുന്ന മരുന്ന് കമ്പനികളുടെ ദല്ലാളന്മാരായ പകല്‍മാന്യ ഡോക്ടര്‍മാരുടെ വിവരങ്ങള്‍അക്കൗണ്ട് നമ്പര്‍സഹിതം അടുത്ത ദിവസങ്ങളില്‍ പുറത്ത് വിടും.

2018-06-03 at 11.26.27
ലിവിഡസിന്റെ ചെന്നൈ ആസ്ഥാനം സാങ്കല്‍പ്പികം

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിവിഡസ് (Lividus) എന്ന മരുന്ന് കമ്പനി കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന കോഴയുടെ വിവരങ്ങളാണ് ഇപ്പോള്‍പുറത്തായിരിക്കുന്നത്. കേരളത്തില്‍ വില്‍പ്പന നടത്തുന്ന മരുന്നുകളില്‍ ആസ്ഥാനമായി രേഖപ്പെടുത്തിയിരിക്കുന്നത് ചെന്നൈ ആണെങ്കിലും കൊല്ലത്തെ കരുനാഗപ്പിള്ളിയിലാണ് പ്രവര്‍ത്തനങ്ങള്‍നടക്കുന്നത്.

dih j

https://m.facebook.com/story.php?story_fbid=1092725574221071&id=116185185208453

 

മരുന്നുകളില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ചെന്നൈയിലെ വിലാസമന്വേഷിച്ച് ഞങ്ങള്‍ എത്തിയെങ്കിലും വെറും ആറായിരം രൂപ നല്‍കി മേല്‍വിലാസം മാത്രമുള്ള ഒരു സാങ്കല്‍പ്പിക ഓഫിസാണ് കണാന്‍ സാധിച്ചത്. ഒരു ജീവനക്കാരന്‍ പോലും ഇവിടെയില്ല. തമിഴ് നാട്ടില്‍ ഈ മരുന്നിന്റെ വില്‍പ്പനയുമില്ല. അതേ സമയം വിദേശ രാജ്യങ്ങളിലേയ്ക്കുള്ള ഇവരുടെ മരുന്ന് ഇടപാടുകള്‍ ദുരൂഹവുമാണ്. തൃശൂരിലെ മാനസിക ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് ഒരോ തവണയും നല്‍കുന്നത് ഒരു ലക്ഷം രൂപയാണ്. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള മരുന്ന് നിര്‍മ്മാണ ശാലകളില്‍ നിന്ന് യാതൊരുഗുണനിലവാരവുമില്ലാതെ കിലോകണക്കിന് വാങ്ങുന്ന ഗുളികളാണ് പായ്ക്ക് ചെയ്ത് മെഡിക്കല്‍ സ്റ്റോറുകളിലെത്തിക്കുന്നത്. കോടികള്‍ ലാഭം കൊയ്യുന്ന കച്ചവടത്തിനാകട്ടെ മനസാക്ഷിയില്ലാത്ത ഡോക്ടര്‍മാരുടെ പിന്തുണയും.

5556 copy

TRNLIFE

Latest
Widgets Magazine