മുംബൈയിലെ നായ്കള്‍ക്ക് നീല നിറം, കാരണം ഞെട്ടിക്കുന്നത്

മുംബൈയിലെ തലോജ വ്യവസായ മേഖലയില്‍ തെരുവു നായകളുടെ നിറം നീലയായി മാറുന്നത് വാര്‍ത്തയായിരുന്നു. ഇളം നിറങ്ങളില്‍ കണ്ടിരുന്ന നായ്കള്‍ പെട്ടെന്ന് നീല നിറമാവുകയായിരുന്നു. പ്രദേശത്ത് ഇത്തരത്തില്‍ അഞ്ചോളം നീല നായ്ക്കള്‍ വിലസുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന്റെ കാരണം വളരെ ഞെട്ടിക്കുന്നതാണ്.

പ്രദേശത്തെ കസാദി നദിയിലേക്കാണ് വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകി എത്തുന്നത്. നായ്കള്‍ ഈ നദിയില്‍ ഇറങ്ങുകയും നീന്തുകയും പതിവാണ്. ഇത്തപത്തില്‍ തുടര്‍ച്ചയായി മാലിന്യം നിറഞ്ഞ നദിയില്‍ നീന്തുന്ന നായ്കളുടെ നിറമാണ് നീലയാകുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്.

ഈ മേഖലയില്‍ ഫാര്‍മസ്യൂട്ടിക്കല്‍, ഭക്ഷ്യ, എന്‍ജിനീയറിംഗ് വിഭാഗങ്ങളിയായി ആയിരത്തോളം ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്നുള്ള മാലിന്യങ്ങള്‍ പൂര്‍ണ്ണമായും തള്ളുന്നത് ഈ നദിയിലേക്കാണ്. ബുധനാഴ്ച നീല നിറമുള്ള ഒരു നായയെ കണ്ട മൃഗസംരക്ഷണ സെല്‍ പ്രവര്‍ത്തകര്‍ ചിത്രമെടുക്കുകയും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തിരുന്നു. മാലിന്യങ്ങളും ചായങ്ങളും നിറഞ്ഞ നദിയില്‍ ഭക്ഷണത്തിനായി മുങ്ങിത്തപ്പുന്ന നായ്ക്കളുടെ രോമവും ചര്‍മ്മവും നീലനിറമായി മാറുകയാണെന്ന് മൃഗ സംരക്ഷകര്‍ പരാതിപ്പെടുന്നു.

Latest
Widgets Magazine