മൂന്ന് ലക്ഷത്തോളം ഇന്ത്യക്കാരെ അമേരിക്ക പുറത്താക്കുന്നു; ഡൊണാള്‍ഡ് ട്രംപിന്റെ നാടുകടത്തല്‍ ഭീഷണിയില്‍ ഞെട്ടി മോദി സര്‍ക്കാര്‍

അമേരിക്കയില്‍ താമസിക്കുന്ന മൂന്ന് ലക്ഷത്തോളം ഇന്ത്യാക്കാരെ അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് നാടുകടത്തുമോ ? കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി 270 പേരുടെ ലിസ്റ്റ് തയ്യാറാക്കി ഇന്ത്യയ്ക്ക് അയച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവരെല്ലാം ഇന്ത്യക്കാര്‍ ആണെന്ന് തെളിയിക്കാതെ സ്വീകരിക്കില്ലെന്ന ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഇത്തരം നാടുകടത്തലുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിന് മുമ്പ് ഇവരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാര്‍ലിമെന്റില്‍ ചോദ്യോത്തര സമയത്ത് സുഷമ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ലിസ്റ്റിലുള്ളവര്‍ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിക്കുന്നത് വരെ ഇതിലെ ആരോപണങ്ങള്‍ വിശ്വസിക്കുന്നതെങ്ങനെയെന്നാണ് സുഷമ യുഎസിനോട് ചോദിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍ദ്ദേശിക്കപ്പെട്ട നാടുകടത്തല്‍ പദ്ധതിയെപ്പറ്റി ട്രംപ് ഭരണകൂടം പെട്ടെന്ന് വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ ജനിച്ചവരും യുഎസില്‍ അനധികൃതമായി കഴിയുന്നവരുമായ കുടിയേറ്റക്കാരുടെ എണ്ണം 2009നും 2014നും ഇടയില്‍ 1,30,000 ആയിരുന്നു. എന്നാല്‍ വാഷിങ്ടണിലെ പ്യൂ റിസര്‍ച്ച് സെന്റര്‍ സെപ്റ്റംബറില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടനുസരിച്ച് ഇവരുടെ എണ്ണം നിലവില്‍ അഞ്ച് ലക്ഷമായി കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും മറ്റ് ഏഷ്യന്‍രാജ്യങ്ങളില്‍ നിന്നും എത്തിയ മിക്ക കുടിയേറ്റക്കാരും നിയമാനുസൃത വഴികളിലൂടെ തന്നെയാണ് തുടക്കത്തില്‍ ഇവിടേക്ക് കുടിയേറിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ വിസ കാലാവധി കഴിഞ്ഞും ഇവിടെ താമസിക്കുന്നതിലൂടെയാണ് അനധികൃത കുടിയേറ്റക്കാരായി മാറിയിരിക്കുന്നതെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി കണക്കാക്കുന്നതെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു.

യുഎസിലുള്ള 11 മില്യണ്‍ അനധികൃത കുടിയേറ്റക്കാരെ കെട്ട് കെട്ടിക്കാനുള്ള തകൃതിയായ നീക്കമാണ് ട്രംപ് നടത്തുന്നത്. നാട് കടത്തല്‍ ഭീഷണി നേരിടുന്ന മൂന്ന് ലക്ഷം ഇന്ത്യക്കാരും ഇതിലാണ് ഉള്‍പ്പെടുന്നത്. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിക്കൊണ്ട് മില്യണ്‍ കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാട് കടത്താനുള്ള മുന്നൊരുക്കങ്ങളാണ് ട്രംപ് നടത്തിത്തുടങ്ങിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ചിലര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി(ഡിഎച്ച്എസ്)അധികകാലം ഉദ്ദേശിക്കുന്നില്ലെന്നാണ് ഒരു എന്‍ഫോഴ്‌സ്‌മെന്റ് മെമോയിലൂടെ ഡിഎച്ച്എസ് വ്യക്തമാക്കിയിരിക്കുന്നത്.

ഇത് പ്രകാരം ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് തോന്നുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സാധിക്കും. അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ കര്‍ക്കശമാക്കുമെന്നും ഈ മെമോയിലൂടെ ഡിഎച്ച്എസ് മുന്നറിയിപ്പേകുന്നു.

Top