വിവാഹം കഴിഞ്ഞ് 9 ദിവസം; ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു

ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഭാര്യ മരിച്ചു. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് നവവധുവിനെ ഭര്‍ത്താവ് തല്ലിക്കൊന്നത്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് നാടിനെ നടുക്കിയ സംഭവം. ശബാ പട്ടേല്‍ എന്ന യുവതിയാണ് ഭര്‍ത്താവ് സല്‍മാന്‍ പട്ടേലിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ഒമ്പത് ദിവസങ്ങള്‍ക്ക് മുന്നെയാണ് ശേബാ ഷെയ്ക്ക് എന്ന യുവതിയെ സല്‍മാന്‍ വിവാഹം കഴിക്കുന്നത്.

എന്നാല്‍ കുറച്ചു ദിവസത്തിന് ശേഷം ഭര്‍ത്താവും ബന്ധുക്കളും യുവതിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. തുടര്‍ന്ന് വീട്ടില്‍ പോയി കാശ് വാങ്ങി വരാന്‍ ശേബായോട് ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയു ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം സല്‍മാന്‍ യുവതിയെ പണം വാങ്ങി വരുന്നതിന് വേണ്ടി വീട്ടിലേയ്ക്ക് അയച്ചു. തുടര്‍ന്ന് യാതൊരു വിവരവും ലഭിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി നാലിന് ഭാര്യ വീട്ടിലെത്തിയ സല്‍മാന്‍ വീണ്ടും പണം ആവശ്യപ്പെട്ടു.

എന്നാല്‍ പണം നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതില്‍ കുപിതനായ സല്‍മാന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശേബായെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മകളുടെ മരണത്തെ തുടര്‍ന്ന് പിതാവ് ഷഫീക് ഷെയ്ക്ക് പൊലീസില്‍ പരാതി നല്‍കി. സല്‍മാന്‍, ഇയാളുടെ സഹോദരന്‍ ഷാറൂഖ് പട്ടേല്‍, സഹോദരി മുംതാസ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. മൂവര്‍ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും അറിയിച്ചു.

Latest