ഏത് കോളേജിലാണ് കളക്ടറാകാന്‍ പഠിക്കേണ്ടത്?’ മഞ്ജുവാര്യര്‍ എന്നെ പഴയകാലത്തേക്ക് കൊണ്ടുപോയെന്ന് കളക്ടര്‍ ഡോ രേണുരാജ്

ഉദാഹരണം സുജാത’ എന്ന സിനിമ കണ്ടപ്പോള്‍ പഴയ സംഭവം ഓര്‍മ്മവന്നെന്ന് പറഞ്ഞു. ‘ഏത് കോളേജിലാണ് കളക്ടറാകാന്‍ പഠിക്കേണ്ടത്?’ എന്ന് ചോദിച്ച് ജില്ലാകളക്ടറെ കാണാന്‍ ചെല്ലുന്ന മഞ്ജുവാര്യര്‍ എന്നെ പഴയകാലത്തേക്ക് കൊണ്ടുപോയെന്ന് ദേവികുളം കളക്ടര്‍ ഡോ രേണുരാജ്. കുട്ടിക്കാലം മുതല്‍ ഐഎഎസ് ഓഫീസറാകണമെന്നായിരുന്നു ആഗ്രഹമെന്ന് ദേവികളും സബ്കളക്ടര്‍ ഡോ. രേണുരാജ് ഐഎഎസ്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഐഎഎസ് ഓഫീസറുമായി സംസാരിക്കണമെന്ന് വാശിപിടിച്ച തന്നെ അച്ഛന്‍ കോട്ടയം കളക്ടര്‍ മിനി ആന്റണിയുടെ അടുത്ത് കൊണ്ടുപോയിരുന്നെന്നും രേണുരാജ് മാതൃഭൂമി വാരന്തപ്പതിപ്പില്‍ എം ബിലീനയുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു. മിനി ആന്റണി തന്റെ സംശയങ്ങളെല്ലാം കേള്‍ക്കുകയും ഐഎഎസ് കിട്ടട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തിരുന്നെന്ന പറഞ്ഞ രേണുരാജ്

യാദൃച്ഛികമായി വൈദ്യവൃത്തിയിലേക്ക് എത്തിപ്പെട്ടെങ്കിലും പിന്നീട് ഞാനെന്റെ സ്വപ്നം തിരിച്ചുപിടിക്കുകയായിരുന്നു’ ഡോ. രേണുരാജ് ഐഎഎസ് പറയുന്നു .ബുദ്ധിയില്ലാത്തവള്‍’ എന്ന ജനപ്രതിനിധിയുടെ പരാമര്‍ശം വേദനിപ്പിച്ചോയെന്ന ചോദ്യത്തോട് പ്രതികരിച്ച അവര്‍ അതൊന്നും എന്നെ വേദനിപ്പിച്ചിട്ടില്ലെന്നും ദേവികുളം നല്ലൊരു പാഠശാലയാണെന്നും പറഞ്ഞു. ‘ദേവികുളം നല്ലൊരു പാഠശാലയാണ് കേരളത്തിലെ വേറൊരു ലോകം. ‘ബുദ്ധി’യുള്ള ചില ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവിടെയുണ്ട്. അവരുടെ ‘ബുദ്ധി’ ശരിക്കു മനസ്സിലാക്കാത്ത പാവപ്പെട്ട ജനതയും.’ അവര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീറാം വെങ്കിട്ടരാമനും വിആര്‍ ശ്രീകുമാറും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. ദേവികുളത്തേക്ക് വരുമ്പോള്‍ അവരോടാണ് താന്‍ ഉപദേശം തേടിയതെന്ന് പറഞ്ഞ രേണുരാജ് ദേവികുളത്തിന്റെ പ്രത്യേകതകളും അനുഭവങ്ങളും അവര്‍ തന്നോട് പങ്കുവെച്ചിരുന്നെന്നും വ്യക്തമാക്കി. അവരുടെ പാത തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല. വഴിതെറ്റിയെന്ന് തോന്നിയാലല്ലേ വഴിമാറേണ്ടതുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top