ഡോ ഷാനവാസിന്റെ മരണവും ഷൈജുസുകുമാരനും തമ്മിലെന്ത് ബന്ധം; വ്യജ ഐഡിയില്‍ സ്ത്രീകളെ അപമാനിച്ച ഷൈജുവിന്റെ ഗൂഢലക്ഷ്യമെന്ത് ?

തിരുവനന്തപുരം: ഡോക്ടര്‍ ഷാനവാസിന്റെ മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുന്ന പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും ഒരു സംഘം നടത്തുന്ന കുപ്രചരണത്തിന് പിന്നില്‍ സാമ്പത്തീക താല്‍പ്പര്യമെന്ന് സൂചന. ആദിവാസികള്‍ക്കിടയില്‍ സേവന പ്രവര്‍ത്തനം നടത്തിയിരുന്ന ഡോ ഷാനവാസിന്റെ മരണത്തിലെ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകയായ ഫിജോ ഉള്‍പ്പെടെയുള്ളവര്‍ പരാതി നല്‍കിയിരുന്നു.

ഡോക്ടറുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇവര്‍ ഇതിനുവേണ്ടി പ്രവര്‍ത്തിച്ചതും. എന്നാല്‍ ഡോ ഷാനവാസിന്റെ സഹപ്രവര്‍ത്തകരെന്നവകാശപ്പെടുന്നവര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ വ്യാപകമായ കുപ്രചരണങ്ങള്‍ നടത്തുകയായിരുന്നു. നിരവധി വ്യാജ ഐഡികളിലായിരുന്നു സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തിയത്. ഇതിന് നേതൃത്വം നല്‍കിയിരുന്ന പ്രവാസിയായ ഷൈജു സുകുമാരനെതിരെ പോലീസില്‍ മാധ്യമ പ്രവര്‍ത്തകയായ ഫിജോ പരാതി നല്‍കിയിരുന്നു. ഇതിനിടയില്‍ നാട്ടിലെത്തിയ ഷൈജു സുകുമാരനെ ഫിജോയ നേൃത്വത്തില്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പട്ടേരിസാമികള്‍,പട്ടേരി സാമിജി,നരസിംഹം എന്‍ എം റായ്, രാജ്കുമാര്‍ എ ഡി,രാജ്കുമാര്‍ എ സി,രാജ്കുമാര്‍ എ ബി,ഗംഗാമാടപ്പള്ളി,അമ്പിളിനായര്‍,മനീഷ പ്രകാശ് മനീഷ,കാലന്‍ എസ് എ,രാജവെമ്പാല കിംഗ് കോബ്ര,ഉദയപുരം സുല്‍ത്താന്‍,തുടങ്ങി 28 ഐ ഡികളില്‍ നിന്നാണ് ഫിജോയുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കെതിരെ കുപ്രചരണം നടത്താന്‍ ഷൈജു സുകുമാരന്‍ എന്നയാള്‍ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി.

നരസിംഹം എന്‍ എം റായ് എന്ന ഐഡി യുടെ യഥാര്‍ത്ഥ ഉടമസ്ഥനായ ഷൈജു സുകുമാരന്‍ നാടാര്‍ എന്ന വ്യക്തിയെ വിഡിയോ കാളിലൂടെ കണ്ടു തിരിച്ചറിഞ്ഞ കോഴഞ്ചേരി സ്വദേശിനി ആയ ശ്രീജ എന്ന യുവതി ഫിജോയെ സമീപിച്ചതോടെ നരസിംഹം എന്ന ഐ ഡിയിലൂടെ അപമാനിക്കപെട്ടവരുടെ മെസ്സഞ്ചര്‍ ഗ്രൂപ് , വാട്ടസ്ആപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി നരസിംഹം എന്ന ഐ ടിയുടെ പിന്നില്‍ ഉള്ളത് ആയ ഷൈജുവിനെക്കുറിച്ചു വിദേശത്തും നാട്ടിലും ഉള്ളവരുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്.

വിദേശത്തെ സുഹൃത്തുക്കളുടെ ശ്രമഫലമായി നരസിംഹം എന്ന ഐ ഡി ക്രിയേറ്റ് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ കണ്ടെത്തി. ആ മൊബൈല്‍ നമ്പര്‍ സൗദിയില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഷൈജു സുകുമാരന്‍ നാടാരുടേതാണെന്നു തെളിഞ്ഞു. ഈ അന്വേഷണത്തിലാണ് വ്യാജ ഐഡികളില്‍ സ്ത്രീകളെ അപമാനിക്കുന്ന ഷൈജു സുകുമാരന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. ഈ വിവരങ്ങള്‍ മുഴുവന്‍ സൈബര്‍ പോലീസിന് കൈമാറുകയും ചെയ്തിരുന്നു.

നരസിംഹം, എന്‍ എം റായ് എന്ന ഐ ഡിയിലൂടെ ഷൈജു അപമാനിച്ചത് ഷാനവാസ് കേസില്‍ ഇടപെട്ടവരെ ആണെന്ന് വ്യക്തമായി മനസിലാക്കിയതിലൂടെ ഈ വ്യക്തി ആര്‍ക്കു വേണ്ടിയാണു ഇ സൈബര്‍ അറ്റാക്ക് നടത്തിയത് എന്ന് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നരസിംഹത്തിന്റെ ഫേസ്ബുക് പോസ്റ്റുകളില്‍ സജീവ സാന്നിധ്യമായ ഡോക്ടര്‍ ഷാനവാസ് ന്റെ ചാരിറ്റി പ്രാവ്ര്‍ത്തനങ്ങള്‍ക്കു വേണ്ടി രൂപീകരിച്ച ആത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗമാവുകയുകയും, പിന്നീട് ഇതില്‍ നിന്ന് തെറ്റിപ്പിരിയുകയും ചെയ്ത സുനില അമന്‍ എന്ന സ്ത്രീയുടെ ലാപ് ടോപ്പില്‍ ബോസ് എന്ന പേരില്‍ സേവ് ചെയ്ത നമ്പര്‍ ഷൈജുവിന്റേത് ആണെന്ന് കണ്ടെത്തി.

തുടര്‍ന്ന് ഫിജോ ഏപ്രില്‍ 7 നു ഡി ജി പി സെന്‍കുമാറിനെ കണ്ടു വിശദമായ പരാതി നല്‍കി. സൈബര്‍ അറ്റാക്ക് നടത്തുന്നവര്‍ക്ക് എതിരെ നടപടി,ഡോക്റ്റര്‍ ഷാനവാസിന്റെ മരണം, ആത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആദ്യകാലം മുതല്‍ ഉള്ള പ്രവര്‍ത്തനം എന്നിവ അന്വേഷിക്കുക, ഡോക്റ്റര്‍ ഷാനവാസ് ജീവിച്ചിരുന്ന കാലം മുതല്‍ ഇപ്പോള്‍ വരെ വിവിധ അകൗണ്ടുകളിലൂടെ അദ്ദേഹത്തിന്റെ ചാരിറ്റിക്ക് വന്ന പണത്തിന്റെ കണക്കുകള്‍ പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചത്.

Image result for dr shanavas

ഇതേതുടര്‍ന്ന് ഷൈജുവിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇടാന്‍ ഐ ജി യുടെ ഓര്‍ഡര്‍ ഉണ്ടായിരുന്നു.ഇതിനു വേണ്ടി ഷൈജുവിന്റെ വീട് റെയിഡ് നടത്തി പാസ് പോര്‍ട്ട് വിവരങ്ങള്‍ പിടിച്ചെടുത്തു. ഇതിനു പിന്നാലെ നാട്ടിലെത്തിയ ഷൈജു സുകുമാരന്‍ വീട്ടില്‍ നിന്ന് മാറി ഒളിവില്‍ കറങ്ങി നടക്കുന്നതിനിടെയാണ് സ്ത്രീകളുടെ സംഘം ഇയാളെ പിടികൂടിയത്.

Image result for dr shanavas

ദുരൂഹമായ ഡോ ഷാനവാസിന്റെ മരണത്തിന് സത്യം തേടിയിറങ്ങിയ ഡോക്ടറുടെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരെയാണ് ഈ സംഘം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ദിപ്പിക്കുന്നു. ഡോക്ടര്‍ ഷാനവാസിന്റെ നിഴലായി നടന്നവരെന്നവകാശപ്പെടുന്നവര്‍ പലരും മരണത്തില്‍ ദുരൂഹതിയില്ലെന്ന് ഉറപ്പിച്ചു പറയുന്നതും അന്വേഷണം വേണ്ടെന്ന് ആണയിടുന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ ഈ സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പോലീസ് പറയുന്നത്.

Top