ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ച മമ്മൂട്ടിയും കാവ്യയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജയിലിലാകുമോ? പുതിയ നിയമം പറയുന്നതിങ്ങനെ

mammootty

തിരുവനന്തപുരം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ക്ക് ഇതുവരെ ഒന്നും സംഭവിച്ചില്ല. പണികിട്ടിയത് കമ്പനികള്‍ക്കാണ്. അത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു. മാനനഷ്ടകേസുമായെത്തിയ ഉപയോക്താക്കള്‍ക്ക് കമ്പനി പണം നല്‍കേണ്ടിയും വന്നു. എന്നാല്‍, സൂപ്പര്‍സ്റ്റാറുകള്‍ക്ക് ശിക്ഷ നല്‍കണമെന്ന പലരുടെയും ആവശ്യം നടപ്പിലായില്ല .

എന്നാല്‍, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിക്കുന്നത് ശിക്ഷാര്‍ഹമാണ്. തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 50 ലക്ഷം രൂപ പിഴയ്ക്ക് പുറമെ അഞ്ചുവര്‍ഷം തടവുശിക്ഷ കൂടി നല്‍കുന്ന തരത്തില്‍ ഉപഭോക്തൃ സംരക്ഷണ നിയമം മാറ്റാനാണ് ഉപഭോക്തൃകാര്യ വകുപ്പിന്റെ നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Nirapara-Kavya-Ad

ഇപ്പോഴും കരടുരൂപത്തില്‍ മാത്രമെത്തിയിട്ടുള്ള നിയമത്തിലെ പരിഷ്‌കാരങ്ങളില്‍ ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികളും ഈ ശിക്ഷയുടെ പരിധിയില്‍ വരുമെന്നതാണ്. മുഖകാന്തി വര്‍ധിപ്പിക്കുന്ന ക്രീമിന്റെ പരസ്യം കണ്ട് ഉപഭോക്താവ് അതുപയോഗിച്ചാല്‍ മുഖകാന്തി വര്‍ധിച്ചിരിക്കണം. അല്ലെങ്കില്‍, കമ്പനിക്കൊപ്പം പരസ്യത്തിലഭിനയിച്ച സൂപ്പര്‍ത്താരവും അകത്താകും.

ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃ സംരക്ഷണ മേഖലകള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍, ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികളെക്കൂടി ഉത്തരവാദികളാക്കുന്ന തരത്തില്‍ നിയമപരിഷ്‌കരണം വേണമെന്ന നിര്‍ദ്ദേശം വന്നത് മാഗി ഉത്പന്നങ്ങള്‍ നിരോധിക്കപ്പെട്ട വേളയിലാണ്.

മോണോസോഡിയം ഗ്ലൂമേറ്റിന്റെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടതോടെയാണ് മാഗി ന്യൂഡില്‍സിന് ഇടക്കാലത്ത് വിലക്ക് വന്നത്. അതോടെ മാഗിയുടെ പരസ്യങ്ങളില്‍ അഭിനയിച്ച അമിതാബ് ബച്ചനും മാധുരി ദീക്ഷിതിനും പ്രീതി സിന്റയ്ക്കുമൊക്കെ എതിരെ കോടതികളില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. ഇന്ദുലേഖ സോപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ച മമ്മൂട്ടിക്കെതിരെയും ഹര്‍ജിവന്നു.

ഒരു സെലിബ്രിറ്റി പരസ്യത്തിലൂടെ പ്രചരിപ്പിക്കുമ്പോഴാണ് ആ ഉത്പന്നത്തിന് സമൂഹത്തില്‍ സ്വീകാര്യതയും വിശ്വാസ്യതയും ലഭിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പുതിയ നിയപരിഷ്‌കാരത്തിലും സെലിബ്രിറ്റികള്‍ക്ക് പേടിക്കാതെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്നാണ് സൂചന. പുതിയ ബില്ലിലെ 75ബി വകുപ്പ് പ്രകാരമാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് ആദ്യ ഘട്ടത്തില്‍ രണ്ടുവര്‍ഷം തടവും പത്തുലക്ഷം രൂപ പിഴയും തെറ്റാവര്‍ത്തിച്ചാല്‍ അഞ്ചുവര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും നല്കുമെന്ന നിര്‍ദ്ദേശമുള്ളത്. എന്നാല്‍, മതിയായ മുന്‍കരുതലുകള്‍ സ്വീകരിച്ചശേഷം പരസ്യത്തില്‍ അഭിനയിച്ചാല്‍ സെലിബ്രിറ്റിക്ക് അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടാനും ഈ വകുപ്പില്‍ പഴുതുണ്ട്.

ഉത്പാദകര്‍ അവകാശപ്പെടുന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ മനസ്സിലാക്കാതെ പരസ്യത്തില്‍ അഭിനയിക്കുന്നവര്‍ മാത്രമേ ഈ നിയമം അനുസരിച്ച് കുടുങ്ങുകയുള്ളൂ. മറിച്ച്, ശരിയായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റില്ല. ഉത്പന്നം ശരിയായ രീതിയില്‍ ഫലം ചെയ്തില്ലെങ്കില്‍ അതിന് സെലിബ്രിറ്റി ഉത്തരവാദിയാകുന്ന തരത്തിലല്ല നിയമപരിഷ്‌കാരം നടത്തിയിട്ടുള്ളത്. എന്നാല്‍, പരസ്യത്തില്‍ അഭിനയിക്കാന്‍ തുനിയുന്നതിന് മുമ്പ് ഉത്പന്നത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കിയിരിക്കാന്‍ സെലിബ്രിറ്റി ബാധ്യസ്ഥനാണ്.

Top