പാട്ടാളക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഇനി വിവാദ സ്വാമിയും; ബാബാ രാംദേവുമായി കേന്ദ്ര സര്‍ക്കാര്‍ കരാറുണ്ടാക്കി

ന്യൂഡല്‍ഹി: ഭക്ഷ്യോല്‍പ്പനങ്ങളിലെ ഗുണ നിലവാരത്തിന്റെ പേരില്‍ ഏറെ വിവാദങ്ങളിലായ സ്ഥാപനമാണ് ബാബാ രാംദേവിന്റെ ഔഷധ നിര്‍മ്മാണ കമ്പനി. ഇന്ത്യന്‍ സൈന്യത്തിന്റെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത വിത്തുകള്‍ രാം ദേവിന്റെ കമ്പനിക്ക് കൈമാറാനുള്ള നീക്കവും വിവാദത്തിലായിരിക്കുകയാണ്. ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) നിരന്തര ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ഫോര്‍മുലകള്‍ കേന്ദ്രസര്‍ക്കാറിലെ ഉന്നതരുടെ ഇഷ്ടക്കാരനായ വിവാദ താന്ത്രികന്‍ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിനാണ് കൈമാറിയത്.

സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയര്‍ന്ന ശൈത്യപ്രദേശങ്ങളില്‍ കായ്കനികളും പച്ചക്കറികളും ഉല്‍പാദിപ്പിക്കുന്നതിന് ഡി.ആര്‍.ഡി.ഒയുടെ ലേയിലുള്ള ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ഓള്‍ട്ടിറ്റിയൂഡ് റിസര്‍ച് (ഡിഹാര്‍) രൂപപ്പെടുത്തിയ സീബക്ത്രോണ്‍ സാങ്കേതികവിദ്യയാണ് രാംദേവിന്റെ കമ്പനിക്കു കൈമാറിയത്. ലേലഡാക്ക് മേഖലയില്‍ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഡിഹാര്‍ ഈ പദ്ധതി ആരംഭിച്ചത്. ഇതോടെ ഉല്‍പ്പാദനം മാത്രമല്ല കോടികണക്കിന് രൂപയുടെ ഭക്ഷ്യ ഉല്‍പ്പനങ്ങളും ഇത് വഴി സൈന്യത്തിന് നല്‍കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൈനികസുരക്ഷാ പ്രാധാന്യമുള്ള മേഖലയില്‍ ഇനി രാംദേവിന്റെ വിവാദ കമ്പനിയായിരിക്കും വിത്തെറിഞ്ഞ് വിളവെടുക്കുക. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തും ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിച്ച് കമ്പനി വിപണിയിലത്തെിക്കും.
സാമൂഹികനന്മ ഉദ്ദേശിച്ചുള്ള സാങ്കേതികവിദ്യാ കൈമാറ്റം എന്നപേരിലാണ് ഈ കൈകോര്‍ക്കല്‍ എന്നതിനാല്‍ അനേക വര്‍ഷങ്ങളും കോടിക്കണക്കിനു രൂപയും ചെലവിട്ട് വികസിപ്പിച്ചെടുത്ത ഗവേഷണ ഫോര്‍മുലകള്‍ അഞ്ചുപൈസ ചിലവില്ലാതെയാണ് ബാബാ രാംദേവിന് ലഭിക്കുന്നത്.

Top