ഭാഗ്യദേവതയുടെ കടാക്ഷവുമായി ദുബായി മലയാളികൾ; കാസർഗോഡ് ദമ്പതികളെ തേടിയെത്തിയത് കോടികൾ

പാലക്കുന്ന്:നിരവധി മലയാളികളെ ഗൾഫിൽ ഭാഗ്യം തേടിയെത്തിയിട്ടുണ്ട്. ഇത്തവണ ദുബായിൽ ഭാഗ്യം തേടി എത്തിയത് കാസർകോഡ് ജില്ലയിലെ പാലക്കുന്നുകാരനായ പികെ വിജയ്‌റാമിനെയാണ് . ഒന്നും രണ്ടും അല്ല, കോടികളാണ് വിജയ്‌റാമിന്റെ കയ്യിലെത്തിയിരിക്കുന്നത്.

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലേണര്‍ ലോട്ടറി നറുക്കെടുപ്പിലാണ് കോടികളുടെ ഭാഗ്യം വിജയ് റാമിന് ലഭിച്ചത്.3.6 ദശലക്ഷം യുഎഇ ദിര്‍ഹമാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. അതായത് 6.3 കോടി ഇന്ത്യന്‍ രൂപ.245 സീരീസിലെ 2294 നമ്പറിലുള്ള ടിക്കറ്റിനാണ് കോടികളുടെ ഭാഗ്യം ലഭിച്ചത്.

നാട്ടിലേക്ക് വരുന്നതിനിടെ ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് വിജയ് റാം ലോട്ടറിയെടുത്തത്. അവധി കഴിഞ്ഞുള്ള മടക്കം കരിപ്പോടി മീത്തല്‍ വീട് തറവാട്ടിലെ വയനാട്ട് കുലവന്‍ തെയ്യത്തില്‍ പങ്കെടുക്കാനാണ് വിജയ്‌റാം അവധിയെടുത്ത് നാട്ടിലേക്ക് വന്നത്. അവധി കഴിഞ്ഞ് മടങ്ങി ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ലോട്ടറി അടിച്ചത്. പതിവായി ലോട്ടറി എടുക്കുന്ന സ്വഭാവക്കാരനായ വിജയ് റാം 20, 000 രൂപ മുടക്കിയാണ് ഇത്തവണ ടിക്കറ്റെടുത്തിരുന്നത്.

ദുബായിലെ അല്‍ഫുത്തൈം കമ്പനിയില്‍ എഞ്ചിനീയറായ വിജയ്‌റാം പാലക്കുന്നിലെ പരേതനായ റിട്ടയേഡ് അധ്യാപകന്‍ പികെ കുഞ്ഞിരാമന്റെയും പരേതയായ ശ്രീദേവിയുടേയും മകനാണ്. കുടുംബ സമേതം ദുബായിലാണ് താമസം.

Latest
Widgets Magazine