ഏകയായി വന്ന അമേരിക്കന്‍ യുവതി പേഴ്‌സ് നഷ്ടപ്പെട്ട് വഴിയാധാരമായി: ദുബായ് പോലീസ് ചെയ്തത് ഞെട്ടിക്കുന്നത്

ദുബായ്: വിനോദ സഞ്ചാരത്തിന് എത്തിയ അമേരിക്കന്‍ വനിതയുടെ നഷ്ടപ്പെട്ട പേഴ്‌സ് കണ്ടെത്താന്‍ ദുബായ് പോലീസ് നടത്തിയത് കഠിന ശ്രമം. ഒറ്റയ്ക്ക് ദുബായ് കാണാന്‍ എത്തിയതായിരുന്നു അമേരിക്കന്‍ സ്വദേശി ഡയാന മേരി ഇര്‍വിന്‍. കൂടെ ആരുമില്ലാതെ തനിച്ച് കറങ്ങാനിറങ്ങിയ യുവതിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതോടെയാണ് ഡയനയ്ക്ക് താങ്ങായി ദുബായ് പൊലീസ് എത്തിയത്.

പേഴ്‌സ് നഷ്ടപ്പെട്ടതോടെ പണവും, പാസ്‌പോര്‍ട്ടും, കാര്‍ഡുകളെല്ലാം ഡയാനയ്ക്ക് ഒറ്റയടിക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ദുബായ് പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ അവരെ ഞെട്ടിച്ച കഥയാണ് പറയാനുള്ളത്.

ഇതോടെയാണ് സഹായം അഭ്യര്‍ത്ഥിച്ച് ഡയാന ദുബായ് പൊലീസിനെ വിളിച്ചത്. ഇവിടെ നിന്ന് തുടങ്ങുകയായിരുന്നു ഡയാനയെ ഞെട്ടിച്ച ദുബായ് പൊലീസിന്റെ അന്വേഷണം. പോയ വഴികള്‍, ഭക്ഷണം കഴിച്ച ഹോട്ടല്‍. യാത്ര ചെയ്ത വാഹനം തുടങ്ങി ഒന്ന് പോലും വിടാതെ പൊലീസ് അന്വേഷിച്ചു. ഇതില്‍ ഒരു കാറില്‍ കുറേ നേരം യാത്ര ചെയ്തിരുന്നു എന്ന് ഡയാന പറഞ്ഞതോടെ ഈ കാര്‍ കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം. കാര്‍ കണ്ടെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ഒടുവില്‍ അര്‍മാനി ഹോട്ടലില്‍ എത്തിയ പൊലീസ് സംഘം അവിടെ നടത്തിയ തിരച്ചിലില്‍ പേഴ്‌സ് കണ്ടെടുക്കുകയായിരുന്നു. അതിലുണ്ടായിരുന്ന സാധനങ്ങള്‍ ഒന്നുപോലും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. തിരിച്ചുകിട്ടിയ ആഹ്ലാദത്തില്‍ കരഞ്ഞുപോയ വിദേശി വനിത ദുബായ് പൊലീസിനോട് മനസുനിറയെ നന്ദി പറഞ്ഞാണ് മടങ്ങിയത്. പേഴ്‌സ് കിട്ടുന്നതിന് അവസാനം വരെ തന്നോടൊപ്പം നിന്ന പൊലീസുകാരെ ഒരിക്കലും മറക്കാന്‍ പറ്റില്ലെന്ന് യുവതി പറഞ്ഞു.

പ്രണയം തകര്‍ത്ത സ്വന്തം മാതാപിതാക്കളെ ദുബായിലെത്തിച്ച് പ്രതികാരം; സിനിമയെ വെല്ലുന്ന പകയില്‍ മൂന്നംഗ കുടുംബം ഭക്ഷമില്ലാതെ കഴിയുന്നു ദുബായിലും പണം തട്ടിപ്പുകാര്‍ വല വിരിക്കുന്നു; അടുത്തുകൂടാന്‍ വരുന്നവരെ സൂക്ഷിക്കാന്‍ ദുബായ് പോലീസ് ഉടമസ്ഥനില്ലാത്ത സമയത്ത് കാമുകന്മാരെ വില്ലയിലെത്തിച്ച യുവതി കുടുങ്ങി; ഇന്ത്യാക്കാരനായ ഡ്രൈവറുടേയും ഫിലിപ്പിനി യുവതിയുടെയും കേസ് കോടതിയില്‍ സ്‌കൂള്‍ തുറന്ന ആദ്യ ദിനം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ക്ലാസിലിരുന്ന് ഷെയ്ഖ് മുഹമ്മദ് നൂതനകൃഷി രീതിക്ക് തുടക്കം കുറിച്ച് ദുബൈ; വെര്‍ട്ടിക്കല്‍ ഫാം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി
Latest
Widgets Magazine