ഏഴ് ഭാര്യമാര്‍, 23 മക്കള്‍, അവധിയാഘോഷിക്കാന്‍ കൊട്ടാരം; സിനിമയല്ല, ഇത് ഷെയ്ഖിന്റെ ജീവിതം

ദുബായ്: ഏഴുഭാര്യമാര്‍, ഇരുപത്തിമൂന്നുമക്കള്‍, ഇവര്‍ക്കെല്ലാവര്‍ക്കും താമസിക്കാനായി മുപ്പത് കിടപ്പുമുറികളുള്ള കട്ടാരം. ഇപ്പോള്‍ ഇതൊന്നും പോരാഞ്ഞ് സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ കൊട്ടാരം നിര്‍മ്മിക്കുന്നു. ദുബായ്ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമാണ് തന്റെ വലിയ കുടുംബത്തിന് അവധിക്കാലത്ത് ആഡംബരപൂര്‍വം താമസിക്കാന്‍ പുത്തന്‍ കൊട്ടാരം പണിയുന്നത്. ഇതിന്റെ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

പുതിയ വീട്ടിലെ ജോലിക്കാര്‍ക്ക് താമസിക്കാനായി അടിപൊളി ലോഡ്ജുകളും ഇവിടെ നിര്‍മ്മിക്കുന്നുണ്ടത്രേ. അറുപത്തിമൂവായിരം ഏക്കര്‍വരുന്ന എസ്റ്റേറ്റിലാണ് ഷെയ്ഖിന്റെ പുതിയ കൊട്ടാരം ഉയരുന്നത്. ഇരുപതുവര്‍ഷം മുമ്പ് കോടികള്‍ മുടക്കിയാണ് ഷെയ്ഖ് ഈ എസ്റ്റേറ്റ് വാങ്ങിയത്. പുതിയ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിനും കോടികള്‍ ചെലവുവരും. അപ്രഖ്യാപിത ലോക കോടീശ്വരന്മാരില്‍ ഒളായ ഷെയ്ഖിന് ഇതൊന്നും പ്രശ്‌നമേ അല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

14മില്യണ്‍
ഷെയ്ഖിന്റെ സ്വത്ത് ഏകദേശം 14 മില്യണ്‍ യു.എസ് ഡോളര്‍ വരും എന്നാണ് കണക്കാക്കുന്നത്. ഫോര്‍ബ്‌സ് മാഗസിന്റെ ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയാല്‍ ഇരുപത്തിമൂന്നാംസ്ഥാനംലഭിക്കുംഎന്നാണ്കരുതുന്നത്. പക്ഷേ സ്വന്തം സ്വത്ത് എത്ര,സര്‍ക്കാര്‍ സ്വത്ത് എത്ര എന്ന് കൃത്യമായി അറിയാത്തതിനാല്‍ ഫോര്‍ബ്‌സ് അദ്ദേഹത്തെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ആദ്യവിവാഹം 1979ലായിരുന്നു. 2004 ല്‍ ജോര്‍ദ്ദാനിലെ ഇപ്പോഴത്തെ രാജാവായ അബ്ദുള്ള രണ്ടാമന്റെ പുത്രിയായ ഹയ ബിന്റ് അല്‍-ഹുസൈന്‍ രാജകുമാരിയെ വിവാഹം കഴിച്ചു. ഏഴുഭാര്യമാരിലുമായി ഒമ്പത് പുത്രന്‍മാരും പതിനാല് പുത്രിമാരുമുണ്ട്.

Top