ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ ഈടാക്കുന്നതില്‍ നൂതന പദ്ധതികള്‍ ആരംഭിച്ച് ദുബായ് പൊലീസ്

ദുബായ് :ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ ഈടാക്കുന്നതില്‍ നൂതന പദ്ധതികള്‍ ആരംഭിച്ച് ദുബായ് പൊലീസ്. ട്രാഫിക് ലംഘനങ്ങളുമായി ബന്ധപ്പെട്ടുള്ള പിഴകള്‍ ഇനി തവണകളായി അടക്കാം. ദുബായ് ഇസ്ലാമിക് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് കയ്യിലുള്ളവര്‍ക്കാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ദുബായ് പോലിസിന്റെ ധനകാര്യം വിഭാഗം ഡയറക്ടര്‍ ഹുമൈദ് സലീം ഖലീഫാ അല്‍ സ്വാദി ഒപ്പു വെച്ചു. 3,6,9,12 മാസത്തെ തവണകളായി വ്യക്തികള്‍ക്ക് പിഴ അടക്കാം. 500 ദര്‍ഹത്തില്‍ കൂടുതലുള്ള ട്രാഫിക് പിഴകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാവുക. സമൂഹത്തിലെ നീതി നിര്‍വഹണം സുഖകരമാക്കുക, ജനങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് ദുബായ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Top