ദുബൈ നിരത്ത് കീഴടക്കാന്‍ ഓട്ടോണമസ് പോഡുകള്‍; ചെറിയ യാത്രകള്‍ ഇനി എളുപ്പമാക്കാം

ദുബൈ: ചെറിയ യാത്രകള്‍ക്കുള്ള സ്വയം നിയന്ത്രിത വാഹനമായ ഓട്ടോണമസ് പോഡുകളുടെ പരീക്ഷണയോട്ടം ദുബൈയില്‍ തുടങ്ങി. സ്മാര്‍ട്ട് ദുബൈ പദ്ധതിയുടെ ഭാഗമായാണ് നടപടി. രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയോട് അനുബന്ധിച്ചാണ് സ്വയംനിയന്ത്രിത പോഡുകളുടെ പരീക്ഷണയോട്ടം ആരംഭിച്ചത്. സ്വയം നിയന്ത്രിത വാഹനങ്ങള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഓട്ടോണമസ് പോഡുകളുടെ രണ്ട് കംപാര്‍ട്ടുമെന്റുകളാണ് ദുബൈയില്‍ എത്തിച്ചത്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിടുള്ള പാതകളിലൂടെ ആയിരിക്കും പോഡുകളുടെ സഞ്ചാരം. മൊബൈല്‍ ഫോണുകള്‍ വഴിയാണ് യാത്രക്കാര്‍ ഓട്ടോണമസ് പോഡ് ബുക്ക് ചെയ്യേണ്ടത്. അങ്ങനെ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രമേ വാഹനത്തില്‍ കയറാന്‍ സാധിക്കുകയുള്ളു. യാത്രക്കിടയില്‍ നിന്നും ഏത് പോഡിലേക്ക് മാറിക്കയറമണം എന്നത് സംബന്ധിച്ചും യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ വഴി വിവരം ലഭിക്കും. ഒരു കംപാര്‍ട്ട്‌മെന്റില്‍ ആറ് പേര്‍ക്കാണ് കയറാന്‍ സാധിക്കുക. ബാറ്ററിയിലാണ് പോഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഈ വാഹനം മൂന്ന് മണിക്കൂര്‍ വരെ സഞ്ചരിക്കും. ഇരുപത്കി ലോമീറ്ററായിരിക്കും മണിക്കൂറില്‍ പോഡുകളുടെ പരമവാധ വേഗത. ത്രീഡി ക്യാമറകള്‍ അടക്കം ഉള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പോഡുകളെ നിയന്ത്രിക്കുന്നത്.അമേരിക്കയില്‍ നിന്നുള്ള നെറ്റക്‌സ്റ്റ് ഫ്യൂച്ചര്‍ ട്രോന്‍സ്‌പോര്‍ട്ടേഷനാണ് ഓട്ടോണമസ് പോഡുകള്‍ ദുബൈയില്‍ അവതരിപ്പിക്കന്നത്.വൈകാതെ തന്നെ ഈ സ്വയം നിയന്ത്രിത വാഹനം ദുബൈയില്‍ വ്യാപകമാകും എന്നാണ് പ്രതീക്ഷ.

Top