ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ കണ്ടോ! സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ എസ്എല്‍എസ് എഎംജി സ്വന്തമാക്കിയ താരം

ദുല്‍ഖര്‍ സല്‍മാനും താരത്തിന്റെ കാര്‍ പ്രേമവും ആരാധകരില്‍ ഞെട്ടലുണ്ടാക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പോലെ തന്നെ മകനും വണ്ടികളോട് കടുത്ത പ്രിയമാണ്. അടുത്തിടെ മിനി കൂപ്പര്‍ ദുല്‍ഖര്‍ സ്വന്തമാക്കിയിരുന്നു. അതിനു മുന്‍പു തന്നെ ദുല്‍ഖര്‍ മെഴ്‌സിഡസ് ബെന്‍സിന്റെ സ്‌പോര്‍ട്‌സ് കാര്‍ എസ്എല്‍എസ് എഎംജി സ്വന്തമാക്കിയിരുന്നു.

കേരളത്തില്‍ അടുത്തിടെയാണ് ഈ കാര്‍ ദുല്‍ഖര്‍ എത്തിക്കുന്നത്. ദുല്‍ഖറിന്റെ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ എസ്എല്‍എസ് എഎംജിയാണിപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ താരം. 2010 മുതല്‍ 2015 വരെ മെഴ്‌സിഡസ് ബെന്‍സ് പുറത്തിറക്കിയ സ്‌പോര്‍ട്‌സ് കാറാണ് എസ്എല്‍എസ് എഎംജി. ഇപ്പോള്‍ നിര്‍മാണം നിര്‍ത്തിയെങ്കിലും ധാരാളം ആരാധകരാണ് എസ്എല്‍എസിനുള്ളത്, ഏകദേശം 2.5 കോടി രൂപയാണ് കാറിന്റെ വില.

dq-benz

നേരത്തെ ദുല്‍ഖര്‍ മോഡിഫൈഡ് ട്രയംഫ് ബോണ്‍വില്ല സ്വന്തമാക്കിയിരുന്നു. സ്റ്റീവ് മെക്യൂനിനുള്ള ആദരവായിട്ടാണ് ബൈക്ക് മോഡിഫൈ ചെയ്തത് എന്നാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നത്. തന്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നെന്നും ആറുമാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തിലുള്ളൊരു ബൈക്ക് മോഡിഫിക്കേഷനെന്നുമായിരുന്നു അന്ന് ദുല്‍ഖര്‍ പറഞ്ഞത്. കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍ ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് എന്ന അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കും സ്വന്തമാക്കിയിരുന്നു. മാത്രമല്ല ബൈക്കില്‍ ബാംഗ്ലൂരില്‍ നിന്ന് ബന്ദിപ്പൂര്‍, മുതുമല, കൂനൂര്‍ വഴിയൊരു യാത്രയും നടത്തിയിരുന്നു

കോടികള്‍ പ്രതിഫലം പറ്റുന്ന യുവ നടന്മാര്‍ ദുരിതാശ്വാസത്തിന് എന്ത് നല്‍കിയെന്ന് ഗണേശ് കുമാര്‍; രൂക്ഷ വിമര്‍ശനവുമായി താരം പയ്യന്നൂര്‍ നഗരത്തില്‍ സിനിമ നടനും ഓട്ടോക്കാരും തമ്മില്‍ കൈയ്യാങ്കളി പക്ഷാഘാതം: നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഐസിയുവില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് ഡോക്ടര്‍മാര്‍ ട്രെയിനില്‍ നിന്നും തെറിച്ച് വീണ് നടന്‍ മരിച്ചു; ആത്മഹത്യയാണോ അപകടമാണോ എന്ന് സ്ഥിരീകരിക്കാതെ പൊലീസ്   വ്യാജ വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപി കുടുങ്ങും; കോടതിയില്‍ നല്‍കിയ രേഖകള്‍ വ്യാജം; അറസ്റ്റിന് അനുമതി തേടി ക്രൈംബ്രാഞ്ച്
Latest
Widgets Magazine