ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞതിൽ ക്ഷമ ചോദിച്ച് മുൻ ഡിവൈഎഫ്ഐ നേതാവ്

തലശേരി: ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞതിൽ ക്ഷമ ചോദിച്ച് മുൻ ഡിവൈഎഫ്ഐ നേതാവ്. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ മുൻ തലശേരി കൗൺസിലർ സി.ഒ.ടി.നസീറാണ് ക്ഷമ ചോദിച്ചത്. തലശേരി ഗസ്റ്റ്ഹൗസിലെത്തിയാണ് നസീർ ഉമ്മൻചാണ്ടിയെ കണ്ടത്. സിപിഎം തലശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. സംഭവത്തിൽ നസീർ ഉമ്മൻചാണ്ടിയോടു മാപ്പു പറഞ്ഞു.

കേസിലെ എൺപതാം പ്രതിയാണ് സി.ഒ.ടി.നസീർ. തലശേരി നഗരസഭാംഗമായിരുന്ന നസീർ ഇപ്പോൾ സിപിഎം അംഗമല്ല. സോളർ കേസുമായി ബന്ധപ്പെട്ട സമരത്തെ തുടർന്ന് 2013 ഒക്ടോബർ 27 നായിരുന്നു ഉമ്മൻചാണ്ടിയെ കണ്ണൂരിൽ കല്ലെറിഞ്ഞത്. തലശേരി ഗവ. റസ്റ്റ് ഹൗസിൽ വച്ചാണു നസീർ ഉമ്മൻചാണ്ടിയെ സന്ദർശിച്ചത്.

Latest
Widgets Magazine