കന്യകാമറിയത്തിന്റെ ചിത്രത്തില്‍ സരിതയുടെ മുഖം: ഡിഫി നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ,ന്യായീകരിക്കാന്‍ സി.പി.എമ്മും നേതാക്കളും

കണ്ണൂര്‍: പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രത്തില്‍ സരിത എസ്. നായരുടെ ചിത്രം മോര്‍ഫ് ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പരക്കെ പ്രതിക്ഷേധം അക്ത്തുന്നു. എന്നാല്‍ സംഭവത്തില്‍ തെറ്റായ പ്രചരണം നടത്തി വര്‍ഗ്ഗെയ വികാരം അഴിച്ചു വിട്ട ഡി.ഫി നേതാവിനെ ന്യായീകരിക്കുന്ന നടപടിയാണ് സി.പി.എം ഡി.വൈ .എഫ് .ഐ ചെയ്യുന്നതെന്നും ആരോപണം ഉയര്‍ന്നു. സരിതയുടെ ചിത്രം മോര്‍ഫ് ചെയ്തു ചേര്‍ത്ത മാതാവിന്റെ ചിത്രത്തിനു മുന്നില്‍ ഉമ്മന്‍ചാണ്ടി മുട്ടുകുത്തി പ്രാര്‍ഥിക്കുന്നതാണ് പോസ്റ്റാണ് വിവാദമായത്.വിവാദചിത്രം പോസ്റ്റ് ചെയ്തയാള്‍ ഡിവൈഎഫ്ഐ ഭാരവാഹിയല്ലെന്നും പ്രവര്‍ത്തകനാണോയെന്നു പരിശോധിച്ചുവരികയാണെന്നും ഡിവൈഎഫ്ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.arun -mathav

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അരുണ്‍ പേരാവൂരാണ് ചിത്രം പോസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പോസ്റ്റ് പിന്‍വലിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി പേരാവൂര്‍ പൊലീസ് സൈബര്‍സെല്ലിനു കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ കെസിവൈഎം തലശേരി അതിരൂപതാ കമ്മിറ്റി പ്രതിഷേധിച്ചു.mathav 2
“അടിയങ്ങള്‍ വിചാരിച്ചതിലും കൂടുതല്‍ സീറ്റ്‌ നല്‍കി അനുഗ്രഹിക്കണമേ എന്റെ സരിതേ” എന്നു മുഖ്യമന്ത്രി പ്രാര്‍ഥിക്കുന്ന രീതിയിലാണ്‌ പോസ്‌റ്റിലെ വാചകങ്ങള്‍. പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും രംഗത്തെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട്‌ പോസ്‌റ്റ്‌ ഇട്ട വ്യക്‌തിക്കെതിരേ തെരഞ്ഞെടുപ്പ്‌ ചട്ടലംഘന നിയമപ്രകാരവും വര്‍ഗീയത പ്രചരിപ്പിക്കല്‍, മതവിദ്വേഷം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പും ചേര്‍ത്ത്‌ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ യൂത്ത്‌കോണ്‍ഗ്രസ്‌ പേരാവൂര്‍ നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ശരത്‌ചന്ദ്രന്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ പാമ്പാറ എന്നിവര്‍ പേരാവൂര്‍ പോലീസില്‍ പരാതി നല്‍കി. പരാതി സൈബര്‍സെല്ലിന്‌ കൈമാറിയതായി പോലീസ്‌ അറിയിച്ചു.
എന്നാല്‍ വിശദീകരണവുമായി ഡി.വൈ.എഫ്‌.ഐ. രംഗത്തെത്തി. ചിത്രം അരുണ്‍ അല്ല മോര്‍ഫ്‌ ചെയ്‌തത്‌. മറ്റെവിടെ നിന്നോ മോര്‍ഫ്‌ ചെയ്‌ത ഫോട്ടോ അരുണിനു ലഭിക്കുകയും അത്‌ ചാറ്റിംങ്ങിനിടെ കമന്റായി അയക്കുകയും ചെയ്‌തതാണ്‌. പോസ്‌റ്റ്‌ ചെയ്‌ത ഉടന്‍ തന്നെ ഈ പോസ്‌റ്റ്‌ ശരിയല്ലെന്നും ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തില്‍ പോസ്‌റ്റ്‌ പിന്‍വലിക്കുകയാണുണ്ടായത്‌. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തും എന്ന കാര്യം ബോധ്യപ്പെടാതെ അരുണ്‍ ഫെയ്‌സ്‌ബുക്ക്‌ പേജിലേക്ക്‌ പോസ്‌റ്റ്‌ ചെയ്യുകയാണ്‌ ഉണ്ടായത്‌. ഡി.വൈ.എഫ്‌.ഐ. ഏതെങ്കിലും ഒരു മതത്തിനെ അവഹേളിക്കുന്ന തരത്തില്‍ നിലപാട്‌ സ്വീകരിക്കില്ലെന്നും ഡി.വൈ.എഫ്‌.ഐ. നേതാക്കള്‍ പ്രസ്ഥാവയിലൂടെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ വിവാദത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസുകാരും രംഗത്തു വന്നു.യൂത്ത് കോണ്‍ഗ്രസിന്റെ വിശദീകരണം .mathav 1

ഇന്നലെ ഞങ്ങൾ ഫേസ്ബുക്ക് പേരാവൂർ എന്ന ഗ്രൂപ്പിൽ ഇട്ട ഒരു പോസ്റ്റിൽ DYFI പ്രാദേശിക നേതാവായ അരുണ്‍ ഇട്ട ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള ഫോട്ടോ കമൻറ് വിവാദമാകുകയുണ്ടായി, ഇന്ന് വീണ്ടും അതിനെ ന്യായീകരിക്കാനായി പല വാസ്തവ വിരുദ്ധമായ കാര്യങ്ങളും സി പി എം പ്രചരിപ്പിക്കുന്നു . ആയതിനാൽ യഥാർത്ഥ്യം ഞങ്ങൾ ഇവിടെ വിശദീകരിക്കുന്നു …… പേരാവൂർ പഞ്ചായത്തിലെ പത്താം വാർഡിൽ യൂത്ത് കോണ്‍ഗ്രസ്‌ ജില്ലാ സെക്രടറി ജൂബിലി ചാക്കോ സ്ഥാനാർഥി ആയി മത്സരിക്കുന്നു . പ്രചരണത്തിനിടയിൽ സി പി എം പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വകാര്യതയെ ചോദ്യം ചെയ്യുന്ന തരത്തിൽ ആളുകളോട് എല്ലാ ബൂത്തിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും ആയതിനാൽ നിങ്ങൾ വോട്ട് മാറ്റി ചെയ്താൽ കണ്ടു പിടിക്കുമെന്നും പറയുന്നതായി അറിയുകയുണ്ടായി , ആ വിഷയത്തിൽ ഞങ്ങൾ ഇട്ട പോസ്റ്റിൽ ആണ് അരുണ്‍ പരിശുദ്ധ ദൈവമാതാവിനെ വികലമായി ചിത്രീകരിച്ച കമെന്റ് പോസ്റ്റ്‌ ചെയ്തത്. ഇത് ശ്രെദ്ധയിൽ പെട്ടപ്പോൾ അരുണിനെ ചാറ്റിൽ ഇത് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ളതാണെന്നും ആയതിനാൽ ഈ പോസ്റ്റ്‌ പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം പോലീസിൽ പരാതി നൽകേണ്ടതായി വരുമെന്നും അറിയിച്ചു .mathav 3യൂത്ത് കോണ്‍ഗ്രസിന്‌ ഇത് വിവാദമാക്കാൻ തല്പര്യമില്ലാതിരുന്നതിനാൽ ആണ് അരുണിന് ഒരു അവസരം നൽകിയത്. പക്ഷേ അരുണ്‍ അപ്പോൾ പോസ്റ്റ്‌ പിൻവലിക്കാൻ തയാറാകാതെ കോണ്‍ഗ്രസ്‌ നേതാവ് രാജ്മോഹൻ ഉണ്ണിത്താനെ പരിഹസിക്കുന്ന വീഡിയോ മറുപടി ആയി അയക്കുകയാണ് ചെയ്തത്. അരുണിന്റെ അഹങ്കാരത്തോട്‌ കൂടിയുള്ള ഈ നടപടി മൂലമാണ് യൂത്ത് കോണ്‍ഗ്രസിന്‌ പേരാവൂർ പോലീസിനു പരാതി നൽകേണ്ടി വന്നത്. പിന്നീട് ഇത് വിവാദമായി എന്ന് മനസ്സിലാക്കിയപ്പോൾ മാത്രമാണ് അരുണ്‍ പോസ്റ്റ്‌ നീക്കം ചെയ്തത് . ഈ വിഷയത്തിൽ അരുണ്‍ പോസ്റ്റ് നീക്കം ചെയ്യുന്നതിന് മുന്നേ പോസ്റ്റുകളിലൂടെ പ്രതികരിച്ച യൂത്ത് കോണ്‍ഗ്രസ്‌ പ്രവർത്തകരോടും , KCYM പ്രവർത്തകരോടും ,സി പി എം അനുഭാവികൾ ആയ കത്തോലിക്കരോടും പോസ്റ്റുകൾ നീക്കം ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുകയും അവർ നീക്കം ചെയ്യുകയും ചെയ്തു. മാദ്ധ്യമങ്ങളിൽ വാർത്ത‍ ആയതോടെ ഈ തെറ്റ് സമ്മതിക്കുകയും പ്രവർത്തകൻ മാപ്പ് പറഞ്ഞതായി DYFI നേതാക്കൾ അറിയിക്കുകയും ചെയ്തു. പക്ഷേ പിന്നീടും ഇതിനെ ന്യായീകരിച്ച് കൊണ്ടും വെല്ലു വിളിച്ചുകൊണ്ടും വര്ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രെമം ആണ് ചില സി പി എം പ്രവർത്തകർ നടത്തുന്നത്

Top