പ്രസ്താവനകളല്ല പ്രവര്‍ത്തിയാണ് വേണ്ടതെന്ന് എല്‍ജിബിറ്റി പ്രവര്‍ത്തകര്‍; സംസ്ഥാനത്ത് സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാക്കുന്ന സെക്ഷന്‍ റദ്ദാക്കി ബില്ല് കൊണ്ട് വരാന്‍ ആവശ്യം

സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാക്കുന്ന നിയമം റദ്ദ് ചെയ്യണമെന്ന് ഡിവൈഎഫഐ ദേശീയ സമ്മേളനം പ്രമേയം പാസ്സാക്കിയിരുന്നു. ലൈംഗീക ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കണമെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രസ്താവനകളല്ല പ്രവര്‍ത്തിയാണ് തങ്ങള്‍ക്ക് ആവശ്യമെന്ന് പറഞ്ഞ് സ്വവര്‍ഗ്ഗാനുരാഗികളുടെ ഉള്‍പ്പെടെ ലൈംഗീക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ രംഗത്ത്. പറഞ്ഞ കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഡിവൈഎഫ്‌ഐക്കാര്‍ മുന്‍കയ്യെടുത്ത് കേരള നിയമ സഭയില്‍ സെക്ഷന്‍ 377നെതിരെ സ്വകാര്യബില്‍ കൊണ്ടുവരണം എന്നാണ് എല്‍ജിബിറ്റി അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യാസ് ദീപ് തന്റെ ഫേസ്പുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു. ലൈംഗീക ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക നയം കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

വ്യാസ് ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

<< #സ്വവര്‍ഗാനുരാഗം കുറ്റകൃത്യമല്ലെന്നും #സെക്ഷന്‍377 റദ്ദാക്കണമെന്നും #ഡിവൈഎഫ്‌ഐ…>>
കഴിഞ്ഞ പാര്‌ലമെന്റ്‌റ് ഇലക്ഷനില്‍ സിപിഐഎമ്മിന്റെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യമാണിത്. യുവസഖാക്കള്‍ വീണ്ടും ഒരു പ്രമേയം പാസാക്കിയതുകൊണ്ട് അതില്‍ പുതുതായി ഒരു മാറ്റവും ഉണ്ടാകുന്നില്ല. ആത്മാര്‍ഥതയുണ്ടെങ്കില്‍ ഡിവൈഎഫ്‌ഐക്കാര്‍ മുന്‍കയ്യെടുത്ത് കേരള നിയമ സഭയില്‍ സെക്ഷന്‍ 377നെതിരെ സ്വകാര്യബില്‍ കൊണ്ടുവരട്ടെ. അത് മാത്രമേ ഇന്ത്യയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്യാന്‍ പറ്റൂ. കേന്ദ്ര ഭരണകൂടം യാതൊരു കാരണവശാലും ഈ വിഷയം മൈന്റ് ചെയ്യാന്‍ പോലും പോകുന്നില്ല. സ്വവര്‍ഗ ലൈംഗികത എന്ന വാക്കുച്ചരിക്കുമ്പോള്‍ കിട്ടുന്ന ലൈം ലൈറ്റിനപ്പുറം നിലവിലുള്ള മിക്ക രാഷ്ട്രീയക്കാര്‍ക്കും ഈ വിഷയത്തില്‍ ടാന്‍ജിബിളായി എന്തെങ്കിലും ഒരു ആക്ഷന്‍ ഉണ്ടാക്കാന്‍ യാതൊരു താല്‍പര്യവുമില്ല എന്ന് കുറേകാലമായി ഇതിന്റെ പുറകെ നടന്നു ബോധ്യപ്പെട്ട കാര്യമാണ്. എങ്കിലും സ്വന്തം നിലനില്പിന്റെ വിഷയമായത് കൊണ്ട് പറയാതിരിക്കാനും വയ്യ. പ്രസ്താവനകള്‍ മതി പ്രിയ രാഷ്ട്രീയക്കാരേ, കേരളസംസ്ഥാനത്തിന്റെ പരിധിയില്‍ നിന്നെങ്കിലും സെക്ഷന്‍ 377നെ റദ്ദാക്കാന്‍ വേണ്ടി നമ്മുടെ നിയമ സഭയില്‍ ഒരു ബില്ല് കൊണ്ടുവരുക എന്നത് നിയമ സഭയില്‍ നിങ്ങള്‍ക്കുള്ള ഭൂരിപക്ഷം വെച്ച് എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണു.. ഞങ്ങള്‍ക്ക് വേണ്ടത് പ്രസ്താവനകളല്ല.
#എല്‍ജിബിടി #lgbtiq #ഗേ #സ്വവര്‍ഗപ്രണയം #dyfi #cpim #section377 #377seazadi

Top