ചിറ്റപ്പനേ കൊന്നതാണ്‌; ഡിവൈഎസ്പിയുടെ ചേട്ടന്റെ മകൾ ഗാഥ രംഗത്ത്

ഡിവൈഎസ്പി ഹരികുമാറിനെ മാധ്യമങ്ങള്‍ വേട്ടയാടി കൊന്നതാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. ഹരികുമാറിന്റെ ചേട്ടന്‍ മകള്‍ ഗാഥാ മാധവ് ആണ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

ഹരികുമാറിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്തകള്‍ നിറം പിടിപ്പിച്ച നുണകളാണെന്ന് ഗാഥ പറയുന്നു. മാസപ്പടിയായി വാങ്ങുന്ന 50 ലക്ഷത്തിന്റെ കണക്ക്, മൂന്നാറില്‍ ഉണ്ടെന്നു പറയുന്ന 300 ഏക്കറിന്റെ രേഖകള്‍ അദ്ദേഹത്തിനെതിരെ ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളെല്ലാം പുറത്തുവിടാനാണ് ഗാഥ വെല്ലുവിളിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗാഥാ മാധവിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

നിങ്ങള്‍ കൊന്നതാണ്.കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്. മനപൂര്‍വം അല്ലാത്ത നരഹത്യ യില്‍ ഒതുങ്ങേണ്ടത്തിനെ ദൃക്‌സാകഷികള്‍ പറയുന്നത് പോലും കേള്‍ക്കാതെ നിങ്ങള് ക്രൂശിച്ചു. സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്.
എല്ലാ സംഭവത്തിനും രണ്ടു വശമുണ്ടെന്ന്, ഡിവൈഎസ്പി ക്കും പറയാനുണ്ടാകും എന്ന്, അയാളും മനുഷ്യന്‍ ആണെന്ന്, അയാള്‍ക്കും കുടുംബം ഉണ്ടെന്ന് ഒന്നും നിങ്ങള്‍ ചിന്തിച്ചില്ല..

ഞാന്‍ വെല്ലു വിളിക്കുന്നു, മാസം വാങ്ങുന്നു എന്ന് പറഞ്ഞ 50 ലക്ഷം രൂപക്ക്, മൂന്നാറിലെ 300 എക്കറിന്, അയാള്‍ക്കെതിരെ ഉള്ള ഇന്റളിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക്, കൈക്കൂലി വാങ്ങിയതിന് ഒക്കെ വ്യക്തമായ തെളിവുകള്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഹാജര്‍ ആക്കാമോ?മാധ്യമങ്ങളോട്, നിങ്ങള് കൊന്നതാണ്. നിങ്ങള് പറഞ്ഞ കൊടും കുറ്റവാളി, എന്റെ എല്ലാം എല്ലാമായ ചിറ്റപ്പന്‍, ആകെയുള്ള ഒരു വീടിന്റെ മുറ്റത്ത്, മകന്റെ കല്ലറക്ക് അടുത്ത് എരിഞ്ഞടങ്ങുന്നുണ്ട്

സ്വന്തം ചിറ്റപ്പനോടുള്ള സ്‌നേഹം അംഗീകരിക്കുമ്പോഴും ഗാഥ ഉത്തരം പറയേണ്ട ചോദ്യങ്ങളുണ്ട്-

പ്രിയ ഗാഥ മാധവ്, നിങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് കണ്ടു. നിങ്ങളുടെ ചിറ്റപ്പന്‍ ആത്മഹത്യ ചെയ്ത സംഭവം ദു:ഖകരം തന്നെയാണ്. ഏതു മനുഷ്യജീവന്‍ പൊലിഞ്ഞാലും അതു ദു:ഖകരം തന്നെയാണ്. ഇനി വിഷയത്തിലേക്ക് കടക്കാം. താങ്കള്‍ മാധ്യമങ്ങളെയും മറ്റു കൊലപാതകികളെന്ന് വിശേഷിപ്പിച്ച് കണ്ടു.

എന്താണ് മാധ്യമങ്ങള്‍ ചെയ്ത തെറ്റ്. പാവപ്പെട്ട ഒരു കുടുംബത്തിലെ ചെറുപ്പക്കാരനെ മൃഗീയമായി ഒരു വാക്കേറ്റത്തിന്റെ പേരില്‍ കൊലപ്പെടുത്തിയതോ. അന്ന് ഞങ്ങള്‍ നിങ്ങളുടെ ചിറ്റപ്പനൊപ്പം നില്ക്കണമായിരുന്നോ പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരേ പോലീസുകാരനായ നിങ്ങളുടെ ചിറ്റപ്പന്‍ നീതി നടപ്പിലാക്കിയെന്ന് പറഞ്ഞ് ഒരു കോളം വാര്‍ത്തയില്‍ ഒതുക്കണമായിരുന്നോ

ചിറ്റപ്പന്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവനാകും. സംശയമില്ല. പക്ഷേ അതെല്ലാം പാവപ്പെട്ട ഒരു മനുഷ്യന്റെ ജീവനെടുത്തതിന് പകരമാകുമോ നിങ്ങളുടെ ചിറ്റപ്പന്റെ അധര്‍മിക നടപടികളെക്കുറിച്ച് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നല്കിയത് അഞ്ചോളം റിപ്പോര്‍ട്ടുകളാണ്. കാക്കി ദേഹത്ത് അണിയുന്നത് പാവപ്പെട്ടവരെ ദ്രോഹിക്കാനും ജീവനെടുക്കാനുമല്ല. നിയമം നടപ്പിലാക്കാനാണ്.

Top