ഹരികുമാറിനേ വിഷം കൊടുത്ത് കൊന്ന് കെട്ടി തൂക്കിയതോ?

നെയ്യാറ്റിന്‍കര കൊലപാതക്കേസിലെ പ്രതി ഡിവൈ.എസ്.പി മരിച്ചത് ഇന്നലെ രാത്രിയെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി അശോക് കുമാര്‍ വ്യക്തമാക്കി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് കാര്യങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയ ശേഷമേ വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഉടൻ അറിയണമെന്നും ദൈവം നൽകിയ ശിക്ഷാവിധിയാണിതെന്നും സനലിന്‍റെ കുടുംബാംഗങ്ങളും സമരസമിതി പ്രവർത്തകരും പ്രതികരിച്ചു. സമരം തുടരുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.ഡിവൈ.എസ്.പിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നലെ ഹരികുമാര്‍ കല്ലമ്ബലത്തെ വീട്ടിലെത്തിയത്. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പിയ്ക്കെതിരെ അന്വേഷണം ശക്തമായി തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ പത്തരയോടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഹരികുമാര്‍ കീഴടങ്ങാനുള്ള സാദ്ധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രി നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത് കേസിലെ രണ്ടാംപ്രതിയും ഹരികുമാറിന്റെ സുഹൃത്തുമായ ബിനുവിന്റെ വീട്ടില്‍ ഇവരെത്തിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. സംഭവശേഷം കേരളത്തിന് പുറത്ത് ഒളിവില്‍ കഴിയുമ്പോൾ ഉപയോഗിച്ച കാര്‍ അവിടെ ഉപേക്ഷിച്ചശേഷം അവിടെ നിന്ന്‌ അംബാസിഡര്‍ കാറില്‍ രക്ഷപ്പെട്ടതായാണ് വിവരം.

ഇതേതുടര്‍ന്ന് ഹരികുമാറിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് തെരച്ചില്‍ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കാണപ്പെട്ട വിവരം പുറത്തറിഞ്ഞത്. ഹരികുമാറിന് മേല്‍ കീഴടങ്ങാനുള്ള സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇയാള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കിയ തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ രതീഷും കേസിലെ രണ്ടാം പ്രതി ബിനുവിന്റെ മകനും ഇന്നലെ അറസ്റ്റിലായിരുന്നു. വിവരമറിഞ്ഞ് ക്രൈംബ്രാഞ്ച് എസ്.പി ആന്റണി, റൂറല്‍ എസ്.പി അശോക് കുമാര്‍, ആറ്റിങ്ങല്‍ ഡിവൈ.എസ്,പി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദരെത്തി തെളിവെടുത്തശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, ഒളിവില്‍ ഒപ്പമുണ്ടായിരുന്ന ഡിവൈ.എസ്.പിയുടെ സുഹൃത്ത് ബിനുവിനെക്കുറിച്ച്‌ ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. ഇയാള്‍ കേസില്‍ രണ്ടാം പ്രതിയാണ്. ഇയാള്‍ക്കൊപ്പമാണ് ഡിവൈ.എസ്.പി ഇന്നലെ നെയ്യാറ്റിന്‍കരയില്‍ എത്തിയതെന്നാണ് വിവരം. തുടര്‍ന്ന് ഇവര്‍ വഴി പിരിഞ്ഞോ എന്ന് വ്യക്തമല്ല. ഇയാളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിസനൽ കുമാറിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊലചെയ്ത കേസിലെ മുഖ്യപ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയ ശേഷം സനലിന്‍റെ ഭാര്യ വിജിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ദൈവത്തിന്റെ വിധി നടപ്പിലായിരിക്കുകയാണ്. കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടണം. ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ നടത്തുന്ന ഉപവാസ,പ്രാര്‍ത്ഥനാ സമരത്തിനിടെയാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസിലെ മുഖ്യപ്രതി ഡിവൈഎസ്‍പി ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

വഴിയിൽ വെച്ചുള്ള തര്‍ക്കത്തിനിടെ വണ്ടിക്ക് മുമ്പിലേക്ക് സനലിനെ ഡിവൈഎസ്‍പി തള്ളിയിട്ടത് മനപ്പൂര്‍വ്വമെന്ന് ക്രൈംബ്രാഞ്ച് ഇന്ന് രാവിലെ റിപ്പോര്‍ട്ട് നൽകിയിരുന്നു. വഴിയിലൂടെ വാഹനം വരുന്നത് കണ്ടാണ് സനലിനെ ഡിവൈഎസ്‍പി തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് രാവിലെ പത്തരയോടെ ഡിവൈഎസ്‍പിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവശേഷം കര്‍ണ്ണാടകയിലേക്ക് ഒളിവിൽ പോയ ഇയാള്‍ ഒൻപതുദിവസത്തിനുശേഷം കീഴടങ്ങുന്നതിനായി ഇന്നലെ രാത്രി കല്ലമ്പലത്തെ വീട്ടിലെത്തിയ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായുള്ള നീക്കങ്ങള്‍ നടന്നുവരികയായിരുന്നു.

Top