ഇ.പി.ജയരാജന്റെ സത്യപ്രതിജ്ഞ നാളെ; മന്ത്രിസഭാ പുനഃസംഘടനയ്ക്ക് എല്‍ഡിഎഫ് അംഗീകാരം…

തിരുവനന്തപുരം: ഇ.പി.ജയരാജനെ മന്ത്രി ആക്കാനുള്ള സിപിഐഎം നിര്‍ദേശത്തിന് എല്‍ഡിഎഫ് അംഗീകാരം. ഇ.പി.ജയരാജന്‍ മന്ത്രിയായി നാളെ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സിപിഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കും. പന്തലും മറ്റുമൊഴിവാക്കി രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ലളിതമായ രീതിയിലാകും സത്യപ്രതിജ്ഞാ ചടങ്ങ്. 200 പേരെമാത്രമാണ് ക്ഷണിച്ചിട്ടുള്ളത്. രാവിലെ 11-നു നടക്കുന്ന മന്ത്രിസഭായോഗത്തിൽ ജയരാജൻ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 19-ന് അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്ക് പോകും. മുഖ്യമന്ത്രിയുടെ ചുമതല ജയരാജന് കൈമാറിയേക്കുമെന്നാണ് സൂചന. നേരത്തേ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പിലേക്ക് തിരിച്ചെത്തുമ്പോൾ സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ്‌വിച്ചിലെ ഓഫീസ് ജയരാജന് അനുവദിച്ചേക്കും.

Latest
Widgets Magazine