പികെ ശശിക്കെതിരെയുള്ള പീഡനാരോപണം പാര്‍ട്ടിക്കാര്യം, പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി നോക്കുമെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണം പാര്‍ട്ടിക്കാര്യമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഇത് സര്‍ക്കാരിന്റെ മുന്നിലുള്ള വിഷയമല്ല, അതുകൊണ്ട് അഭിപ്രായം പറയുന്നില്ല. പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി നോക്കുമെന്നും ഇക്കാര്യം പാര്‍ട്ടി സെക്രട്ടറിയോട് പോയി ചോദിക്കണമെന്നും ജയരാജന്‍ പറഞ്ഞു.

ആഘോഷ പരിപാടികള്‍ റദ്ദാക്കിയുള്ള ഉത്തരവില്‍ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ കലോത്സവം വേണ്ടെന്നുവെച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിന്റെ കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്ന് പറഞ്ഞ മന്ത്രി കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ കൈകോര്‍ക്കുന്ന രാജ്യാന്തര കണ്‍സള്‍ട്ടിങ് കമ്പനിയായ കെപിഎംജിയെയും അനുകൂലിച്ചു.

Latest