മോദിയേക്കാള്‍ ജനപ്രിയനാക്കി കൊച്ചി ഇ ശ്രീധരനെ കരഘോഷം കൊണ്ട് മൂടി ; മെട്രോമാന്‍ ഹീറോയായി വേദിയില്‍

ചിലര്‍ അംഗീകാരങ്ങള്‍ക്ക് പിന്നാലെ പോകില്ല.കൃത്യനിര്‍വ്വഹണം മാത്രമാണ് ലക്ഷ്യം.തന്റെ വലിയ നേട്ടങ്ങളില്‍ അഹങ്കരിക്കുകയുമില്ല.അങ്ങനെ ഒരു വ്യക്തിയാണ് മെട്രോമാന്‍ ഇ ശ്രീധരന്‍.കേരളത്തിന്റെ സ്വകാര്യ അഹങ്കാരം.കൊച്ചി മെട്രോ ഇത്രയും വേഗം യാഥാര്‍ത്ഥ്യമാക്കിയ ഇ ശ്രീധരന് ആവേശത്തോടെ കൈയ്യടിക്കുകയായിരുന്നു ജനം.മലയാളികളുടെ സ്‌നേഹാദരം അദ്ദേഹം ഏറ്റുവാങ്ങി.ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് പോലും കിട്ടാത്ത ജനപിന്തുണ ഇക്കുറി മെട്രോമാന് കിട്ടി.വേദിയില്‍ ശ്രീധരന്റെ പേര് മുഴങ്ങി കേട്ടപ്പോള്‍ കാഴ്ചക്കാര്‍ വേദിയില്‍ കൈയ്യടിയോടെ വരവേറ്റു.സ്വാഗതം പറഞ്ഞ കെ എംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിന് അടുത്ത പേരുകള്‍ പറയാന്‍ പോലും കഴിയാതെ കയ്യടികള്‍ തുടര്‍ന്നു.

ശ്രീധരന് നന്ദി പറഞ്ഞപ്പോള്‍ ചിലര്‍ എണീറ്റ് നിന്ന് കൈയ്യടിച്ചു.ഇ ശ്രീധരനില്ലെങ്കില്‍ ഈ പദ്ധതി ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലായിരുന്നുവെന്ന് ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു.മുഖ്യമന്ത്രിയും തന്റെ പ്രസംഗത്തില്‍ മെട്രോമാനെ കുറിച്ച് ആവേശത്തോടെ സംസാരിച്ചു.എന്നാല്‍ പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ശില്‍പ്പിയെ മറന്നതും ശ്രദ്ധേയമായി.വേദിയില്‍ ഇ ശ്രീധരന് ലഭിച്ച കൈയ്യടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് .

Latest