ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സെകെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ചിലയിടങ്ങളില്‍ ഭൂചലനം. രാത്രി 8.49 ഓടെയാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഉത്തരാഖണ്ഡില്‍ നിന്നും 120 കിലോമീറ്റര്‍ മാറി ഡെറാഡൂണിലെ രുദ്രപ്രയാഗാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ നല്‍കുന്ന വിവരം. ഡല്‍ഹിക്ക് പുറമെ റൂഖി, ഡെറാഡൂണ്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാനയിലെ ചില നഗരങ്ങള്‍ എന്നിവിടങ്ങളില്‍ ചലനം അനുഭവപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന് പിന്നാലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.

ഭയനാകമായ ഭൂകമ്പം ഇന്ത്യയിൽ ഉണ്ടാകും …പത്തു കോടി ജനങ്ങള്‍ അപ്രത്യക്ഷരാകും… റിക്ടെര്‍ സ്‌കെയിലില്‍ ഒമ്പത് വരെ രേഖപ്പെടുത്തും.ഞെട്ടിക്കുന്ന ശാസ്ത്ര തെളിവുകള്‍ പുറത്ത്‌ വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന് പഠനം; ഇന്ത്യാ ബംഗ്ലാദേശ് പ്രദേശത്ത് നാശം വിതക്കും; റിക്ടെര്‍ സ്‌കെയിലില്‍ ഒമ്പത് വരെ രേഖപ്പെടുത്തും ഭൂചലനം കുവൈത്തിലും ഇറാനിലും :141 മരണം ഇറാന്‍ – ഇറാഖ് ഭൂചലനം: മരണം 129 ; മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു; റെഡ് ക്രസന്റിന്റെ 30 സംഘങ്ങള്‍ ദുരന്തമുഖത്ത് 17മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി
Latest
Widgets Magazine